‘സ്പ്രെഡിങ്ങ് ജോയ്’ ഇഗ്ലീഷിലും മലയാളത്തിലുമായി ജുവലറി ഭീമന്റെ ആത്മകഥ; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം; ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു

‘സ്പ്രെഡിങ്ങ് ജോയ്’ ഇഗ്ലീഷിലും മലയാളത്തിലുമായി ജുവലറി ഭീമന്റെ ആത്മകഥ; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം; ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിങ്ങ് ജോയ് – ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജ്യുവല്ലര്‍’ വിപണിയിലേക്ക്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 2023 നവംബര്‍ അഞ്ചിനാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുക. ജോയ് ആലുക്കാസ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ കജോള്‍ ദേവ്ഗണ്‍ മുഖ്യാതിഥിയാകുമെന്ന് ഷാര്‍ജബുക്ക് അതോറിറ്റി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഹാര്‍പ്പര്‍കോളിന്‍സാണ് പ്രസാധകര്‍. മലയാളം പതിപ്പ് പുറത്തിറക്കുന്നത് ഡിസി ബുക്കാണ്. ആമസോണ്‍ – യുഎഇ, ഇന്ത്യ, യുകെ, യുഎസ്എ എന്നിവയിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ വഴിയും ഈ ആത്മകഥ ഓണ്‍ലൈനില്‍ ലഭ്യമാണ്. മലയാളം പതിപ്പ് ഡിസിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.

സ്പ്രെഡിങ്ങ് ജോയ് എന്ന ആത്മകഥ തന്റെ പിതാവിനാണ് അദേഹം സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ കഥ വായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും അത് ഉത്തേജിപ്പിക്കുമെന്നും, പ്രതിസന്ധികളില്‍ പതറാത്ത അചഞ്ചലമായ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ അത് നിങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. പുസ്തകം ലോകമെമ്പാടും പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഹാര്‍പ്പര്‍കോളിന്‍സിനോട് തന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *