എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യ മികച്ച നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 376 റൺസിന് മറുപടിയ്ക്കിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ പേസർമാർ പിടിച്ച് കെട്ടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു കൂടുതൽ അപകടകാരി. ബംഗ്ലാദേശ് 149 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ 148 – 3 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യക്ക് 375 റൺ ലീഡ് ഉണ്ട്.

ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 227 റൺ ലീഡ് ഉണ്ടായിരുന്ന ഇന്ത്യ കൂറ്റൻ ലീഡ് എന്ന ലക്ഷ്യത്തിൽ തന്നെയാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്സിലെ പോലെ തന്നെ രോഹിത് നിരാശപ്പെടുത്തി 5 റൺ എടുത്ത് മടങ്ങിയപ്പോൾ ജയ്‌സ്വാൾ 10 റൺ എടുത്ത് പുറത്തായി. ഗില്ലിനൊപ്പം ചേർന്ന കോഹ്‌ലിമികച്ച സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ആയിരുന്നു പുറത്താക്കൽ. തെറ്റായ എൽബിഡബ്ല്യൂ തീരുമാത്തിൽ പുറത്താകുമ്പോൾ അതിന് റിവ്യൂ കൊടുക്കാൻ കോഹ്‌ലിക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് ചെയ്യാതെ 17 റൺ എടുത്ത് മടങ്ങി. നിലവിൽ 64 റൺസുമായി ഗില്ലും 48 റൺസുമായി പന്തുമാണ് ക്രീസിൽ ഉള്ളത്.

മത്സരത്തിനിടയിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ രസകരമായ ഒരു സംഭവം വൈറലായിരിക്കുകയാണ്. രോഹിത് ശർമ്മ ശുഭ്മാൻ ഗില്ലിനൊപ്പം ഒരു തമാശ നിമിഷം പങ്കിടുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അശ്വിനും ആകാശ് ദീപും ബാറ്റ് ചെയ്ത സമയത്ത് ആദ്യ ഇന്നിംഗ്‌സിൽ കോച്ച് ഗൗതം ഗംഭീറിന് പിന്നിൽ ഇരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ക്യാമറ ഫോക്കസ് ചെയ്തു. വൈറലായ വീഡിയോയിൽ, യുവ ക്രിക്കറ്റ് താരത്തിൻ്റെ താടിയെല്ലിൽ തട്ടിയ രോഹിത് ശർമ്മ തമാശ കളിക്കുന്നതും ഗിൽ അതിന്റെ ഭാഗം ആകുന്നതും വിഡിയോയിൽ കാണാൻ സാധിച്ചു.

തമാശയ്ക്ക് ശേഷം ഇരുവരും ചിരി പങ്കിടുന്നത് തുടർന്നപ്പോൾ, വിരാട് കോഹ്‌ലി രോഹിത് ശർമ്മയെ ക്യാമറ ഇരുവരെയുമാണ് ഫോക്കസ് ചെയ്യുന്നതെന്ന് ഓർമ്മപ്പെടുത്തി. കോഹ്‌ലിയുടെ മുന്നറിയിപ്പിനോട് ശർമ്മ ചിരിച്ചുകൊണ്ട് പ്രതികരിച്ചു, ഇത് ഉടൻ തന്നെ കോച്ച് ഗൗതം ഗംഭീറും ഇത് ഏറ്റെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *