ഇന്ത്യൻ ബൗളിംഗ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അടുത്തിടെ പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റായ വിമൽ കുമാർ അവതാരകനായ ഒരു ഷോയിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ടീമിനായി തുടർച്ചയായി വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് തയാറെടുക്കുന്ന അശ്വിൻ, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ അനിൽ കുംബ്ലെയ്ക്കും ഹർഭജൻ സിങ്ങിനും നന്ദി അറിയിച്ചു. തൻ്റെ വിജയത്തിന് ഈ മുൻ സ്പിന്നർമാരാണ് കാരണം.
“അനിൽ ഭായിയും ഹർഭജനും പോലെ ഉള്ളവരോടാണ് ഞാൻ നന്ദി പറയുന്നത്. അതിൽ നിന്ന് ഞാൻ പഠിച്ചു. ഞാൻ എന്തായാലും ഇന്ന് നന്നായി തുടരുന്നത് അവർ കാരണമാണ്. ഞാൻ ഈ ചെയ്യുന്നതെല്ലാം ഒരു യാത്രയുടെ ഭാഗമായിട്ടാണ് ” അശ്വിൻ പറഞ്ഞു.
ഭാവിയേക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ഞാൻ ഒരുപാടൊന്നും തുടരില്ല മറ്റാരെങ്കിലും മുന്നോട്ട് കൊണ്ട് പോകും. ഇത് 400 മീറ്റർ റിലേ ഓട്ടം പോലെയാണ്, ആരെങ്കിലും ഓടണം. 100 മീറ്റർ ആയിരിക്കും ഒരാൾക്ക് ഓടാൻ ഉണ്ടാകുക. ഇതൊരു പരിണാമമാണ്. മികച്ച ഒരു താരം വന്നാൽ ഞാൻ മാറി നില്കും” അശ്വിൻ കൂട്ടിച്ചേർത്തു.
ഐസിസി ഓൾറൗണ്ടർമാരുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് അശ്വിൻ, ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്താനാണ് അശ്വിന്റെ അടുത്ത ശ്രമം.