ഇന്ത്യയിൽ ലഭിക്കുന്ന ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് ഈ അടുത്ത കാലത്താണ്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക് ലിങ്ക് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഇപ്പോഴിതാ തലച്ചോറുൾപ്പെടെയുള്ള മനുഷ്യാവയവങ്ങളിൽ മൈക്രോപ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ വാർത്തയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കുടൽ, ശ്വാസകോശം, മറുപിള്ള, പ്രത്യുത്പാദന അവയവങ്ങൾ, കരൾ, വൃക്കകൾ, കാൽമുട്ട്-കൈമുട്ട് സന്ധികൾ, രക്തക്കുഴലുകൾ, അസ്ഥിമജ്ജ എന്നിവയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. 5 മില്ലീമീറ്ററിൽ താഴെ നീളമാണ് ഇവയ്ക്കുള്ളത്. ഏകദേശം ഒരു പെൻസിൽ ഇറേസറിൻ്റെ വലിപ്പം. വിനാശകരമായ പ്ലാസ്റ്റിക് മലിനീകരണം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ ഫലമായാണ് ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത് എന്നാണ് പറയുന്നത്.
തലച്ചോറിലും കുടലിലും ശ്വാസകോശത്തിലും വരെ മൈക്രോപ്ലാസ്റ്റിക്സ്?പതിയിരിക്കുന്ന അപകടങ്ങൾ…
ഇന്ത്യയിൽ ലഭിക്കുന്ന ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് ഈ അടുത്ത കാലത്താണ്. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക് ലിങ്ക് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഇപ്പോഴിതാ തലച്ചോറുൾപ്പെടെയുള്ള മനുഷ്യാവയവങ്ങളിൽ മൈക്രോപ്ലാസ്റ്റിക് അടിഞ്ഞു കൂടുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ വാർത്തയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കുടൽ, ശ്വാസകോശം, മറുപിള്ള, പ്രത്യുത്പാദന അവയവങ്ങൾ, കരൾ, വൃക്കകൾ, കാൽമുട്ട്-കൈമുട്ട് സന്ധികൾ, രക്തക്കുഴലുകൾ, അസ്ഥിമജ്ജ എന്നിവയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും കഴിയാത്ത മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായാണ് ശാസ്ത്രജ്ഞർ പറയുന്നത്. 5 മില്ലീമീറ്ററിൽ താഴെ നീളമാണ് ഇവയ്ക്കുള്ളത്. ഏകദേശം ഒരു പെൻസിൽ ഇറേസറിൻ്റെ വലിപ്പം. വിനാശകരമായ പ്ലാസ്റ്റിക് മലിനീകരണം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ ഫലമായാണ് ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ കാണപ്പെടുന്നത് എന്നാണ് പറയുന്നത്.
മൈക്രോപ്ലാസ്റ്റിക്സിൻ്റെ ആരോഗ്യപ്രശ്നങ്ങൾ ഗവേഷകർ കൃത്യമായി നിർവചിച്ചിട്ടില്ല. എങ്കിലും സമീപകാല പഠനങ്ങൾ കാണിക്കുന്നത് ഉയർന്ന അളവിലുള്ള മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകുമെന്നും ഇത് കോശങ്ങളുടെ നാശത്തിനും ഹൃദ്രോഗത്തിനും ഇടയാക്കും എന്നുമാണ്. മറ്റൊരു കാര്യം മറുപിള്ളയിൽ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം കാണപ്പെടുന്നുണ്ട് എന്നതിനാൽ ഈ ചെറിയ കഷ്ണങ്ങൾ നവജാതശിശുക്കളിലും പ്രവേശിച്ചേക്കാം എന്നും ഭയപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്സ് പ്രത്യുൽപാദന പ്രശ്നങ്ങൾ, ക്യാൻസറുകൾ, രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ഈയിടെ നടന്ന ഒരു പഠനം മൈക്രോപ്ലാസ്റ്റിക്‌സുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കയ്ക്ക് കാരണമാവുകയും ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രീപ്രിൻ്റ് പതിപ്പിലാണ് മനുഷ്യ മസ്തിഷ്ക കോശങ്ങളിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കാണിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2024 ൻ്റെ തുടക്കത്തിൽ ശേഖരിച്ച ബ്രെയിൻ ടിഷ്യു അഥവാ മസ്തിഷ്ക കലകളുടെ 91 സാമ്പിളുകളുടെ 24 സാമ്പിളുകളിൽ 0.5% പ്ലാസ്റ്റിക്കിൻ്റെ ഭാരം കണക്കാക്കിയതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
‘ഇതുവരെ സാമ്പിൾ ചെയ്തിട്ടുള്ള ഏറ്റവും പ്ലാസ്റ്റിക് മലിനമായ ടിഷ്യുകളിലൊന്ന്’ എന്നാണ് ഈ പഠനം തലച്ചോറിനെ വിശേഷിപ്പിച്ചത്. കരളിലും വൃക്കയിലും ഉള്ളതിനേക്കാൾ 30 മടങ്ങ് മൈക്രോപ്ലാസ്റ്റിക് മസ്തിഷ്ക സാമ്പിളുകളിൽ കണ്ടെത്തിയതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ശാസ്ത്രഞ്ജർ. ഈ പഠനത്തിൽ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്‌സ് പ്രാഥമികമായി പോളിയെത്തിലീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് ആണിത്. കുപ്പിയുടെ അടപ്പുകൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളിൽ ഇത് സാധാരണയായി ഉപയോഗിച്ചുവരുന്നു.
ഈ കണ്ടെത്തലിൽ ശാസ്ത്രജ്ഞർക്ക് ഇതുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. മനുഷ്യ മസ്തിഷ്കത്തിൽ ഭയാനകമായ അളവിൽ മൈക്രോപ്ലാസ്റ്റിക് ഉള്ളതിനാൽ അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യവും ഗവേഷകർക്ക് അറിയില്ല. പ്ലാസ്റ്റിക്കിലെ വിവിധ രാസവസ്തുക്കൾ എൻഡോക്രൈൻ തടസ്സപ്പെടുത്തുന്നവയാണെന്ന് പറയുന്നു. മൈക്രോപ്ലാസ്റ്റിക് മസ്തിഷ്ക വീക്കം, കോശങ്ങളുടെ കേടുപാടുകൾ, ജീമുകളിലെ മാറ്റം, മസ്തിഷ്ക ഘടന മാറ്റൽ എന്നിവ വർദ്ധിപ്പിക്കുമെന്ന് നിർദ്ദേശിക്കുന്ന ലബോറട്ടറി പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ഗവേഷകർ നിലവിൽ പറയുന്നത്.
ഒരു ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളത്തിൽ രണ്ട് ലക്ഷത്തിലധികം നാനോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ടെന്ന് ജനുവരിയിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. ഇവ മൈക്രോപ്ലാസ്റ്റിക്സിനേക്കാൾ വളരെ ചെറുതാണ്. 1 മൈക്രോമീറ്ററിൽ താഴെയാണ് ഈ ശകലങ്ങൾ. മൈക്രോ, നാനോപ്ലാസ്റ്റിക്സിൻ്റെ ആരോഗ്യ ഫലങ്ങൾ നന്നായി മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്.