ബോളിവുഡിലെ പ്രശസ്ത താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്. അമ്മ ശർമിള ടാഗോർ ഒരു കാലത്ത് ഹിന്ദി സിനിമയിലെ മുൻനിര നായികയായിരുന്നു. പിതാവ് മൻസൂർ അലിഖാൻ പട്ടൗഡി ഇന്ത്യൻ ക്രിക്കറ്റ് താരവും
ബോളിവുഡിലെ പ്രശസ്ത താരകുടുംബമാണ് സെയ്ഫ് അലിഖാന്റേത്. അമ്മ ശർമിള ടാഗോർ ഒരു കാലത്ത് ഹിന്ദി സിനിമയിലെ മുൻനിര നായികയായിരുന്നു. പിതാവ് മൻസൂർ അലിഖാൻ പട്ടൗഡി ഇന്ത്യൻ ക്രിക്കറ്റ് താരവും. മുൻഭാര്യ അമൃത സിങ്ങും , മകൾ സാറാ അലിഖാനും നടിമാർ. സഹോദരി സോഹയും അതെ. കൂടാതെ സെയ്ഫ് അലിഖാന്റെ ഭാര്യ കരീന കപൂർ പ്രശസ്ത സിനിമാതാരവും കപൂർ കുടുംബത്തിലെ അംഗവുമാണ്. കരീനയും സെയ്ഫും സിനിമയിൽ സജീവമാണ്. ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇരുവരുമുണ്ട്. പരസ്യചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനവും വേറെ. സിനിമയിൽ എത്തുന്നതിന് മുൻപുതന്നെ വളരെ സമ്പന്നമായ പശ്ചാത്തലത്തിലാണ് സെയ്ഫ് വളർന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബത്തിലെ അംഗമാണ് പിതാവ് മൻസൂർ അലിഖാൻ പട്ടൗഡി. പട്ടൗഡി കുടുംബത്തിന്റെ കൊട്ടാരവും മറ്റ് സ്വത്തുവകകളും എല്ലാംകൂടി കണക്കാക്കിയാൽ ഏകദേശം 5000 കോടിയോളം വിലമതിക്കും. എന്നാൽ അതിൽ നിന്ന് ഒരു രൂപപോലും അനന്തരാവകാശികൾക്ക് കൈമാറാൻ സെയ്ഫ് അലിഖാന് അധികാരമില്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968 ലെ എനിമി പ്രോപ്പർട്ടി ആക്ടിനു കീഴിലാണ് വരുന്നത്. 1965 ൽ ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമാണ് ഈ ആക്ട് പാസാക്കിയത്. പാകിസ്താൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ സ്വത്തുക്കൾ ഏറ്റെടുക്കാനും , നിയന്ത്രിക്കാനും അധികാരം നൽകുന്നതാണ് ഈ നിയമം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പട്ടൗഡി രാജകുടുംബാംഗങ്ങളിൽ ചിലർ പാകിസ്താൻ പൗരത്വം സ്വീകരിച്ചു. ഇന്നവരിൽ പലരും പാകിസ്താന്റെ വിവിധഭാഗങ്ങളിലാണ് താമസിക്കുന്നത്. അതുകൊണ്ടു തന്നെ കോടികൾ മൂല്യമുള്ള കുടുംബസ്വത്തിൽ അവകാശം നേടുന്നതിന് നിലവിൽ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾക്ക് എനിമി പ്രോപ്പർട്ടി ആക്ട് തടസമാണ്. സെയ്ഫ് അലി ഖാന്റെ മുതുമുത്തച്ഛൻ ഹമീദുള്ള ഖാൻ ബ്രിട്ടീഷ് ഭരണകാലത്തെ ഭോപ്പാലിലെ അവസാന നവാബായിരുന്നു. തന്റെ സ്വത്തുക്കളുടെ അവകാശികളെ നിശ്ചയിക്കുന്ന വിൽപത്രം തയ്യാറാക്കി വയ്ക്കാതെയാണ് അദ്ദേഹം മരിച്ചത്. സ്വത്തിനുള്ള അവകാശം നേടിയെടുക്കാൻ നിയമപരമായി നീങ്ങിയാലും അത് കുടുംബാംഗങ്ങൾ തമ്മിൽ വലിയ തർക്കത്തിൽ കലാശിക്കും. മാത്രവുമല്ല സ്വത്തുകളുടെ അവകാശം ലഭിക്കുന്നതിന് നിയമത്തിന്റെ നൂലാമാലകൾ ഏറെയാണ്. എനിമി പ്രോപ്പർട്ടി ആക്ടിനെ വെല്ലുവിളിച്ച് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചാലും വിധി അനുകൂലമാകാൻ നിമയക്കുരുക്കുകൾ ഏറെയാണ്. ചുരുക്കത്തിൽ ഇന്ത്യയിലെയും , പാകിസ്താനിലെയും പട്ടൗഡി കുടുംബങ്ങൾ സമവായത്തിൽ എത്തിയില്ല എങ്കിൽ കോടിക്കണക്കിന് മൂല്യമുള്ള പൈതൃക സ്വത്തുക്കൾക്ക് അവകാശികളില്ലാതെ തുടരും