വിദേശത്ത് ജോലി വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങള്‍; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

വിദേശത്ത് ജോലി വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങള്‍; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴയില്‍ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തറയില്‍പ്പറമ്പ് വീട്ടില്‍ ദിത്യ, അര്‍ത്തുങ്കല്‍ പടാകുളങ്ങര വീട്ടില്‍ ദയാനന്ദ് എന്നിവരാണ് ഞാറയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2,80,000 രൂപ തട്ടിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.

വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്നതിനുള്ള ജോബ് കണ്‍സള്‍ട്ടന്‍സിയും ലൈസന്‍സും ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍ നിന്ന് 2,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി.യുവതിയുടെ പരാതിയില്‍ കേസെടുത്ത ഞാറക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സമാനമായ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *