സിനിമ കാണാതെ ഇറങ്ങിപ്പോയോ? കാണാത്ത ഭാഗത്തിന്‍റെ ടിക്കറ്റ് പൈസ തിരികെ കിട്ടും; പുതിയ സംവിധാനവുമായി പിവിആര്‍

സിനിമ കാണാതെ ഇറങ്ങിപ്പോയോ? കാണാത്ത ഭാഗത്തിന്‍റെ ടിക്കറ്റ് പൈസ തിരികെ കിട്ടും; പുതിയ സംവിധാനവുമായി പിവിആര്‍

സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് പുതിയ സംവിധാനവുമായി എത്തുകയാണ് പിവിആര്‍. ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ് ഫ്ലെക്സി ഷോ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് പ്രകാരം ഒരാൾ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ നൽകിയാൽ മതി. അതായത് ആ ഉപഭോക്താവില്‍ നിന്നും അവര്‍ കണ്ട സമയത്തിന്‍റെ പണം മാത്രമേ ഈടാക്കൂ, മുഴുവന്‍ ടിക്കറ്റിന്‍റെയും പണം നല്‍കേണ്ടതില്ല.

ഒടിടി കാലത്ത് തങ്ങൾ കാണുന്ന കണ്ടൻ്റിന് മുകളിൽ ഉപയോക്താവിന് നിയന്ത്രണം നൽകുന്ന സംവിധാനം ബിഗ് സ്ക്രീനിലും നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് പിവിആർ ഇനോക്സ് സിഇഒ വിശദീകരിക്കുന്നത്. ഫ്ലെക്സി ഷോകൾ പ്രേക്ഷകർക്ക് അവർ കാണുന്നതിന് മാത്രം പണം നൽകാനുള്ള സൗകര്യം ഒരുക്കുന്നു. ഒരു ഉപഭോക്താവ് എന്ത് കാരണത്താലും ഒരു സിനിമയുടെ ഇടയിൽ അത് നിർത്തി പോകുകയാണെങ്കിൽ, ആ ഉപഭോക്താവിൽ നിന്നും അവർ കണ്ട സമയത്തിൻ്റെ പണം മാത്രമേ ഈടാക്കൂ, മുഴുവൻ ടിക്കറ്റിൻ്റെയും പണം നൽകേണ്ടതില്ല.

അതേസമയം ഒടിടിയിലും മറ്റും ഉപയോക്താക്കളുടെ നിയന്ത്രണത്തിൽ കണ്ടന്റ്റ് ലഭിക്കുന്ന കാലത്ത് തീയറ്റർ കണ്ടന്റിലെ കാർശന നിയമങ്ങൾ ലഘൂകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് പിവിആർ ഇനോക്സ് സിഇഒ പദ്ധതി അവതരിപ്പിച്ച് വിശദീകരിച്ചത്.

ആദ്യ ഘട്ടത്തിൽ ദില്ലിയിലും ഗുരുഗ്രാമിലും ഫ്ലെക്സി ഷോകൾ അവതരിപ്പിച്ചു, രണ്ടാം ഘട്ടത്തിൽ നിരവധി ടയർ-1 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയല്‍ റണ്‍ നടത്തുകയാണെന്നും, അതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ വളരെ ഗുണകരമായെന്നും പിവിആര്‍ പറയുന്നു.

അതേ സമയം ടിക്കറ്റ് നിരക്കിൽ 10 ശതമാനം അധികം പ്രീമിയം അടച്ചാല്‍ മാത്രമാണ് പ്രേക്ഷകർക്ക് ഫ്ലെക്സി ഷോ ഫീച്ചർ തിരഞ്ഞെടുക്കാന്‍ കഴിയുക. ഉപയോക്താവ് സിനിമ ഇടയ്ക്ക് ഉപേക്ഷിച്ചാല്‍ റീഫണ്ട് ചെയ്യേണ്ട തുക കണക്കാക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പിവിആര്‍ അറിയിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *