കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തിന് ഇരയായി യുവ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധത്താല്‍ കലങ്ങി മറിയുന്ന പശ്ചിമ ബംഗാളില്‍ വധശിക്ഷ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്താണ് ബില്‍ പാസാക്കിയത്.
രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൊമ്പുകോര്‍ത്ത് വിഷയം തങ്ങളുടെ ബാധ്യതയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുമ്പോള്‍ വല്ലാത്തൊരു അരാഷ്ട്രീയ ചുറ്റുപാടിലേക്ക് പശ്ചിമ ബംഗാള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണവുമായി രംഗത്തെത്തിയത്.
ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് ബലാത്സംഗം ഇരയുടെ മരണത്തില്‍ കലാശിച്ചാല്‍ വധശിക്ഷ നല്‍കാനാണ് വ്യവസ്ഥ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ അപരാജിത വുമണ്‍ ആന്റ് ചൈല്‍ഡ് ബില്‍ 2024 എന്ന തലക്കെട്ടോടെയാണ് അവതരിപ്പിച്ചത്.