ലയണൽ മെസിയുടെ കീഴിലാണ് അർജന്റീന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത്. മെസിക്ക് ശേഷവും മികച്ച ടീമിനെ തന്നെ വാർത്തെടുക്കാനാണ് അർജന്റീന പരിശീലകനായ ലയണൽ സ്കലോണി തയ്യാറെടുക്കുന്നത്. മെസിക്ക് വേണ്ടി പോരാടുന്ന ഒരുകൂട്ടം പോരാളികളായിട്ടാണ് ആരാധകർ നിലവിലെ അർജന്റീനൻ ടീമിനെ വിശേഷിപ്പിക്കുന്നത്. അവരുടെ പോരാട്ട വീര്യം കൊണ്ട് തന്നെയാണ് അർജന്റീന ഇത്രയും ട്രോഫികൾ ഉയർത്തിയതും, ഇന്നും ലോകത്തിലെ ഏറ്റവും മികച്ച ടീമായി അവർ നിൽക്കുന്നതിന്റെ കാരണവും.
കളിക്കളത്തിൽ ലയണൽ മെസിക്ക് നേരെ ഒരുപാട് താരങ്ങൾ അക്രമിക്കാറുണ്ട്. ആ സമയത്ത് മെസിയെ പ്രൊട്ടക്ട് ചെയ്യുന്ന താരമാണ് റോഡ്രിഗോ ഡി പോൾ. ഇപ്പോൾ നൽകിയ അഭിമുഖത്തിൽ ഡി പോൾ മെസിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
റോഡ്രിഗോ ഡി പോൾ പറയുന്നത് ഇങ്ങനെ:
”അർജന്റീന എന്ന കപ്പലിന്റെ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ്. ഞങ്ങൾ ചെയ്യുന്നതെല്ലാം മെസ്സിക്ക് വേണ്ടിയാണ്. ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതെല്ലാം ചെയ്യുന്നത്. എല്ലാ പത്രങ്ങളുടെയും മുൻപേജിൽ ലയണൽ മെസ്സി ആയിരിക്കണം, അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് ഞങ്ങൾ പുറകിൽ നിന്നും പുഷ് ചെയ്യുന്നത് ” ഡി പോൾ പറഞ്ഞു.
കോപ്പ അമേരിക്കൻ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ ലയണൽ മെസിക്ക് ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. അതിന് ശേഷം ഒരുപാട് നാൾ താരത്തിന് കളിക്കളത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. 2026 ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അദ്ദേഹം അർജന്റീനൻ ടീമിനോടൊപ്പം കളിച്ചിരുന്നില്ല. പരിക്കിൽ നിന്നും മുക്തി നേടിയ അദ്ദേഹം ഇപ്പോൾ അമേരിക്കൻ ക്ലബായ ഇന്റർ മിയമിക്ക് വേണ്ടി തിരിച്ച് വന്നിട്ടുണ്ട്.