ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ പികെ റോസിയെപ്പറ്റിയും പരാമർശിക്കണം
xr:d:DAFaRyk0FZ0:3,j:3500552512,t:23021115

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ പികെ റോസിയെപ്പറ്റിയും പരാമർശിക്കണം

ഇന്നും റോസിക്ക് നീതി കിട്ടിയിട്ടില്ല. ഒരു കൂട്ടം പേർ അഭിമാനമായി കാണുന്ന നമ്മുടെ മലയാള സിനിമയിലെ ആദ്യ നായികയുടെ അവസ്ഥയാണിത്. അതെ റോസി മരിച്ചുപോയി ശരി തന്നെ..എന്നാൽ അവർക്കും നീതി വേണ്ടേ ?

മലയാള ചരിത്രത്തിലെ ആദ്യ നായിക എവിടെപ്പോയി ? വിഗതകുമാരൻ ഇവിടെ ആരേലും കണ്ടിട്ടുണ്ടോ ? ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തയ്യാറാക്കുമ്പോൾ ഈ P.K റോസിയെപ്പറ്റിയും പരാമർശിക്കണം.
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു രാജമ്മ എന്ന പി.കെ. റോസി.സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത ആ കാലത്ത്, ചലച്ചിത്രത്തിൽ അഭിനയിച്ചതിന് റോസിയെ സമൂഹം ഏറെ അധിക്ഷേപിച്ചു .ഒരു താഴ്ന്ന ജാതിക്കാരിയായതിന്റെ പേരിൽ ഒരു സിനിമയിൽ അഭിനയിക്കുകയും ആ സിനിമയിലെ വേഷം ഉന്നത ജാതിക്കാരി ആയത്കൊണ്ടും അന്നത്തെ ഉന്നതകുല മാടമ്പി തമ്പ്രാക്കാളും റൗഡികളും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ടു് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. തീയേറ്റർ നശിപ്പിക്കുകയും ചെയ്തു.തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു റോസി . കുശിനിക്കാരനായിരുന്നു അച്ഛൻ. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ അവരെ വിവാഹം കഴിക്കാൻ പോലും ആരും തയ്യാറായില്ല. പിടിച്ചുനിൽക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. ഇന്നും റോസിക്ക് നീതി കിട്ടിയിട്ടില്ല. ഒരു കൂട്ടം പേർ അഭിമാനമായി കാണുന്ന നമ്മുടെ മലയാള സിനിമയിലെ ആദ്യ നായികയുടെ അവസ്ഥയാണിത്. അതെ റോസി മരിച്ചുപോയി ശരി തന്നെ..എന്നാൽ അവർക്കും നീതി വേണ്ടേ ? നമ്മളൊക്കെ ലെജൻഡ് ആയി കാണേണ്ടേ നായികമാരുടെ കൂട്ടത്തിൽ റോസിയെന്ന പേരും വരേണ്ടതല്ലേ. പക്ഷെ അത് നശിപ്പിച്ചത് ഇവിടെത്തെ മേലാളിമാർ, കൊൺസന്റോട് കൂടെ കിടന്നിട്ട്, കാലങ്ങൾക്ക് ശേഷം “എന്നെ പീഡിപ്പിച്ചേ ”എന്ന് പറഞ്ഞു മുറ വിളി കൂവുന്ന ചില സ്ത്രീകളുണ്ട് ഇവിടെ. അവർക്ക് നീതി വാങ്ങിക്കൊടുക്കാൻ ഒരുങ്ങുമ്പോൾ മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി പീഡനം അനുഭവിക്കേണ്ടി വന്ന ആദ്യ നായിക റോസിയെ നിങ്ങൾ മറക്കരുത്. അങ്ങനെ ചെയ്‌താൽ നിങ്ങൾ നിങ്ങളുടെ പ്രൊഫഷനോട്‌ കാണിക്കുന്ന ഇരട്ടത്താപ്പായി പോകും. റോസിയുടെ പേരും പരാമർശിക്കണം. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ നഗ്നയായി നടത്തി. വീട് കത്തിച്ചു. സഹോദരങ്ങളെ ഉപദ്രവിച്ചു. ഒരു കുടുംബം തന്നെ ഇല്ലാതാക്കി.റോസി എന്ന നായികയാണ് മലയാള സിനിമ ചരിത്രത്തില് ജീവിതത്തിൽ കൊടും പീഡനവും ക്രൂരതയും അനുഭവിച്ച സ്ത്രീ. ഈ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ റോസിയുടെ പേരും നിർദ്ദേശിക്കണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *