വിശ്വകർമ്മജർ ഐതീഹ്യവും ചരിത്രവും

വിശ്വകർമ്മജർ ഐതീഹ്യവും ചരിത്രവും

കേരളത്തിൽ പ്രധാനമായും രണ്ടു വിഭാഗം ആണ് ഉള്ളത് .ഒന്ന് കേരള വിശ്വകർമയും ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നു വിശ്വകർമയുടെ തമിഴ് വിഭാഗം ആയ വിശ്വബ്രാഹ്മണരും. കേരളത്തിലെ ഇവരുടെ ആചാരങ്ങൾക്ക് ബ്രാഹ്മണരും നായർ വിഭാഗങ്ങളും ആയി ഉണ്ടായിരുന്ന സാമാനതകൾ കാരണം ഇവരെ നായർ രാജാക്കന്മാരുടെയും ബ്രാഹ്മണരുടെയും പ്രീതി ഉള്ളവർ ആയി.

കേരളത്തിൽ പ്രധാനമായും രണ്ടു വിഭാഗം ആണ് ഉള്ളത് .ഒന്ന് കേരള വിശ്വകർമയും ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നു വിശ്വകർമയുടെ തമിഴ് വിഭാഗം ആയ വിശ്വബ്രാഹ്മണരും. കേരളത്തിലെ ഇവരുടെ ആചാരങ്ങൾക്ക് ബ്രാഹ്മണരും നായർ വിഭാഗങ്ങളും ആയി ഉണ്ടായിരുന്ന സാമാനതകൾ കാരണം ഇവരെ നായർ രാജാക്കന്മാരുടെയും ബ്രാഹ്മണരുടെയും പ്രീതി ഉള്ളവർ ആയി. ഇവർക്ക് ക്ഷേത്രങ്ങൾ ഇല്ലങ്ങൾ തുടങ്ങിയവ മനോഹരം ആക്കി പണിതു കിട്ടാൻ തന്ത്രത്തിൽ കൂടെ കൂട്ടിയതും ആകാം. അതുകൊണ്ട് തന്നെ സവർണ്ണർ ജാതി അധിക്ഷെപം ഇക്കുട്ടരോട് കാണിച്ചില്ല. ചുളുവിൽ ഒരു വലിയ കഴിവുള്ള വിഭാഗത്തിന്റെ പ്രയോജനപെടുത്താൻ വേണ്ടി ആയിരുന്നു. വിശ്വകർമ്മജരെ വച്ചു നോക്കുമ്പോൾ അന്നത്തെ കാലത്ത് അതുതന്നെ വലിയ കാര്യം ആയിരുന്നു. അതുകൊണ്ട് അവരതു കൂടുതൽ ചോദ്യം ചെയ്യാനും പോയില്ല. ഹിന്ദു വിശ്വാസം അനുസരിച്ചു പ്രപഞ്ചസ്ഷ്ടാവും സർവലോകശില്പിയുമായ വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകര്മജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ (ആശാരി), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ) ,സ്വർണ്ണപ്പണിക്കാർ (തട്ടാൻ),കല്പ്ണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.കേരളം,തമിഴ്നാട്,കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ആചാരി ചേർത്താണ് പറയുന്നത് ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, മയ, ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു…. വിശ്വകർമ്മാവാണ് സാക്ഷാൽ ഈശ്വരൻ എന്ന് വിശ്വബ്രാമണർ വിശ്വസിക്കുന്നു
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് .ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). തമിഴ് നാട്ടിലെ വിശ്വകർമ്മജർ പൂർണ്ണമായും ബ്രാഹ്മണരുടെ ആചാരങ്ങൾ ആണ് പാലിക്കുന്നതു. അവരുടെ ഒരു വിഭാഗം കേരളത്തിലും ഉണ്ട് അവരും ബ്രാഹ്മണ ആചാരങ്ങൾ ആണ് പാലിക്കുന്നതു. ഇപ്പോഴും അങ്ങനെ ആണ്. ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നതിനാൽ കേരളത്തിന് പുറത്ത് (ആചാരി) എന്നും അറിയപ്പെടുന്നുണ്ട്.എന്നാൽ ഒന്നിലധികം കുല തൊഴിൽ ചെയ്യുന്നതിനാൽ ചതുര്വര്ണ്യത്തിൽ സ്ഥാനം നിർണ്ണായിക്ക പെട്ടിട്ടില്ല. പക്ഷെ താഴ്ന്ന ജാതി കാർക്ക് ഉണ്ടായിരുന്ന അയിത്ത ആചാരങ്ങൾ ഇവർക്ക് ഇല്ലായിരുന്നു.ജാതി വ്യവസ്ഥയിൽ വിശ്വകർമ്മജര്ക്ക് കൈയ്യിൽ മുഴക്കോൽ ഉണ്ടെങ്കിൽ പൂജക്ക്‌ പോകുന്നു ബ്രാഹ്മണനു 2 അടി അടുത്ത് നിൽക്കാം എന്നത് കൊണ്ട് വിശ്വബ്രാഹ്മണർ വീടിനു പുറത്തു ഇറങ്ങുമ്പോൾ ആണ് പെൺ വ്യത്യാസം ഇല്ലാതെ കയ്യിൽ മുഴക്കോൽ കരുതി ഇരുന്നു.സിഖ് കാർ കൃപാണം കൈയിൽ കരുതുന്ന പോലെ. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപ് വൈക്കം ഗുരുവായൂർ ക്ഷേത്രങൾ ടെ ഉള്ളിൽ പ്രവേശിക്കുമ്പോളും, മുന്നിലൂടെ നടക്കുമ്പോളും വിശ്വകർമജർ കൈയ്യിൽ മുഴക്കോൽ കരുതി ഇരുന്നു. ക്ഷേത്ര നിർമാണത്തിനുവേണ്ടി പൂണുൽ ഉം ധരിച്ചിരുന്നു.ക്ഷേത്ര നിർമാണം, സ്വർണ്ണം കൈകാര്യം ചെയ്യാൻ ഉള്ള അവകാശം സംസ്‌കൃത പഠനം, ആചാരി എന്ന സ്ഥാനം തുടങ്ങിയവ കാരണം ജാതി വ്യവസ്ഥ വിശ്വകർമജരെ ഒരു രീതിയിലും പ്രതികൂലമായി ബാധിച്ചി രുന്നില്ല എന്ന് വേണം പറയാൻ . എന്നാൽ അതുകൊണ്ട് വലിയ പ്രയോജനങ്ങളും ലഭിച്ചിരിരുന്നില്ല എന്ന് വേണം പറയാൻ പലപ്പോഴും കൂലി ആയി ലഭിച്ചിരുന്നതു കരം ഒഴിവാക്കിയാ സ്ഥലങ്ങൾ ആയിരുന്നു. വ്യാപാരം നടത്താൻ ഉള്ള അവകാശങ്ങളും ലഭിച്ചിരിക്കുന്നു. പക്ഷെ വേദ പാരമ്പര്യം അനുസരിച്ചു ബ്രാഹ്മണരെ രണ്ടായി തിരിച്ചിരിക്കുന്നു. ആരുഷേയ ബ്രാഹ്മണരും പൗരുഷേയ ബ്രാഹ്മണരും. വസിഷ്ഠൻ മുതലായ ഋഷിമാരുടെ പരമ്പരയിൽ വരുന്നവർ ആരുഷേയരും വിരാട് പുരുഷന്റെ മുഖത്ത് നിന്നും ഉദ്ഭവിച്ച വിശ്വകർമ്മജർ പൗരുഷേയ ബ്രാഹ്മണരും ആണ്. വിരാട് പുരുഷന്റെ 5 മുഖങ്ങൾ സദ്യോജാദം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിവയാണ്. (ഇവയാണ് പ്രവര നാമങ്ങൾ ).ഇവയിൽനിന്നും യഥാക്രമം സനക, സനാതന, അഭുവന, പ്രഗ്നസ, സുവര്ണസ എന്നീ ഋഷിമാരും (ഗോത്ര നാമം) മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ന എന്നി ബ്രഹ്‌മക്കളും (വംശ നാമം )ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം, പ്രണവവേദം തുടങ്ങി വേദങ്ങളും (സാഖാ നാമം ) ആശ്വലായം, അപസ്‌തംഭം, ബോധയണം, കാർത്യായനം, റോപ്പ്യയണം എന്നീ സൂത്രങ്ങളും ശിവൻ, വിഷ്ണു, ബ്രഹ്മ, ഇന്ദ്ര, സൂര്യ തുടങ്ങിയ പഞ്ച രുദ്രന്മാരും ഇരുമ്പ്, ദാരു, താമ്രം, ശില, സ്വർണം എന്നിവയിലുള്ള കർമങ്ങളും നൽകപ്പെട്ടു. ഒരു വിശ്വകര്മജന് വേദ സമ്പ്രദായത്തിൽ അഭിവാദ്യം ചെയ്യേണ്ടത് ഇപ്രകാരമാണ്. “അഭിവാദയെ വാമദേവ പ്രവ്രാന്വിതഃ സനാതന ഗോത്ര, ആപസ്തമ്പ സൂത്ര, യജുർസാഖാദ്യയി ശ്രീ രഞ്ജിത് നാമ അഹം അസ്മിഭോ.
കുലത്തിന്റെ ശ്രെഷ്ഠത:തൈത്തരീയ സംഹിതയിൽ ഇങ്ങനെ പറയുന്നു ” ബ്രാഹ്മണാനാം കുലം പൂർവ്വം ദ്വെത കർമം വിരചിത: ആരുഷേയം പൗരുഷേയം ചകർമജന്മ വിശേഷത : ആരുഷേയം ഋഷി ഗോത്രെശു വസിഷ്ഠആനം ജയേത് ഭവ ജന്മനാ ജയതേ ശൂദ്ര കർമണാ ജയതേ ദ്വിജ വേദ പഠേന വിപ്രാസ്യാത് പുരുഷസ്യ മുഖോദ്ഭവ പൗരുഷേയം ഇതിഖ്യാതം പഞ്ചഗോത്രം മഹത് കുല. (ആരുഷേയ ബ്രാഹ്മണർ ശൂദ്രരായി ജനിച്ചു കർമംകൊണ്ടു ദ്വിജൻ ആയി വേദ പഠനംകൊണ്ട് ബ്രാഹ്മണൻ ആവുന്നു. ആയതിൽ വിരാട് പുരുഷനിൽ നിന്നും ഉദ്ഭവിച്ച പഞ്ചഗോത്രം തന്നെയാണ് മഹത്തരം. ) വിശ്വബ്രഹ്മ കുലജാത ഗര്ഭബ്രാഹ്മണ നിശ്ചയം ശൂദ്രത്വം നാസ്തി തത് ബീജം (ഗര്ഭത്തിലെ ബ്രഹ്മത്വം ലഭിക്കുന്ന വിശ്വകർമ്മജർ ഒരിക്കലും ശൂദ്രത്വം ബാധിക്കാത്തവരാണ്) കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത് – ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, പലിശ പെരുംകൊല്ലൻ, പലിശ കൊല്ലൻ,മലയാള കമ്മല, മൂശാരി, തച്ചൻ,തട്ടാൻ, വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത്. കേരളത്തിൽ ചില ഇടതു തമിഴ് നാട്ടിലെ വിശ്വകർമ്മജർ ആയ തമിഴ് വിശ്വബ്രാഹ്മണരും ഉണ്ട് .ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആചാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.

ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ എന്നും കരുവാൻ എന്നും അറിയപ്പെടുന്നു. കൊല്ലൻ എന്ന വാക്കിന്റെ മൂലപദമോ എങ്ങനെ ഉണ്ടായെന്നോ അറിയില്ല. “കർമ്മാര” (ലോഹപ്പണിക്കാരൻ) എന്ന സംസ്കൃത പദത്തിൽ നിന്നാവണം കരുവാൻ എന്ന വാക്ക് ഉണ്ടായത്. ഇവരുടെ പണിശാല ആല, ഉല എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവർ കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇരുമ്പിൽ ഉണ്ടാക്കുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *