ഇതറിഞ്ഞ് ലോഹിതദാസ് വിളിച്ചു; എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന് ചോദിച്ചു: മൈത്രേയൻ

ഇതറിഞ്ഞ് ലോഹിതദാസ് വിളിച്ചു; എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന് ചോദിച്ചു: മൈത്രേയൻ

ഇന്ത്യൻ സിനിമകളിൽ അഭിനയത്തികവ് കൊണ്ട് തന്റെ സ്ഥാനമുറപ്പിച്ച താരമാണ് കനി കുസൃതി. നിരവധി അന്താരാഷ്ട്ര അവാർഡുകൾ കനി മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി അഭിനയിച്ച ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തന്റെ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് കനി എന്നും നിറഞ്ഞു നിൽക്കാറുണ്ട്.

ഇപ്പോഴിതാ ഇപ്പോഴിതാ കനിയെ കുറിച്ച് മാതാപിതാക്കൾ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കനിയുടെ മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും തുറന്ന് പറയുന്നത്. കനി ഏതൊക്കെ സിനിമയിൽ അഭിനയിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്നതിനെപ്പറ്റി ഒന്നും താങ്കൾക്ക് യാതൊരു അറിവും ഇല്ലെന്നാണ് കനിയുടെ മാതാപിതാക്കൾ പറയുന്നത്. വലിയ അവസരങ്ങൾ അവൾക്ക് ലഭിച്ചിട്ടും കനിയത് തട്ടിക്കളയുന്നതാണ് തങ്ങൾ കണ്ടിട്ടുള്ളതെന്നും ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ലെന്നും മൈത്രേയൻ പറഞ്ഞു.

ഞങ്ങൾ ഒരിക്കലും അവളുടെ അഭിനയത്തെപ്പറ്റിയോ അവൾ തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ കുറിച്ചോ, അവളിപ്പോൾ ഏതു സിനിമയിലാണ് അഭിനയിക്കുന്നതെന്നോ തുടങ്ങി യാതൊരു കാര്യങ്ങളും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ല. അങ്ങനെയൊരു സിനിമയിലൊക്കെ അഭിനയിച്ചു എന്ന് കുറെ കഴിഞ്ഞതിന് ശേഷമാണ് ഞങ്ങൾ അറിയാറുള്ളത്. ബിരിയാണി സിനിമയെ കുറിച്ച് അറിഞ്ഞതും അങ്ങനെ ആണെന്നും മൈത്രേയൻ പറഞ്ഞു.

ഒരിക്കൽ ലോഹിതദാസിൻ്റെ അസിസ്റ്റൻ്റ് വിളിച്ചിട്ട് നടി മീര ജാസ്‌മിനൊപ്പം സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാളുടെ സംസാരം കേട്ടതോടെ ഇവൾ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അയാൾ അന്ന് കനിയോട് പറഞ്ഞത് ‘ഈ ക്യാരക്ടർ ചെയ്‌താൽ നീ രക്ഷപ്പെടും എന്നായിരുന്നു. അങ്ങനെ രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് അവളും പറഞ്ഞു. ഇതറിഞ്ഞ ലോഹിതദാസ് എന്നെ വിളിച്ചിരുന്നു. എന്തൊരു മകളെയാടോ താൻ ഉണ്ടാക്കി വിട്ടതെന്ന് ചോദിച്ചു. ആ ചാൻസ് അങ്ങനെ മിസ് ആക്കി. അതുപോലെ എന്നിലൂടെ വന്ന അവസരങ്ങൾ അവളോട് പറഞ്ഞെങ്കിലും അതിലൊന്നും അവൾ അഭിനയിച്ചില്ല. അവരെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നല്ലാതെ എന്തുകൊണ്ടാണ് നീ ആ സിനിമയിൽ അഭിനയിക്കാത്തത് എന്നൊന്നും ഞാൻ തിരിച്ച് ചോദിച്ചിട്ടില്ലെന്നും മൈത്രേയൻ പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *