കുട്ടവഞ്ചിസവാരിയും ഗവിയിലെ കാഴ്ചകളും, ഒപ്പം പരുന്തുംപാറ യാത്രയും; ബുക്കിങ് ആരംഭിച്ചെന്ന് കെഎസ്ആർടിസി

കുട്ടവഞ്ചിസവാരിയും ഗവിയിലെ കാഴ്ചകളും, ഒപ്പം പരുന്തുംപാറ യാത്രയും; ബുക്കിങ് ആരംഭിച്ചെന്ന് കെഎസ്ആർടിസി

Ksrtc Budget Tourism Trip: തിരുവനന്തപുരം: ബജറ്റ് ടൂറിസം സഞ്ചാരികളും യാത്രാ പ്രേമികളും ഏറ്റെടുത്തതോടെ കൂടുതൽ വിനോദഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് ഒരുക്കുകയാണ് കെഎസ്ആർടിസി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ അതിമനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയുമാണ് ഒടുവിലായി കെഎസ്ആർടിസി അവതരിപ്പിക്കുന്നത്.

കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി – അടവി ഇക്കോ ടൂറിസം സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഇടമാണ്.

അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ്. കോന്നി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്. അതുപോലെ തന്നെ കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ നൽകുന്ന ഇടമാണ് ഗവിയും പരുന്തുംപാറയും. നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്. പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഉല്ലാസയാത്രയുടെ കൂടുതൽ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഈ നമ്പരുകളിൽ ബന്ധപ്പെടാം. തിരുവനന്തപുരം – 9447479789, കൊല്ലം – 9747969768, പത്തനംതിട്ട – 9744348037, ആലപ്പുഴ – 9846475874, കോട്ടയം – 9447223212, ഇടുക്കി – 9446525773, എറണാകുളം – 9447223212, തൃശൂർ – 9747557737, പാലക്കാട്‌ – 8304859018, മലപ്പുറം – 8590166459, കോഴിക്കോട് – 9544477954, കണ്ണൂർ – 9526863675, വയനാട് – 8921185429.

കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ബജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി https://maps.app.goo.gl/oHMNgLx3CFCHQLMm7 ലിങ്കിൽ ക്ലിക്ക് ചെയ്യാം. btc.ksrtc@kerala.gov.in , btc.ksrtc@gmail.com എന്നീ ഇ – മെയിൽ മുഖേനെ കൂടുതൽ വിവരങ്ങൾ നേടാൻ സാധിക്കും. 091886 19368 ഈ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *