പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടി സ്വദേശിവത്കരണം

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടി സ്വദേശിവത്കരണം

കഴിഞ്ഞ മാസങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുകയും വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു

മസ്‌കത്ത്: ഒമാനില്‍ 40 ഓളം മേഖലകളില്‍ കൂടിയാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് മുതല്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുമെങ്കിലും ചില തസ്തികകളില്‍ അടുത്ത വര്‍ഷം ജനുവരി മുതലാണ് നടപ്പാക്കുക.

രാജ്യത്ത് കഴിഞ്ഞ മാസങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്തുകയും വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ മേഖലകളെ കൂടി സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയത്. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം നിരവധി മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടിയാണ്. സ്വദേശിവത്കരണം ബാധിക്കുന്ന തസ്തികകള്‍- ട്രക്ക് ഡ്രൈവര്‍, ട്രക്ക്- ട്രൈലര്‍ ഡ്രൈവര്‍, ഹോട്ടല്‍ റിസപ്ഷന്‍ മാനേജര്‍, ഭക്ഷ്യ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന റഫ്രജറേറ്ററ്റ് ട്രയ്ലര്‍ ഡ്രൈവര്‍, ഫോര്‍ക്ലിഫ്റ്റ് ഡ്രൈവര്‍, ടൂറിസ്റ്റ് ഏജന്റ്, ട്രാവല്‍ ഏജന്റ്, റൂം സര്‍വീസ് സൂപ്പര്‍വൈസര്‍, ഡ്രില്ലിങ് എന്‍ജിനീയര്‍, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, ക്വാളിറ്റി ഓഫിസര്‍, മെക്കാനിക്/ജനറല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഡ്രില്ലിങ് മെഷര്‍മെന്റ് എന്‍ജിനീയര്‍, ക്വാളിറ്റി സൂപ്പര്‍വൈസര്‍, ഇലക്ട്രിഷ്യന്‍/ജനറല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, എയര്‍ക്രഫ്റ്റ് ലോഡിങ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് സ്പെഷ്യലിസ്റ്റ്, ടൈയിങ് വര്‍ക്കര്‍, ലേബര്‍ സൂപര്‍വൈസര്‍, കൊമോഴ്സ്യല്‍ ബ്രോക്കര്‍, കാര്‍ഗോ കയറ്റിറക്ക് സൂപര്‍വൈസര്‍, കെമേഴ്സ്യല്‍ പ്രമോട്ടര്‍, ഗുഡ്സ് അറേഞ്ചര്‍, പുതിയ വാഹനങ്ങളുടെ സെയില്‍സ്മാന്‍, ഉപയോഗിച്ച വാഹനങ്ങളുടെ സെയില്‍സ്മാന്‍, പുതിയ സ്പെയര്‍പാര്‍ട്ട് സെയില്‍സ്മാന്‍, ഉപയോഗിച്ച സ്പെയര്‍പാര്‍ട്സ് സെയില്‍സ്മാന്‍, ജനറല്‍ സിസ്റ്റം അനലിസ്റ്റ്, ഇന്‍ഫോമേഷന്‍ സിസ്റ്റം നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റ്, മറൈന്‍ സൂപ്പര്‍വൈസര്‍.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *