‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

‘ഐ ഐഫൽ യു’, ചരിത്ര സ്മാരകത്തിന് മുന്നിൽ ചാരുലതയെ എടുത്തുയർത്തി സഞ്ജു സാംസൺ; വീഡിയോ വൈറൽ

പാരീസിലെ പ്രശസ്തമായ ഐഫൽ ടവറിനു മുന്നിൽ ഭാര്യ ചാരുലതയെ എടുത്തുയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. അവധിക്കാലം ആഘോഷിക്കുന്ന ദമ്പതികൾ ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ മുന്നിൽ എത്തുക ആയിരുന്നു. അവിടെ സഞ്ജു ഭാര്യയെ എടുത്തുയർത്തുന്ന വീഡിയോ ചാരുലത തന്നെ പങ്കുവെക്കുക ആയിരുന്നു. ഇൻസ്റ്റാഗ്രാമിൽ തരംഗമായ വീഡിയോക്ക് ക്യാപ്‌ഷൻ ആയി അവർ ഇങ്ങനെ എഴുതി- ഐ ഐഫൽ യു’.

ഇരുവരും ചേർന്നുള്ള യാത്രകളും സംസാരങ്ങളുമൊക്കെ അടങ്ങുന്ന ചിത്രങ്ങൾ പലപ്പോഴും ദമ്പതികൾ പങ്കുവെക്കാറുണ്ട്. സഞ്ജുവുമായി ബന്ധപ്പെട്ട അപ്‌ഡേഷൻ ഒകെ താരത്തെക്കാൾ കൂടുതൽ ചാരു തന്നെയാണ് പങ്കുവെക്കാറുള്ളത്. ഇരുവരുടെയും സ്നേഹ നിമിഷങ്ങൾ ആളുകൾ ഏറെ സന്തോഷത്തോടെ നോക്കി കാണുന്നതുമാണ്.

നിലവിൽ ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്ത സഞ്ജു സാംസൺ ഇന്ത്യയുടെ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ ഇടം പിടിക്കാനും സ്ഥിരതയോടെ മത്സരസമയം കിട്ടാനും ഇന്ത്യൻ പ്രീമിയർ ലീഗിലൊക്കെ സഞ്ജു സ്ഥിരതയോടെ ഉള്ള അവസരമാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *