ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പ്രൊഫഷണൽ കാരിയറിൽ 900 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ കളിക്കാരൻ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അടുത്തതായി 1000 ഗോളുകൾ നേടാനാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്റർനാഷണൽ ഫുട്ബോളിലും ക്ലബ്ബ് ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് ഉള്ളത്.
റൊണാൾഡോ ലോകത്തിലെ ഒന്നാം നമ്പർ കളികാരനായത് അദ്ദേഹത്തിന്റെ കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ച് മുൻ ഫ്രഞ്ച് താരമായ ഇമ്മാനുവൽ പെറ്റിറ്റ് ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.
ഇമ്മാനുവൽ പെറ്റിറ്റ് പറയുന്നത് ഇങ്ങനെ:
” ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റോൾ മോഡലായി കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പരിഗണിക്കപ്പെടുന്നത്.ഈ 39 ആം വയസ്സിലും അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അത്ഭുതകരമാണ്.അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ഇത്രയും കാലം ബെസ്റ്റ് ലെവലിൽ അദ്ദേഹം തുടർന്നത്.ഈ റെക്കോർഡുകളും നേട്ടങ്ങളും എല്ലാം സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു”
ഇമ്മാനുവൽ പെറ്റിറ്റ് തുടർന്നു.
“റൊണാൾഡോയ്ക്ക് എതിരാളികളോട് വലിയ ഒരു ഈഗോ തന്നെ ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ആ ഈഗോയാണ് അദ്ദേഹത്തെ ഈ ബെസ്റ്റ് ലെവലിൽ എത്തിച്ചത്.എല്ലാ താരങ്ങൾക്കും മാതൃകയാക്കാവുന്ന ഒരു വലിയ ഉദാഹരണമാണ് റൊണാൾഡോ.എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. ശാരീരികമായും മാനസികമായും അദ്ദേഹം ഏറെ കരുത്തനാണ്. ഒരു വലിയ ഉദാഹരണം തന്നെയാണ് അദ്ദേഹം” ഇമ്മാനുവൽ പെറ്റിറ്റ് പറഞ്ഞു.