‘നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്’; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

‘നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്’; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യ വകുപ്പ്. സെപ്റ്റംബര്‍ നാല് മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. നിലമ്പൂർ പൊലീസ് സ്‌റ്റേഷൻ, വണ്ടൂർ നിംസ്‌, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ്, ഫാസിൽ ക്ലിനിക്ക്, ജെ.എം.സി.ക്ലിനിക് എന്നിവിടങ്ങളിൽ യുവാവ് സന്ദർശനം നടത്തിയിട്ടുണ്ട് എന്നത് ഈ റൂട്ട് മാപ്പിൽ നിന്നും വ്യക്തമാണ്. ഇതിനു പുറമെ കരുളായിയിലെ പാരമ്പര്യ വൈദ്യൻ ബാബുവുമായും സമ്പർക്കം ഉണ്ടായിട്ടുണ്ട്. യുവാവ് സന്ദര്‍ശിച്ച രണ്ടു ക്ലിനിക്കുകളും വണ്ടൂരിലാണുള്ളത്. പനി ബാധിച്ച് ഇയാളിൽ നിന്നും യുവാവ് ചികിത്സ തേടിയിരുന്നു. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ഉടൻ തന്നെ ബന്ധപ്പെടണം എന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നിപ രോഗം സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി ചികില്‍സ തേടുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കണമെന്നാണ് ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അടിക്കടി രോഗബാധയുണ്ടാകുമ്പോഴും വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നതെങ്ങനെയെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സംസഥാനത്ത് ഇത് ആറാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്.
കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാന്‍ കനത്ത ജാഗ്രതാ നിര്‍ദേശവുമായി മുന്നോട്ടുപോവുകയാണ് ആരോഗ്യവകുപ്പ്.

മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ്undefined

04.09.2024,05.09.2024

ലക്ഷണങ്ങൾ തുടങ്ങി

06.09.2024

സ്വന്തം കാറിൽ

ഫാസിൽ ക്ലിനിക് (11:30 AM to 12:00 PM)

സ്വന്തം കാറിൽ

ബാബു പാരമ്പര്യ വൈദ്യശാല, കരുളായി (07:30 PM to 07.45 PM)

JMC CLINIC (08:18 PM to 10.30 PM)

07.09.2024

ഓട്ടോയിൽ

നിലമ്പൂർ പൊലീസ് ‌സ്റ്റേഷൻ (09.20 AM to 09.30 AM)

സ്വന്തം കാറിൽ ആശുപത്രിയിലേക്ക്

NIMS എമർജൻസി വിഭാഗം (07:45 PM to 08.24 PM)

NIMS ICU (07/09/2024(08.25 PM) 08/09/2024(01.00 PM)

08.09.2024

ആംബുലൻസ്

MES ഹോസ്‌പിറ്റൽ (01.25 PM)

1 MES എമർജൻസി വിഭാഗം (02.06 PM-03.55 PM)

MRI മുറി (03.59 PM-05.25 PM)

എമർജൻസി വിഭാഗം (05.35 PM-06.00 PM)

MICU UNIT -1 (06.10 PM-12.50 AM)

09.09.2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *