ഗംഭീറിനെതിരെ ബിസിസിഐ മീറ്റിംഗിൽ കരുനീക്കം, പക്ഷം പിടിച്ച് രോഹിത്; ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധിയുടെ സമയം

ഗംഭീറിനെതിരെ ബിസിസിഐ മീറ്റിംഗിൽ കരുനീക്കം, പക്ഷം പിടിച്ച് രോഹിത്; ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധിയുടെ സമയം

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 0-3ന് വൈറ്റ്വാഷായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഏറെ വിമർശനങ്ങൾക്ക് വിധേയനായി. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിയപ്പോൾ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിനെ കിവീസ് ശരിക്കും പ്രതിരോധത്തിൽ ആയി. അതിനാൽ തന്നെ ഇതിന്റെ എല്ലാം പശ്ചാത്തലത്തിൽ ബിസിസിഐ ഇന്നലെ തോൽവിയുടെ പേരിൽ ഉള്ള അവലോകനം നടത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മ, സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ, ഗംഭീർ എന്നിവർക്കൊപ്പം ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡൻ്റ് റോജർ ബിന്നി എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു, ടീമിനെ സംബന്ധിച്ച ചില തീരുമാനങ്ങളിൽ ഗംഭീറും രോഹിതും തമ്മിൽ ചേർച്ച ഉണ്ടായില്ലെന്നും കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല അവസാനിച്ചത്.

ഗംഭീറിൻ്റെ കോച്ചിംഗ് ശൈലി ചോദ്യം ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല, പക്ഷേ ഇന്ത്യൻ ടീമിലെ ചിലർ ഗംഭീറുമായി അത്ര നല്ല ചേർച്ചയിൽ അല്ല. “രഞ്ജി ട്രോഫിയിൽ 10 മത്സരങ്ങൾ മാത്രം കളിച്ച ടി20 സ്പെഷ്യലിസ്റ്റ് ഓൾറൗണ്ടർ നിതീഷ് റെഡ്ഡിയുടെയും പുതുമുഖ പേസർ ഹർഷിത് റാണയുടെയും തിരഞ്ഞെടുപ്പുകൾ ഏകകണ്ഠമായിരുന്നില്ല,” പിടിഐ റിപ്പോർട്ട് പറയുന്നു.

ഫാസ്റ്റ് ബൗളർ ഹർഷിത് റാണയും ഓൾറൗണ്ടർ നിതീഷ് റെഡ്ഡിയും ഐപിഎൽ 2024-ൽ മികച്ച പ്രകടനം കാഴ്ചവെച്ചവരായിരുന്നു, എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അവരെ ഉൾപ്പെടുത്തിയത് ഭിന്നതയ്ക്ക് കാരണമായതായി റിപ്പോർട്ട്. ദ്രാവിഡിന്റെ രീതികൾ പല താരങ്ങൾക്കും ബിസിസിക്കും പ്രിയങ്കരമായപ്പോൾ ഗംഭീർ അതിന് വിപരീതം ആണെന്നും പറയുന്നു.

തന്റെ കഴിവ് തെളിയിക്കാൻ ഗംഭീറിന് ഓസ്ട്രേലിയൻ പരമ്പര നൽകുമെന്നാണ് റിപ്പോർട്ടുകൾ. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫി നേടുന്നതിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം പരാജയപ്പെട്ടാൽ, ടെസ്റ്റ് ടീമിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഗൗതം ഗംഭീർ ഒഴിയേണ്ടിവരുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ അവകാശപ്പെട്ടു.

വൈറ്റ് ബോൾ, റെഡ് ബോൾ ടീമുകൾക്കായി രണ്ട് പരിശീലകരെ ഇന്ത്യ പരിശോധിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാ ഫോർമാറ്റിലും ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിച്ചത് ഗംഭീറാണ്. എന്നിരുന്നാലും, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്റെ മോശം പ്രകടനത്തെത്തുടർന്ന് ചർച്ചകൾ വീണ്ടും നടന്നേക്കും. ഈ ചർച്ചകൾ പരാജയപ്പെട്ടാൽ വിവിഎസ് ലക്ഷ്മൺ റെഡ് ബോൾ ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉറവിടം അവകാശപ്പെട്ടു.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ വിവിഎസ് ലക്ഷ്മണാണ് പ്രധാന പരിശീലകർക്ക് വിശ്രമം അനുവദിച്ചപ്പോഴെല്ലാം ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിനെതിരായ ടി20 പരമ്പരയിലും അദ്ദേഹം ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *