ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങൾക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിർ ടീമിനും ഒരു പോലെ എന്റർടൈന്റ്‌മെന്റ് സമ്മാനിക്കാറുണ്ട്. നിലവിൽ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ പന്ത് ബാറ്റിംഗിനൊപ്പം തന്റെ രസകരമായ മികവ് ഫീൽഡിൽ കാണിച്ചു.
മൂന്നാം ദിനം കളിക്കിടെ ബംഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്ത് റിഷഭ് പന്ത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുകയാണ് ചെയ്തത്. ബാറ്റിംഗിനായി ഗാർഡ് എടുക്കുന്നതിനിടെ തൻറെ ലെഗ് സൈഡിൽ ഒരു ഫീൽഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. ലെഗ് സൈഡിൽ ഒരാൾ കുറവാണെന്നും ഒരാളെ ഇവിടെ നിർത്തൂവെന്നും റിഷഭ് പന്ത് പറഞ്ഞു. പന്ത് പറഞ്ഞതുപോലെ ഒരു ഫീൽഡറെ ബംഗ്ലാദേശ് ലെഗ് സൈഡിൽ നിർത്തുകയും ചെയ്തു. പണ്ട് ധോണി ഇത്തരത്തിൽ ഒരു മത്സരത്തിൽ എതിർ ടീമിന്റെ ഫീൽഡ് സെറ്റ് ചെയ്തിട്ടുണ്ട്.
മത്സരത്തിലേക്ക് വന്നാൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 148 – 3 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 432 റൺ ലീഡ് ഉണ്ട്.
ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 227 റൺ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ കൂറ്റൻ ലീഡ് എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിലെ പോലെ തന്നെ രോഹിത് നിരാശപ്പെടുത്തി 5 റൺ എടുത്ത് മടങ്ങിയപ്പോൾ ജയ്‌സ്വാൾ 10 റൺ എടുത്ത് പുറത്തായി. ഗില്ലിനൊപ്പം ചേർന്ന കോഹ്‌ലിമികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആയിരുന്നു പുറത്താക്കൽ. തെറ്റായ എൽബിഡബ്ല്യൂ തീരുമാത്തിൽ പുറത്താകുമ്പോൾ അതിന് റിവ്യൂ കൊടുക്കാൻ കോഹ്‌ലിക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്യാതെ 17 റൺ എടുത്ത് മടങ്ങി. നിലവിൽ 86 റൺസുമായി ഗില്ലും 82 റൺസുമായി പന്തുമാണ് ക്രീസിൽ ഉള്ളത്.