ഡർബനിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ ആകാശ് ചോപ്ര അഭിനന്ദിച്ചു. ആരാധകർ സാധാരണയായി സാംസണോട് ഇന്ത്യൻ മാനേജ്മെന്റ് ന്യായമായ പെരുമാറ്റം നടത്തണമെന്ന് ആവശ്യപ്പെടുമ്പോൾ, കേരള വിക്കറ്റ് കീപ്പർ-ബാറ്റർ പ്രോട്ടീസ് ബൗളർമാരോട് അന്യായമായാണ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം ഇന്ത്യ 202/8 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോൾ 50 പന്തിൽ 107 റൺസ് സാംസൺ തകർത്തു. തുടർന്ന് ഇന്ത്യ ആതിഥേയരെ 141 റൺസിന് പുറത്താക്കി 61 റൺസിൻ്റെ തകർപ്പൻ വിജയം രേഖപ്പെടുത്തി. തൻ്റെ യുട്യൂബ് ചാനലായ ‘ആകാശ് ചോപ്ര’യിൽ പങ്കിട്ട വീഡിയോയിൽ, ദക്ഷിണാഫ്രിക്കൻ ബൗളർമാരെ സഞ്ജു കളിയാക്കുകയാണെന്ന് പറഞ്ഞു.
“അവൻ നന്നായി ബാറ്റ് ചെയ്തു. എല്ലാവരും സഞ്ജുവിനോട് നീതി കാണിക്കാൻ ആവശ്യപെടുന്നു. എന്നാൽ അവൻ ബൗളർമാരോട് അനീതി കാണിക്കുന്നു. അവൻ അധികം ബഹളമില്ലാതെ കളിക്കുന്നു. സിക്സ് ഒകെ അത്ര ഈസി ആയിട്ടാണ് അടിക്കുന്നത്. അവന്റെ ബാറ്റിംഗ് കാണുമ്പോൾ അതിലൊരു വിരുന്നുണ്ട്”അദ്ദേഹം പറഞ്ഞു
ശേഷം അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു:
“ഈ മത്സരം സഞ്ജുവിന്റെ പേരിലാക്കാൻ അവന് തുടക്കം മുതൽ സാധിച്ചു. സഞ്ജു ഒരു രക്ഷയുമില്ലാത്ത ബാറ്റിംഗാണ് നടത്തുന്നത്” അദ്ദേഹം നിരീക്ഷിച്ചു.
ഏഴു ബൗണ്ടറികളും 10 സിക്‌സറുകളും സഞ്ജു ഇന്നിംഗ്‌സിനിടെ പറത്തി. രണ്ടാം വിക്കറ്റിൽ സൂര്യകുമാർ യാദവിനൊപ്പം (17 പന്തിൽ 21) 66 റൺസും തിലക് വർമ്മയ്‌ക്കൊപ്പം (18 പന്തിൽ 33) മൂന്നാം വിക്കറ്റിൽ 77 റൺസും കൂട്ടിച്ചേർത്തു.