കൊച്ചി: ഉത്സവ സീസണുകളിലെ തിരക്കൊഴിവാക്കാൻ വിശാഖപട്ടണം കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. സെപ്റ്റംബർ 4 മുതൽ നവംബർ 28വരെ ഇരുദിശകളിലേക്കുമായി 26 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം, ദസറ, ദീപാവലി ആഘോഷ വേളകളിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 08539 വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ സെപ്റ്റംബർ 04, 11,18, 25, ഒക്ടോബർ 02, 09, 16, 23, 23, നവംബർ, 06, 13, 20, 27 തീയതികളിൽ (ബുധനാഴ്ചകളിൽ) രാവിലെ 08:20ന് യാത്ര ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 12:55ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 13 സർവീസുകളാണ് ഈ ദിശയിലുള്ളത്.
ട്രെയിൻ നമ്പർ 08540 കൊല്ലം വിശാഖപട്ടണം സ്പെഷ്യൽ സർവീസ് കൊല്ലത്ത് നിന്ന് സെപ്റ്റംബർ 05, 12, 19, 26, ഒക്ടോബർ 03, 10, 17, 24, 31, നവംബർ, 07, 14, 21, 28 തീയതികളിൽ (വ്യാഴാഴ്ചകളിൽ) രാത്രി 07:35ന് ആരംഭിച്ച് പിറ്റേന്ന് രാത്രി 11:20നാണ് കൊല്ലത്തെത്തുക. ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടു ടയർ കോച്ചുകൾ, നാല് എസി ത്രീ ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ ഇക്കോണമി കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.
28 സ്റ്റോപ്പുകളാണ് വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ട്രെയിനിനുള്ളത്. കേരളത്തിൽ പാലക്കാട്, തൃശൂർ , ആലുവ , എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം , കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ട്രെയിനിന് പുറമെ, വിശാഖപട്ടണത്ത് നിന്ന് ചെന്നൈ എഗ്മോറിലേക്കും ഉത്സവകാല തിരക്ക് പരിഗണിച്ച് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം – ചെന്നൈ സർവീസ് ശനിയാഴ്ചകളിലും, ചെന്നൈ – വിശാഖപട്ടണം സർവീസ് ഞായറാഴ്ചകളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. രു എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടു ടയർ കോച്ചുകൾ, നാല് എസി ത്രീ ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ ഇക്കോണമി കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഈ ട്രെയിനിനുമുള്ളത്.