എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്‌ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം

എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്‌ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം

മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആ​ഗിരണം തടപ്പെടുത്തും

രോ​ഗ്യകരമായ ഒരു ഫുഡ് ഓപ്ഷൻ എന്ന നിലയിലാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങള്‍) നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവർക്കും അത്ര ആരോ​ഗ്യകരമല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. കാരണം മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആ​ഗിരണം തടപ്പെടുത്തും. മില്ലറ്റുകൾ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2013 ൽ നടത്തിയ ഒരു പഠനത്തിൽ മില്ലറ്റുകൾ പ്രധാനഭക്ഷണമാക്കുന്ന ​ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടർന്നുണ്ടാകുന്ന അനീമിയ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തൈറോയിഡ് രോ​ഗികൾക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല. മില്ലറ്റുകൾ ഗോയിട്രോജെനിക് ആണ്. ഗോയിട്രോജനുകൾ തൈറോയ്ഡ് ​ഗ്രസ്ഥിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഹോർമോൺ ഉൽപാദനം തടയുകയും ചെയ്യുന്നു. ഇത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ തൈറോയ്ഡ് ഉള്ളവരിൽ ഗോയിറ്റർ എന്ന അവസ്ഥയിലേക്കോ നയിച്ചേക്കാം. ചിലരിൽ മില്ലറ്റുകൾ ദഹനപ്രശ്നങ്ങളുമുണ്ടാക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ സെൻസിറ്റീവ് വയറുള്ളവരിൽ ​ഗ്യാസ്, ബ്ലോട്ടിങ്, വയറുവീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയിലേക്കും നയിക്കാം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *