പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

പ്രഭാതനടത്തത്തിനിടെ ഒരു ക്ലിക്ക്; അഞ്ചാം ക്ലാസുകാരിക്ക് അന്താരാഷ്ട്രാ വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്

അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട കാഴ്ച പകര്‍ത്തി. അവളെ തേടി എത്തിയത് അസൂയാവഹമായ സമ്മാനം. 2024 ലെ ” നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്. 

രാജസ്ഥാനിലെ ഭരത്പൂരിലുള്ള കിയോലാഡിയോ നാഷണൽ പാർക്കിലൂടെ അച്ഛനോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് അഞ്ചാം ക്ലാസുകാരി ശ്രേയോവി മേത്ത മനോഹരമായ ഒരു കാഴ്ചകാണുന്നത്. ഉടനെ അച്ഛന്‍റെ കൈയിലിരുന്ന ക്യാമറ വാങ്ങി ആ കൊച്ചു മിടുക്കി താന്‍ കണ്ട കാഴ്ച പകര്‍ത്തി. അവളെ തേടി എത്തിയത് അസൂയാവഹമായ സമ്മാനം. നാച്വറൽ ഹിസ്റ്ററി മ്യൂസിയം നല്‍കുന്ന ബിബിസിയുടെ 2024 ലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ്.  ഇൻ ദി സ്‌പോട്ട്‌ലൈറ്റ്’ എന്നായിരുന്നു ആ കൊച്ചു മിടുക്കി തന്‍റെ ചിത്രത്തിന് നല്‍കിയ പേര് കെയോലാഡിയോ നാഷണൽ പാർക്കില്‍ ആ ഒമ്പത് വയസുകാരി പകര്‍ത്തിയ ചിത്രം ആരുടെയും ശ്രദ്ധപിടിച്ച് പറ്റുന്നതായിരുന്നു. പ്രഭാതത്തിലെ സൂര്യവെളിച്ചത്തില്‍ മരങ്ങളുടെ നിരവധി അടരുകള്‍ തെളിഞ്ഞ് കാണാം. ഫ്രെയിമിന്‍റെ വശങ്ങളില്‍ ഇരുണ്ട മരങ്ങളുടെ നിഴലുകളാണെങ്കില്‍ ചിത്രത്തിന്‍റെ മധ്യഭാഗത്തേക്ക് പോകുമ്പോള്‍ മരങ്ങളുടെ നിഴലുകളുടെ പല അടരുകള്‍ കാണാം. ഒടുവില്‍ വഴിയിലെ ഏറ്റവും തെളിച്ചമുള്ള ഭാഗത്ത് എതിര്‍ വശങ്ങളിലേക്ക് നോക്കി നില്‍ക്കുന്ന രണ്ട് പെണ്‍ മയിലുകള്‍. ഒരു വശത്തായി ഫോട്ടോഗ്രാഫറുടെ നേരെ നോക്കുന്ന ഒരു മാനിനെയും ചിത്രത്തില്‍ കാണാം. ചിത്രം ഒരു സ്വപ്നദൃശ്യത്തിന്‍റെ അനുഭവമാണ് കാഴ്ചക്കാരനില്‍ സൃഷ്ടിക്കുക.  “ഈ മികച്ച നിമിഷമാണ് ഈ ഐക്കണിക് ഇന്ത്യൻ പക്ഷികളുടെ സ്വപ്നതുല്യമായ ചിത്രം പകർത്താൻ നിലത്ത് കുനിഞ്ഞിരിക്കാൻ ശ്രേയോവിയെ പ്രേരിപ്പിച്ചത്,” നാച്വറൽ ഹിസ്റ്ററി മ്യൂസിയം അതിന്‍റെ വെബ്‌സൈറ്റിൽ എഴുതി. മത്സരത്തിൽ 10 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ ശ്രേയോവി മേത്ത റണ്ണർ അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. തന്‍റെ നേട്ടത്തെക്കുറിച്ചുള്ള ഒരു കുറിപ്പിനൊപ്പം ശ്രേയോവിയും തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇക്കാര്യം കുറിച്ചു. “എന്‍റെ ഹൃദയം അളവറ്റ സന്തോഷവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അമ്മയ്ക്കും അച്ഛനും നന്ദി. എന്നെപ്പോലുള്ള ഒരു കുട്ടിക്ക് വലുതായി തോന്നിയപ്പോഴും, എന്‍റെറെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ മാതാപിതാക്കൾ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്‍റെ ഏറ്റവും വലിയ ശക്തി. ഈ അന്താരാഷ്ട്രാ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ വന്യജീവികളും പൈതൃകവും അനന്തമായ പ്രചോദനത്തിന്‍റെ ഉറവിടമാണ്, അത് നിങ്ങളിലേക്ക് കൂടുതൽ കൊണ്ടുവരാൻ കഠിനമായി പരിശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.”  ശ്രേയോവി മേത്ത എഴുതി. നിരവധി പേര്‍ ശ്രേയോവിയുടെ പരിശ്രമത്തെ അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി. 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *