ഓണം കപ്പ് അടിച്ച് ആസിഫ് അലി; തിയേറ്ററില്‍ മുന്നേറ്റം നടത്തി ‘കിഷ്‌കിന്ധാ കാണ്ഡം’, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഓണം കപ്പ് അടിച്ച് ആസിഫ് അലി; തിയേറ്ററില്‍ മുന്നേറ്റം നടത്തി ‘കിഷ്‌കിന്ധാ കാണ്ഡം’, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഓണം റിലീസുകളില്‍ കപ്പ് അടിച്ച് ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’. മികച്ച കളക്ഷന്‍ ആണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ വെറും 47 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെങ്കില്‍, അടുത്ത ദിവസങ്ങളില്‍ വലിയ മുന്നേറ്റമാണ് സിനിമ നടത്തുന്നത്.

രണ്ടാം ദിവസം 66 ലക്ഷം നേടിയ ചിത്രം നിലവില്‍ 1.23 കോടി രൂപ തിയേറ്ററുകളില്‍ നിന്നും നേടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിച്ചത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *