നമ്മുടെ മുതുമുത്തശ്ശി ലൂസിയുടെ കഥ

നമ്മുടെ മുതുമുത്തശ്ശി ലൂസിയുടെ കഥ

1974 നവംബർ 24 ന് എത്യോപിയയിലെ ഹദർ എന്ന ഫോസിൽ സൈറ്റിൽ നിന്നും ഡോണാൾഡ് ജൊഹാൻസൺ എന്ന നരവംശ ശാസ്ത്രജ്ഞന് 32 ലക്ഷം വർഷം പഴക്കമുള്ള ഒരു ഹോമിനിനിന്റെ അസ്ഥികൂടം കിട്ടി.അത് ഒരു സ്ത്രീയുടേത് ആയിരുന്നു.

1974 നവംബർ 24 ന് എത്യോപിയയിലെ ഹദർ എന്ന ഫോസിൽ സൈറ്റിൽ നിന്നും ഡോണാൾഡ് ജൊഹാൻസൺ എന്ന നരവംശ ശാസ്ത്രജ്ഞന് 32 ലക്ഷം വർഷം പഴക്കമുള്ള ഒരു ഹോമിനിനിന്റെ അസ്ഥികൂടം കിട്ടി.അത് ഒരു സ്ത്രീയുടേത് ആയിരുന്നു.നീണ്ട കൈ, ചെറിയ കാലുകൾ, കുരങ്ങിന്റെ പോലുള്ള നെഞ്ചും താടിയെല്ലും.അതിന്റെ തലച്ചോർ ചെറുതായിരുന്നു.109 സെന്റി മീറ്റർ ഉയരവും 27 കിലോ ഭാരവും.മനുഷ്യ സമാനമായ തലച്ചോർ വികസിക്കുന്നതിന് മുമ്പുള്ള ഒരു ഇരുകാലി.നമ്മുടെ ആദ്യകാല ബന്ധുക്കൾ ഇരു കാലിൽ നടന്നു എന്ന് ഈ ഫോസിൽ തെളിയിച്ചു.അന്ന് ഫോസിൽ സൈറ്റിലെ ജോലിക്ക് ശേഷം നടന്ന പാർട്ടിയിൽ ഡോണാൾഡ് ജൊഹാൻസൺ ഒരു പാട്ട് പാടി.അത് ബീറ്റിൽസിന്റെ പ്രശസ്തമായ ഒരു ഗാനമായിരുന്നു.ലൂസി ഇൻ ദി സ്കൈ വിത്ത്‌ ഡയമണ്ട്.അങ്ങനെ ആ മനുഷ്യ ഫോസിലിന് ഒരു പേര് കിട്ടി.ലൂസി.

ഓസ്ട്രലോപിറ്റെക്കസ് അഫറൻസിസ് എന്നൊരു സ്പീഷീസിനെ കണ്ടെത്തി.37 ലക്ഷം വർഷം മുമ്പ് കിഴക്കൻ ആഫ്രിക്കയിൽ രൂപം കൊണ്ട ഓസ്ട്രലോപിറ്റെക്കസ് അഫറൻസിസ് 30 ലക്ഷം വർഷം മുമ്പ് വരെ ഭൂമിയിൽ ഉണ്ടായിരുന്നു.നിവർന്നു നടന്ന ഇവയ്ക്ക് കുരങ്ങിന്റെയും മനുഷ്യന്റെയും സവിശേഷതകൾ ഉണ്ടായിരുന്നു. പുല്ലുകളും ഇലകളും പഴങ്ങളും ഇവ ഭക്ഷിച്ചു.തലച്ചോറിന്റെ വലിപ്പം 385 – 550 ക്യുബിക്ക് സെന്റിമീറ്ററായിരുന്നു.ഒരു മീറ്റർ മുതൽ 1.7 മീറ്റർ വരെ ഉയരം.25 മുതൽ 65 കിലോ വരെ ഭാരമുള്ള ഇവയിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ ചെറുതായിരുന്നു. ലൂസിയുടെ ഫോസിൽ നമ്മുടെ പുരാതന ബന്ധുക്കൾ വലിയ തലച്ചോർ രൂപം കൊള്ളൂന്നതിന് വളരെ മുമ്പ് തന്നെ ഇരുകാലിൽ നടന്നുവെന്ന് തെളിയിച്ചു.ഇരു കാലിൽ നടക്കാനുള്ള കഴിവ് മൂലം സാവന്ന പുൽ മേടിൽ അപകടകാരികളും ആക്രമകാരികളുമായ ശത്രു ജീവികളെ പെട്ടെന്ന് കാണാൻ സഹായിച്ചു.ഇത് അതിജീവന സാധ്യത വർധിപ്പിച്ചു.

നിവർന്നു നടന്നപ്പോൾ കൈകൾ സ്വാതന്ത്രമായി.കൈകൾ സ്വാതന്ത്രമായപ്പോൾ കൈകൊണ്ട് മറ്റ് ജോലികൾ ചെയ്യാൻ പറ്റി.ഭക്ഷണം കൈയിൽ കൊണ്ട് പോകാൻ പറ്റി.കൈകൾ കൊണ്ട് പല ഉപകരണങ്ങളും ഉപയോഗിക്കാൻ പറ്റി.ഒരു പക്ഷെ സാവന്ന പുൽമേടുകളിൽ നാൽക്കാലിയായി ഇഴഞ്ഞു നടന്ന ജീവി ശത്രുക്കളെ പെട്ടെന്ന് കണ്ടെത്താൻ വേണ്ടിയാകും നിവർന്നു നിൽക്കാൻ ശ്രമിച്ചത്.അത് മനുഷ്യ പരിണാമത്തിൽ ഒരു വലിയ വലിയ ട്വിസ്റ്റ്‌ ആണ്.ആ നിവർന്നു നിൽപ്പ് കൈകൾ സ്വാതന്ത്രമാക്കി എന്ന് മാത്രമല്ല, ഇടുപ്പ് എല്ല് ചെറുതാക്കി.ഈ ചെറുതാകൽ ഗർഭം സങ്കീർണ്ണമാക്കി.ആ സങ്കീർണ്ണത പൂർണ്ണ വളർച്ച എത്താത്ത പ്രസവത്തിലേക്കും, അത് സാമൂഹിക ജീവിതത്തിലേക്കും മനുഷ്യനെ എത്തിച്ചു.

വിശദമായ പഠനത്തിൽ ലൂസി എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്തി. വളരെ ഉയരത്തിൽ നിന്നും വീണായിരിക്കും ലൂസി മരിച്ചത് എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഈ നിഗമനങ്ങളിൽ തർക്കമുണ്ട്.ഇരു കാലിൽ അവ നടന്നുവെന്ന് മുമ്പേ സൂചിപ്പിച്ചല്ലോ.എന്നാൽ അവ ഇന്നത്തെ മനുഷ്യനെ പോലെ ദീർഘദൂരം കാര്യക്ഷമമായി നടന്നിട്ടുണ്ടാകില്ല.അത്ര കഴിവ് അവർക്ക് ഉണ്ടായിരുന്നില്ല.ലൂസിയുടെ കൈകൾ തോളുകൾ കൈത്തണ്ടകൾ എന്നിവയുടെ സവിശേഷതകൾ സൂചിപ്പിക്കുന്നത് ഇവ മരങ്ങളിൽ തൂങ്ങി കിടക്കുകയും മരങ്ങളിൽ കേറുകയും ചെയ്തിരുന്നു എന്നാണ്. മരത്തിന് മുകളിലും നിലത്തും അവ ഭക്ഷണം തേടിയിരിക്കും.ശത്രു ജീവികളിൽ നിന്നും രക്ഷനേടാനായി മരത്തിന് മുകളിൽ ഉറങ്ങിയിരിക്കാം.ഇന്ന് കുരങ്ങുകളും ചിമ്പാൻസികളും ലളിതമായ ഉപകരണങ്ങൾ നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് കൊണ്ട് ലൂസിയും കൂട്ടരും ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു എന്നത് ഉറപ്പാണ്.

33 ലക്ഷം പഴക്കമുള്ള ശിലാ ഉപകരണങ്ങൾ കെനിയയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.മൃഗങ്ങളുടെ എല്ലുകളിൽ ഉപകരണങ്ങൾ കൊണ്ടുള്ള മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.അവയ്ക്ക് 34 ലക്ഷം വർഷം പഴക്കമുണ്ട്. ഇത് കണ്ടെത്തിയത് എത്യോപ്യയിലാണ്.ഇത് വിരൽ ചൂണ്ടുന്നത് ആക്കാലത്ത് ഇവർ മാംസാഹാരം കഴിച്ചിരുന്നിരിക്കാം എന്നാണ്.എന്താണ് ലൂസിയുടെ പ്രാധാന്യം.അവൾ ഓസ്ട്രലോപിറ്റെക്കസ് അഫറൻസിസാണ്. എന്താണ് ഓസ്ട്രലോപിറ്റെക്കസ് അഫറൻസിസിന്റെ പ്രാധാന്യം…???

നമ്മൾ ആധുനിക മനുഷ്യനായ ഹോമോ സാപ്പിയൻസിന്റെ മുൻഗാമിയായ ഹോമോ ഇറക്റ്റസ് പരിണമിച്ചത് ഈ ഓസ്ട്രലോപിറ്റെക്കസ് അഫറൻസിസിൽ നിന്നാണെന്ന് കരുതപ്പെടുന്നു.പരിണാമത്തെ സംബന്ധിച്ച മുൻ പോസ്റ്റുകളുടെ ലിങ്ക് കമന്റ്‌ ബോക്സിൽ നൽകിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ സസ്പെൻസ് ത്രില്ലർ മനുഷ്യ പരിണാമ ചരിത്രമാണ്. അതാണ്‌ ഗ്രേറ്റസ്റ്റ് ഷോ ഓൺ ഏർത്ത്. ബ്രഹ്‌മാവിന്റെ തലയും, മണ്ണ് കുഴപ്പും, സൃഷ്ടിവാദവും ഒരു മൂലയിൽ ഇരിക്കത്തെ ഉള്ളൂ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *