‘എനിക്ക് എപ്പോഴും ആരെങ്കിലും ഒക്കെ വേണം’; ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും പേടിയാണെന്ന് കാവ്യ

‘എനിക്ക് എപ്പോഴും ആരെങ്കിലും ഒക്കെ വേണം’; ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഇപ്പോഴും പേടിയാണെന്ന് കാവ്യ

മലയാളികളുടെ മനസിൽ ഇന്നും ഇടം പിടിച്ചിരിക്കുന്ന നടിയാണ് കാവ്യ മാധവൻ. ബാലതാരമായി എത്തിയ താരം പ്രേക്ഷകരുടെ മനസ് വളരെ പെട്ടെന്നാണ് ഒരു കാലത്ത് കീഴടക്കിയത്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എങ്കിലും താരം ഇടയ്ക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഭർത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്.

ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒരുമിച്ചെത്തിയ ദിലീപും കാവ്യയും വേദിയിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. ദിലീപ് ആണ് ആദ്യം സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭർത്താവിൽ നിന്ന് കിട്ടിയ പണിയിൽ കാവ്യ പെട്ടുപോയി. പ്രസംഗിക്കാനൊന്നും തയ്യാറെടുപ്പില്ലാതെ വന്ന കാവ്യ ഇത് കേട്ട് ഞെട്ടുന്നത് വീഡിയോയിൽ കാണുന്നുണ്ട്.

ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്. ‘ഇവരുടെ കസ്റ്റമേഴ്‌സിൻ്റെ ലിസ്റ്റ് നോക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ പേരുള്ളത് എൻ്റെയും മോളുടെയും ആയിരിക്കും. ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. എപ്പോഴും എനിക്ക് ആരെങ്കിലും ഒക്കെ വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല. ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ യാത്രകൾ കുറച്ച് അധികമായി. ചെന്നൈയിൽ നിന്നും കേരളത്തിലേക്കും നേരെ തിരിച്ച് ചെന്നൈയിലേക്കുമൊക്കെ പോകേണ്ടി വന്നു. ചിലപ്പോൾ ഒറ്റയ്ക്ക് വരേണ്ടി വരും. മറ്റ് ചിലപ്പോൾ മോളുടെ കൂടിയായിരിക്കും. അപ്പോഴൊക്കെ ഇവരുണ്ട് എന്നുള്ളതാണ് വലിയൊരു ആശ്വാസം എന്നാണ് കാവ്യ പറയുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വ്യാപക വിമർശനമാണ് ഉയരുന്നത്. ‘ഇതിന് ഒക്കെ എത്ര പൈസ ചിലവാക്കി, നാണമില്ലേ നിനക്ക്. നീ എന്തൊക്കെ കാണിച്ചു കുട്ടിയാലും ദിലീപിനെയും കാവ്യയെയും ജനങ്ങൾ അംഗീകരിക്കില്ല. എന്നിട്ട് കുടുംബം എങ്ങനെ ഇല്ലാതാക്കാം എന്നാ വിഷയത്തെ പറ്റി സംസാരിച്ചോ? ഒരു കുടുംബം കലക്കാനുള്ള ധൈര്യമൊക്കെ എനിക്കൊള്ളൂ. ട്രാവൽ ചെയ്യാൻ ധൈര്യമില്ല…’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *