പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയാറുണ്ട്. ചില തെറ്റായ ഭക്ഷണ സംയോജനം കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…

‘ആയുർവേദം അനുസരിച്ച് ശരീരം മെലിയാൻ കാരണമാകുന്ന ഒന്നാണ്  പാൽ. ദഹനപ്രശ്നങ്ങളുണ്ടെങ്കിൽ പാൽ ഒഴിവാക്കുന്നതാണ് നല്ലത്. പാൽ കുടിക്കുകയാണെങ്കിൽ ഒന്നും ചേർക്കാതെ തിളപ്പിച്ച ശേഷം കുടിക്കുന്നതാണ് നല്ലത്. പാൽ ഇഷ്ടമാണ്, എന്നാൽ നല്ലതുപോലെ ദഹിക്കില്ല എങ്കിൽ ആട്ടിൻ പാൽ കുടിക്കാം. ഇത് കുടലിന് ആശ്വാസമേകുന്നു’ ആയുർവേദ വിദഗ്ധ ഡോ. രേഖ രാധാമണി പറയുന്നു.

 പാലും ശർക്കരയും

ചായയിൽ പഞ്ചസാരയ്ക്ക് പകരമായി ശർക്കര ശുപാർശ ചെയ്യുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ആയുർവേദപരമായി ഇവ രണ്ടും കഫവും പിത്തവും വർദ്ധിപ്പിക്കുന്നു. ഇതിന് പകരം കൽക്കണ്ടം ഉപയോഗിക്കാം.

പാലും പുളിയുള്ള പഴങ്ങളും

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നായ യോഗരത്നാകരയിൽ ഈ രണ്ട് ഭക്ഷണങ്ങളും കുടലിന് വിഷം പോലെയാണെന്നും എന്തുവിലകൊടുത്തും ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും പരാമർശിക്കുന്നുണ്ട്.

പാലും മാംസാഹാരവും

ആയുർവേദ പ്രകാരം ത്വക്ക് രോഗങ്ങൾ, ദഹനക്കേട്, മറ്റ് ഗ്യാസ്ട്രോഎൻട്രോളജിക്കൽ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്ന ഏറ്റവും മാരകമായ കോമ്പിനേഷനുകളിൽ ഒന്നാണിത്.

പാലും ഉപ്പും

ഇത് പാൻകേക്കുകളിലും ബ്രെഡുകളിലും ഉപയോഗിക്കുന്ന ഒരു സാധാരണ കോമ്പിനേഷനാണ്. ഇവയുടെ നീണ്ടുനിൽക്കുന്ന ഉപയോഗം ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഉപ്പ് ചേർക്കേണ്ടി വന്നാൽ പകരം കല്ലുപ്പ് ഉപയോഗിക്കുക.

പാലും ചെറുപയറും

പായസം (ഖീർ) പോലുള്ള ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കാൻ ചെറുപയറും പാലും ഉപയോഗിക്കാറുണ്ട്. ഇത് കുടലിന് അത്ര നല്ലതല്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *