Kerala Weather Report: മഴ മാറി മാനം തെളിയുന്നു; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Kerala Weather Report: മഴ മാറി മാനം തെളിയുന്നു; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ചില ജില്ലകളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. വരുംദിവസങ്ങളിൽ പല ജില്ലകളിലും മഴ ലഭിക്കില്ലെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനത്തിലുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ചില പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക ജാഗ്രതാ നിർദേശം

22 – 09 – 2024 വരെ : ഗൾഫ് ഓഫ് മാന്നാർ , തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്നിരിക്കുന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്ന് (19 – 09 – 2024) മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറേ അറബിക്കടൽ , തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

20 – 09 – 2024: തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

19 – 09 – 2024, 21 – 09 – 2024 & 22 – 09 – 2024 വരെ : തെക്കു പടിഞ്ഞാറേ അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങൾ , അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്‍റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

20 – 09 – 2024 മുതൽ 22- 09 – 2024: തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായിട്ടുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *