ബാക്ക്ഗ്രൗണ്ട് മ്യൂസിക് അഥവാ BGM എന്നത് കൊമേർഷ്യൽ സിനിമയിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിൽ ഒന്നാണ്. ഒരു ക്യാരക്ടറിൻ്റെ പ്രകടനത്തിന് ഹീറോ ആകട്ടെ വില്ലൻ ആകട്ടെ അത് കൂടുതൽ ഇംപാക്ട്ഫുൾ ആക്കുന്നതിൽ BGM വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. മലയാള സിനിമയുടെ സുവർണ്ണകാലമായ 80-90 കാലഘട്ടത്തിലെ ശ്രദ്ധേയമായ അത്തരത്തിൽ ചില BGMs ചർച്ച പങ്കുവെക്കാൻ ശ്രമിക്കുന്നു .
1. Narendra Shetty – FIR (1999)
മലയാളസിനിമയിൽ ഒരു കഥാപാത്രത്തിന് നൽകിയ എക്കാലത്തെയും മികച്ച BGM തമിഴ് നടൻ രാജീവ് അവതരിപ്പിച്ച നരേന്ദ്രഷെട്ടി എന്ന വില്ലൻ കഥാപാത്രത്തിൻ്റെതാണ് എന്നാണ് പരക്കെ ആരാധകരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സിനിമയിലെ നായകനായ സുരേഷ് ഗോപി അവതരിപ്പിച്ച മുഹമ്മദ് സർക്കാർ എന്ന തീപ്പൊരി ഐ.പി.എസ് ഓഫീസർക്ക് നൽകാത്തരീതിയിൽ അതിലെ വില്ലനായ നരേന്ദ്ര ഷെട്ടിക്ക് നൽകിയ ബിജിഎം അങ്ങനെ ഐക്കോണിക് സ്റ്റാറ്റസ് നേടി. രാജാമണി സാർ ഒരുക്കിയ ഈ BGM യഥാർത്ഥത്തിൽ 1993 ൽ ഇറങ്ങിയ സ്പാനിഷ് പോപ്പ് ഗാനമായ Macarena അൽപം മോഡിഫൈ ചെയ്ത് സൃഷ്ടിച്ചതായിരുന്നു.
BGM – രാജാമണി സാർ
2. Ali Imran – മൂന്നാംമുറ (1988)
മോഹൻലാൽ അലി ഇമ്രാൻ എന്ന പോലീസ് കമാൻഡോ ഓഫീസറുടെ വേഷത്തിൽ വന്ന് SN സ്വാമി – കെ.മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ സിനിമയിൽ നായകനായ അലി ഇമ്രാന് നൽകിയ BGM ഒരു നായകന് ലഭിച്ച മികച്ച ഒരു പശ്ചാത്തലസംഗീതം ആയിരുന്നു.
BGM – ശ്യാം സാർ
3. സേതുരാമയ്യർ – ഒരു സിബിഐ ഡയറിക്കുറിപ്പ് (1988)
സേതുരാമയ്യർ എന്ന സിബിഐ ഓഫീസറായി മമ്മുട്ടി നായകനായി എത്തി SN സ്വാമി – കെ.മധു കൂട്ടുകെട്ടിൽ തന്നെ വന്ന് സൂപ്പർ ഹിറ്റടിച്ച ഈ സിനിമയും സേതുരാമയ്യരുടെ ബിജിഎമ്മും തരംഗമായി മാറുകയും മലയാള സിനിമയുടെ എക്കാലത്തെയും വലിയ , ഏറ്റവും കൂടുതൽ തുടർ പാർട്ടുകൾ വന്ന ഫ്രാഞ്ചൈസി ആയി മാറുകയും ചെയ്യ്തു.
BGM – ശ്യാം സാർ
4. ഭരത്ചന്ദ്രൻ ഐ.പി.എസ് – കമ്മീഷണർ (1993)
സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവി നേടിയെടുക്കാൻ കാരണമായ 1993 ൽ ഷാജി കൈലാസ് – രഞ്ജി പണിക്കർ ടീമിന്റെ ഈ സിനിമ ഇൻഡസ്ട്രി ഹിറ്റ് സ്റ്റാറ്റസ് നേടുകയും സുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായി Big M താരങ്ങൾക്ക് ശേഷം മലയാളസിനിമയിൽ സൂപ്പർസ്റ്റാർ പട്ടം ജനങ്ങൾ നൽകാൻ കാരണമാവുകയും ചെയ്തു. കമ്മീഷണർ ഭരത് ചന്ദ്രൻ മാസ് കാണിക്കുമ്പോഴെല്ലാം അകമ്പടിയായി എത്തിയ ഈ ബിജിഎം തീയേറ്ററിൽ ഓഡിയൻസ് ട്രീറ്റ് തന്നെ ആയിരുന്നു.
BGM – രാജാമണി സാർ
5. സാഗർ ഏലിയാസ് ജാക്കി – ഇരുപതാം നൂറ്റാണ്ട് (1986)
മോഹൻലാൽ അധോലോക നായകനായി ടൈറ്റിൽ റോളിൽ വന്ന് തമ്പി കണ്ണന്താനം – ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ വന്ന ഈ സിനിമ ഇൻഡസ്ട്രി ഹിറ്റ് സ്റ്റാറ്റസ് നേടുകയും അതോടൊപ്പം മോഹൻലാലിന് സൂപ്പർ താരപദവി നേടിക്കൊടുക്കുകയും ചെയ്തു. ജാക്കി എന്ന അധോലോക നായകന് നൽകിയ സ്റ്റൈലിഷ് ബിജിഎം സിനിമയുടെ ഹൈലൈറ്റ് ആയിരുന്നു.
BGM – ശ്യാം സാർ
6. ജോൺ ഹോനായി – ഇൻ ഹരിഹർ നഗർ (1990)
റിസബാവ, ജോൺ ഹോനായി എന്ന കൊടൂര വില്ലനായി എത്തിയ മുകേഷ് -സിദ്ദിഖ് – ജഗദീഷ്-അശോകൻ നാൽവർസംഘമായി എത്തി സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം അന്നത്തെ ബ്ലോക്ക് ബസ്റ്റർ ആവുകയും റിസബാവയുടെ കരിയർ ബ്രേക്ക് ആവുകയും ചെയ്തു. നരേന്ദ്ര ഷെട്ടിക്ക് മുന്നേ വില്ലന് നൽകിയ സൂപ്പർ ബിജിഎമ്മുകളിൽ ഒന്നായിരുന്നു ഇത്.
BGM – എസ്. ബാലകൃഷ്ണൻ
7. അഞ്ഞൂറാൻ – ഗോഡ്ഫാദർ (1991)
മുകേഷ് – ജഗദീഷ് – സിദ്ദിഖ് ത്രയങ്ങൾ അണിനിരന്ന് വീണ്ടും സിദ്ദിഖ്-ലാൽ ടീം ഒരുക്കിയ ഈ ബ്ലോക്ക് ബസ്റ്റർ സിനിമ അഞ്ഞൂറാൻ എന്ന കഥാപാത്രമായി നാടകാചാര്യൻ എൻ.എൻ.പിള്ള അഭിനയിച്ച ആദ്യ സിനിമയും ആയിരുന്നു. നാടകരംഗത്തെ അതികായനായ നടനായിരുന്ന അദ്ദേഹത്തിന് ഏറ്റവും മാസ് രീതിയിൽ നൽകിയ ഈ ബിജിഎം സിനിമയോടൊപ്പം എക്കാലത്തും ഓർക്കപ്പെടുന്നതായിരുന്നു.
BGM – എസ്.ബാലകൃഷ്ണൻ
8. നരേന്ദ്രൻ – ഹിറ്റ്ലർ ബ്രദേഴ്സ് (1997)
ബാബു ആന്റണി നരേന്ദ്രൻ എന്ന കാമിയോ റോൾ ചെയ്ത് പ്രേം കുമാർ ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ നായകനായി വന്ന് സന്ധ്യാ മോഹൻ സംവിധാനം ചെയ്ത ഈ കോമഡി സിനിമ അക്കാലത്തെ ഒരു ഹിറ്റ് സിനിമയായിരുന്നു. ബാബു ആന്റണിയെ ഏറ്റവും സ്റ്റൈലിഷ് ആക്കി അവതരിപ്പിച്ച ഈ സിനിമയിൽ അദ്ദേഹത്തിന് നൽകിയ ഈ BGM ബാബു ആന്റണി ആരാധകർക്ക് Goosebumps അനുഭവം സമ്മാനിച്ചിരുന്നു.
BGM – എസ്.പി.വെങ്കടേഷ്