“രാജ്യത്തിനും ക്ലബിനും വേണ്ടി ഞാൻ എന്തും ചെയ്യും”; റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെ

“രാജ്യത്തിനും ക്ലബിനും വേണ്ടി ഞാൻ എന്തും ചെയ്യും”; റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെ

നിലവിൽ മോശമായ പ്രകടനമാണ് ബ്രസീൽ ടീം കാഴ്ച വെക്കുന്നത്. സൂപ്പർ താരമായ നെയ്മർ ജൂനിയറിന്റെ വിടവ് ടീമിൽ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. നാളെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീൽ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം 5:30ന് ചിലിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക. ഈ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ലൈനപ്പ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ സ്ഥിരീകരിച്ചിരുന്നു. അതിൽ ഇടം കണ്ടെത്താൻ സൂപ്പർ താരമായ റാഫീഞ്ഞക്ക് സാധിച്ചിട്ടുണ്ട്.

ഇത്തവണ നെയ്മർ ജൂനിയറിന്റെ റോളിലാണ് റാഫീഞ്ഞയെ പരിശീലകൻ ഇറക്കുന്നത്. നിലവിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തി വരുന്നത്. യുവ താരമായ ലാമിന് യമാലിന്റെയും റാഫീഞ്ഞയുടെയും മികവിലാണ് ബാഴ്‌സ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിങ്ങറായി കൊണ്ടാണ് അദ്ദേഹം സാധാരണ മത്സരങ്ങൾ കളിക്കുന്നത്. എന്നാൽ ബ്രസീൽ ടീമിലെ മാറ്റത്തിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെ:

”ബ്രസീലിന് ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്ന സമയമാണോ ഇത് എന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം സോഷ്യൽ മീഡിയ അങ്ങനെ ഫോളോ ചെയ്യാത്ത ഒരു വ്യക്തിയാണ് ഞാൻ. അതിന് ഞാൻ മുൻഗണന നൽകാറില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് മനോഹരമായ ഒരു നിമിഷമാണ്. കാരണം ബ്രസീലിയൻ ദേശീയ ടീമിലേക്ക് എത്താനാവുക എന്നുള്ളത് തന്നെ മനോഹരമായ ഒരു കാര്യമാണ്”

റാഫീഞ്ഞ തുടർന്നു:


“വിങറായി കൊണ്ട് കളിക്കുക എന്നുള്ളതാണ് എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഒരു പൊസിഷൻ. 6 മാസങ്ങൾക്ക് മുൻപ് മറ്റൊരു പൊസിഷനിലേക്ക് മാറുന്നതിന് കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. പക്ഷേ ക്ലബ്ബിന് വേണ്ടിയാണെങ്കിലും രാജ്യത്തിനു വേണ്ടിയാണെങ്കിലും ഏത് പൊസിഷനിലും നമ്മൾ കളിക്കാൻ തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല ഓരോ പൊസിഷനിലും രണ്ടോ മൂന്നോ മികച്ച താരങ്ങളെ പരിശീലകന് ലഭ്യമാണ്. കളിക്കളത്തിൽ കൂടുതൽ സമയം ലഭിക്കും എന്നുണ്ടെങ്കിൽ മറ്റേത് പൊസിഷനിലും കളിക്കാൻ നമുക്ക് സാധിക്കും “ റാഫീഞ്ഞ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *