സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ചെന്നൈ ടെസ്റ്റില്‍ സന്ദര്‍ശക ടീമിനെ 280 റണ്‍സിന് പരാജയപ്പെടുത്തി ആതിഥേയര്‍ 1-0ന് മുന്നിലെത്തി. പരമ്പര വൈറ്റ്‌വാഷ് പൂര്‍ത്തിയാക്കാന്‍ രോഹിത് ശര്‍മ്മയുടെ ടീമിന് വരാനിരിക്കുന്ന മത്സരത്തില്‍ വിജയിക്കേണ്ടതുണ്ട്. എന്നിരുന്നാലും, കാണ്‍പൂര്‍ സ്റ്റേഡിയത്തിലെ പ്രശ്നങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു. വേദിയുടെ ഒരു ഭാഗം അപകടകരമാണെന്നും തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബാല്‍ക്കണി സി ഗെയിമിന് മുന്നോടിയായി പിഡബ്ല്യുഡി അയോഗ്യമാണെന്ന് പ്രഖ്യാപിച്ചു. 4800 ആരാധകരെ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡാണ് ഇത്. എന്നാല്‍ ബലക്ഷയം കണക്കിലെടുത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ബാല്‍ക്കണി സിയിലെ 1700 ടിക്കറ്റുകള്‍ മാത്രമേ വില്‍ക്കുന്നുള്ളു.
https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-2362747004890274&output=html&h=280&adk=3751106409&adf=2161361336&pi=t.aa~a.3223104886~i.8~rp.4&w=704&abgtt=6&fwrn=4&fwrnh=100&lmt=1727338010&num_ads=1&rafmt=1&armr=3&sem=mc&pwprc=3981651574&ad_type=text_image&format=704×280&url=https%3A%2F%2Fwww.southlive.in%2Fsport%2Fcricket%2Fpart-of-kanpur-stadium-will-collapse-if-rishabh-pant-hits-a-six-in-2nd-test-report&fwr=0&pra=3&rh=176&rw=703&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTQuMC4wIiwieDg2IiwiIiwiMTI5LjAuNjY2OC43MCIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTI5LjAuNjY2OC43MCJdLFsiTm90PUE_QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjEyOS4wLjY2NjguNzAiXV0sMF0.&dt=1727338010134&bpp=1&bdt=1656&idt=-M&shv=r20240924&mjsv=m202409190101&ptt=9&saldr=aa&abxe=1&cookie=ID%3De00d4fbf26bb7b43%3AT%3D1722332103%3ART%3D1727337734%3AS%3DALNI_MYkA77mycq0dt8XQMPKJI9tkDsSFQ&gpic=UID%3D00000eada4ea2bde%3AT%3D1722332103%3ART%3D1727337734%3AS%3DALNI_Mbv3dmHZ5jXzQxhnp3U1NTPkG9ipA&eo_id_str=ID%3D79f78f2e3d887704%3AT%3D1722332103%3ART%3D1727337734%3AS%3DAA-AfjZ0vmgt3TjjGpfoQkOqzRHH&prev_fmts=0x0%2C970x90&nras=3&correlator=41876968800&frm=20&pv=1&u_tz=330&u_his=5&u_h=768&u_w=1280&u_ah=720&u_aw=1280&u_cd=24&u_sd=0.9&dmc=8&adx=182&ady=1222&biw=1403&bih=703&scr_x=0&scr_y=0&eid=44759876%2C44759927%2C44759842%2C95339782%2C31087376%2C31087435%2C31087437%2C31087440%2C44795922%2C95331687%2C95338242&oid=2&pvsid=43608324772923&tmod=815319968&uas=0&nvt=1&ref=https%3A%2F%2Fwww.southlive.in%2Fcategory%2Fsport&fc=1408&brdim=0%2C0%2C0%2C0%2C1280%2C0%2C1280%2C720%2C1422%2C703&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.9&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=6&uci=a!6&btvi=2&fsb=1&dtd=9
”പിഡബ്ല്യുഡി ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതിനാല്‍ സിയില്‍ 1700 ടിക്കറ്റുകള്‍ മാത്രം വില്‍ക്കാന്‍ തീരുമാനിച്ചു. അറ്റകുറ്റപ്പണികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും,” ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ അങ്കിത് ചാറ്റര്‍ജി പറഞ്ഞു.
സ്ഥിതിഗതികള്‍ വളരെ മോശമാണ്, ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ ബാല്‍ക്കണി സി സ്റ്റാന്‍ഡില്‍ ഗണ്യമായ സമയം ചെലവഴിക്കുകയും മത്സരത്തിനിടെ അത് അടച്ചുപൂട്ടാന്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് (യുപിസിഎ) മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഋഷഭ് പന്ത് സിക്സറടിച്ചത് ആരാധകര്‍ ആഘോഷിക്കാന്‍ തുടങ്ങിയാല്‍ ഈ സ്റ്റാന്‍ഡിന് 50 ആരാധകരുടെ ഭാരം പോലും താങ്ങാനാകില്ല.സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകരും. ഇതിന് അടിയന്തര അറ്റകുറ്റപ്പണി ആവശ്യമാണ്-എഞ്ചിനീയര്‍മാര്‍ ബാല്‍ക്കണി സി പരിശോധിച്ച് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു കാണ്‍പൂരില്‍ മുമ്പ് നടന്ന അന്താരാഷ്ട്ര മത്സരം. ലൈറ്റുകളുടെ തകരാര്‍ ആ മത്സരത്തെ ബാധിച്ചു. ഇപ്പോഴും പല പ്രശ്‌നങ്ങളും തുടരുകയാണ്.