ലൈംഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്വഴക്കം ഇല്ലെന്ന് സിപിഎം. രാജി ആവശ്യം ഉദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സിപിഎം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമാനമായത്.
അതിനിടെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അതേസമയം നേരത്തെയും മുകേഷ് സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നും മാറ്റാനും തീരുമാനിച്ചിരുന്നു. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കുമെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.