കേരളം മറന്നു! ഇത് ക്യൂട്ട്നെസ് അല്ല വിവരക്കേട്; മണ്ടത്തരം അലങ്കാരമാക്കരുതെന്ന് കിയാര അദ്വാനിയോട് ആരാധകർ

കേരളം മറന്നു! ഇത് ക്യൂട്ട്നെസ് അല്ല വിവരക്കേട്; മണ്ടത്തരം അലങ്കാരമാക്കരുതെന്ന് കിയാര അദ്വാനിയോട് ആരാധകർ

ബോളിവുഡിലെ മുൻനിര നായികയായ കിയാര അദ്വാനി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. താരത്തിൻ്റെ പഴയൊരു വീഡിയോ വൈറലായി മാറിയതോടെയാണ് സോഷ്യൽ മീഡിയ കിയാരയെ ട്രോളാൻ തുടങ്ങിയിരിക്കുന്നത്. ഇതിന് കാരണം കേരളം ആണെന്നതാണ് രസകരമായ വസ്തുത. മണ്ടത്തരം അലങ്കാരമാക്കരുതെന്ന് കിയാര അദ്വാനിയോട് ആരാധകർ പറയുന്നത്. ഇത് ക്യൂട്ട്നെസ് അല്ല വിവരക്കേടാണെന്നും ആരാധകർ പറയുന്നു. സംഭവം ഇങ്ങനെ.

റാണ ദഗ്ഗുബട്ടി അവതാരകൻ ആയി എത്തുന്ന ഷോ ആയ നമ്പർ 1 യാരിയുടെ ഒരു എപ്പിസോഡിൽ അതിഥികളായി എത്തിയത് രാം ചരണും കിയാരയുമായിരുന്നു. പരിപാടിക്കിടെ കിയാരയ്ക്ക് ദക്ഷിണേന്ത്യയെക്കുറിച്ചുള്ള അറിവ് പരീക്ഷിക്കുകയായിരുന്നു റാണയും രാം ചരണും. താരത്തോട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഭാഷകളും പറയാനാണ് അവർ ആവശ്യപ്പെട്ടത്. തനിക്ക് എല്ലാം അറിയാമെന്ന് കിയാര പറഞ്ഞപ്പോൾ ഏതൊക്കെയാണെന്ന് പറയാൻ രാം ചരൺ ആവശ്യപ്പെട്ടു.

പിന്നാലെ തെലുങ്കാന, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ പേരുകൾ കിയാര പറയുന്നു. തുടർന്ന് താരത്തോട് തമിഴ് സംസാരിക്കുന്ന സംസ്ഥാനം ഏതാണെന്ന് റാണയും രാം ചരണും ചോദിക്കുന്നു. കൃത്യമായി തമിഴ്‌നാട് എന്ന് തന്നെ കിയാര പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ താരം മലയാളവും കേരളവും പറയാൻ വിടുകയായിരുന്നു. രാം ചരൺ താരത്തോട് മലയാളം സംസാരിക്കുന്ന സംസ്ഥാനം ഏതെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ കിയാര മറുപടി പറയുന്നില്ല. ഇതോടെ റാണയും രാം ചരണും കേരളം എന്ന് പറയുന്നു. ഉടനെ താൻ പറയാൻ വരികയായിരുന്നു എന്നാണ് കിയാര പറയുന്നത്.

താരത്തിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ട് വിഡിയോക്കടിയിൽ കമന്റുമായി എത്തിയിരിക്കുന്നത്. ബുദ്ധിയില്ലാത്തതിൻ്റെ അഹങ്കാരമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സ്വന്തം രാജ്യത്തിലെ ഭാഷകളും സംസ്ഥാനങ്ങളും അറിയാത്തത് നാണക്കേടാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇത് ക്യൂട്ട് അല്ല വിവരമില്ലായ്‌മ ആണെന്നും ചിലർ പറയുന്നുണ്ട്.

അതേസമയം എങ്ങനാണ് ഒരു നടിക്ക് ഇത്രപോലും അറിവില്ലാതാകുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ദയനീയം, തന്നെ ഇരുവരും ചേർന്ന് കളിയാക്കുന്നത് പോലും മനസിലാക്കാൻ സാധിക്കുന്നില്ല. വിവരമില്ലായ്‌മയെ അലങ്കാരമായി കൊണ്ടു നടക്കുന്നു എന്നും ചിലർ പറയുന്നു. എന്നാൽ ഇത് കിയാരയുടെ മാത്രം പ്രശ്ന‌മല്ലെന്നാണ് ചിലർ പറയുന്നു. പൊതുവെ ഉത്തരേന്ത്യക്കാർക്ക് ദക്ഷിണേന്ത്യയോടുള്ള മനോഭാവവും അറിവില്ലായ്‌മയുമാണ് ഇതിൽ നിന്നും വെളിവാകുന്നതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *