“രോഹിത്ത് ശർമ്മ എന്നെ രാത്രി 2.30ന് വിളിച്ചു, അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപോയി “; പിയുഷ് ചൗളയുടെ വാക്കുകളിൽ അമ്പരന്ന് ഇന്ത്യൻ ആരാധകർ

“രോഹിത്ത് ശർമ്മ എന്നെ രാത്രി 2.30ന് വിളിച്ചു, അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപോയി “; പിയുഷ് ചൗളയുടെ വാക്കുകളിൽ അമ്പരന്ന് ഇന്ത്യൻ ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ ആണ് രോഹിത്ത് ശർമ്മ. ക്യാപ്റ്റൻസി പ്രെഷർ കൊണ്ട് ഏത് താരവും തന്റെ ബാറ്റിംഗിൽ മോശമായ പ്രകടനം നടത്തുന്നതാണ് പതിവ്, എന്നാൽ രോഹിത്ത് ശർമ്മയുടെ കാര്യം നേരെ തിരിച്ചാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിലും, ഇപ്പോൾ കഴിഞ്ഞ ടി-20 ലോകകപ്പിലും ഇന്ത്യയ്ക്കായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ താരമാണ് അദ്ദേഹം.

ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ രോഹിത്ത് ശർമ്മ. അദ്ദേഹത്തിന്റെ കൂടെ ഇന്ത്യൻ ടീമിലും, ഐപിഎലിലും കളിച്ചിട്ടുള്ള താരമാണ് മുൻ ഇന്ത്യൻ താരമായ പിയുഷ് ചൗള. രോഹിതിന്റെ ക്യാപ്റ്റൻസി മികവിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

പിയുഷ് ചൗള പറയുന്നത് ഇങ്ങനെ:

രോഹിതുമായി എനിക്ക് ഒരുപാട് നാളത്തെ ആത്മബന്ധം ഉണ്ട്. കളിക്കളത്തിൽ വെച്ച് ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ബാക്കിയുള്ള സഹ താരങ്ങളോട് വളരെ സൗഹൃദപരമായിട്ടാണ് പെരുമാറുന്നത്. മത്സരത്തിന് വേണ്ടി അദ്ദേഹം സമയം നോക്കാതെയാണ് തന്ത്രങ്ങൾ സജ്ജമാകുന്നത്. ഒരു ദിവസം രാത്രി 2.30 അദ്ദേഹം എന്ന് വിളിച്ചു, ഒരു പേപ്പറിൽ ഫീൽഡ് സെറ്റ് ചെയ്തിരിക്കുന്നതിന്റെ ചിത്രം കാണിച്ചു. ഡേവിഡ് വോണറിനെ എങ്ങനെ പുറത്താകാം എന്ന പദ്ധതിയാണ് രോഹിത്ത് ഒരുക്കി കൊണ്ടിരുന്നത്. അത് കണ്ട് ഞാൻ ഞെട്ടി പോയിരുന്നു. ആ സമയത്തും രോഹിത്ത് എന്നിൽ വിശ്വാസം അർപ്പിച്ചു” പിയുഷ് ചൗള പറഞ്ഞു.

നിലവിൽ രോഹിത്ത് അടുത്ത വർഷത്തെ മെഗാ താരലേലത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. മുംബൈ ഇന്ത്യൻസ് രോഹിത്ത് ശർമ്മയെ റീറ്റെയിൻ ചെയ്യ്തിലെങ്കിൽ അവർക്ക് അത് വൻനഷ്ടമാകും എന്നത് ഉറപ്പാണ്. രോഹിത്തിന്റെ കീഴിലാണ് മുംബൈ അഞ്ച് ഐപിഎൽ ട്രോഫികളും കരസ്ഥമാക്കിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *