കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ സാധികാത്ത താരങ്ങൾക്ക് ഒരു അവാർഡ് കൊടുക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ യോഗ്യനായ വ്യക്തി മലയാളി താരമായ സഞ്ജു സാംസൺ തന്നെ ആയിരിക്കും. ഇന്നലെ നടന്ന മത്സരത്തിൽ 7 പന്തിൽ രണ്ട് ഫോറുകൾ അടക്കം 10 റൺസ് നേടി നിരാശയോടെ താരം മടങ്ങി. ഇതോടെ പുതിയ ഒരു നേട്ടം കൂടെ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു.
ടി-20 യിൽ കളിച്ച അവസാന 25 മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ ആവറേജ് ഉള്ള താരമായി മാറി സഞ്ജു സാംസൺ. 19.32 ആണ് സഞ്ജുവിന്റെ ആവറേജ്. ലിമിറ്റഡ് ഓവർ ഫോര്മാറ്റിന്റെ ചരിത്രത്തിലെ തന്നെ ഒരു താരത്തിന്റെ ഏറ്റവും കുറഞ്ഞ ആവറേജ് സ്കോർ ആണ് ഇത്. ഈ സീരീസോടെ സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനം ആകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. രണ്ടാമത്തെ കുറഞ്ഞ ആവറേജ് ഉള്ള താരം അക്‌സർ പട്ടേൽ ആണ്. 20-13 ആണ് താരത്തിന്റെ ആവറേജ്. രവീന്ദ്ര ജഡേജ 21.45, റിഷബ് പന്ത് 23.25, ഇഷാൻ കിഷൻ 25.67 എന്നിവയുമാണ് ബാക്കി ഉള്ള താരങ്ങളുടെ ആവറേജ്.
ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ 86 റൺസിന് വിജയിച്ചിരുന്നു. ടോപ് ഓർഡർ നിറം മങ്ങിയപ്പോൾ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരായ നിതീഷ് റെഡ്‌ഡി, റിങ്കു സിങ് സഖ്യമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. 51 പന്തുകളിൽ 108 റൺസിന്റെ പാർട്ണർഷിപ് ആണ് അവർ ഉണ്ടാക്കിയത്.
ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും രണ്ടാം മത്സരത്തിൽ മോശമായത് കൊണ്ട് അവസാന ടി-20 മത്സരത്തിൽ സഞ്ജു സാംസണിനെ ബെഞ്ചിൽ ഇരുത്താനുള്ള സാദ്ധ്യതകൾ ഏറെയാണ്. സീരീസ് വിജയിച്ചത് കൊണ്ട് യുവ താരം ജിതേഷ് ശർമ്മയ്ക്ക് സഞ്ജുവിന് പകരം അവസരം ലഭിക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.