ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

സഞ്ജു സാംസൺ എന്ന മലയാളി താരത്തിന്റെ പേര് എപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ്. താരത്തെ ടീമിൽ എടുത്താലും, എടുത്തില്ലെങ്കിലും എല്ലാം വാർത്തയാണ്. ഒരു മലയാളി ആണെന്നത് കൊണ്ട് മാത്രം താരത്തെ ടീമിൽ നിന്ന് ഒഴിവാകുന്നു എന്ന് പറയുന്നവർ ഉണ്ട്. എന്നാൽ പ്രകടനം മോശമായതുകൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.

സമീപകാലത്ത് ഇത്രയധികം ക്രിക്കറ്റ് ലോകത്ത് ചർച്ചയായ മറ്റൊരു പേര് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. അയാളുടെ ഭാഗത്ത് നിന്ന് നല്ല പ്രകടനം ഉണ്ടായാലോ, മോശം പ്രകടനം ഉണ്ടായാലും എല്ലാം ആ വാർത്ത വലിയ രീതിയിൽ തന്നെ ചർച്ചയാകും. ഒരു മലയാളി ആയതിന്റേത് ആയ ഗുണവും ദോഷവും എല്ലാം സഞ്ജു സാംസണ് ഈ കാലഘത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന് പറയാം.

ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി യുടെ ഭാഗമായി അവസരം കിട്ടിയപ്പോൾ പോലും സഞ്ജുവിന് ബഞ്ചിൽ ആയിരുന്നു സ്ഥാനം. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. ഇന്ത്യ ഡി- ഇന്ത്യ ബി പോരാട്ടത്തിൽ ശ്രേയസ് അയ്യരുടെ ടീമിൽ സഞ്ജുവിന് അവസരം കിട്ടുന്നു. അതിൽ അദ്ദേഹം ഏറെ നാളായി തന്റെ മേൽ ഉണ്ടായിരുന്ന ആ ശാപം അങ്ങോട്ട് കഴുകി കളഞ്ഞു. “കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുന്നില്ല” എന്ന ശാപം മാറ്റി തകർത്തടിച്ചിരിക്കുകയാണ്. 12 ബൗണ്ടറികളും 3 സിക്‌സും താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഭാവിയിൽ ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം കിട്ടണം എങ്കിൽ കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ച മതിയാകു എന്ന ചിന്തയിൽ തന്നെ എത്തിയ സഞ്ജു എന്തായാലും പതിവ് ശൈലി വിടാതെ തന്നെ കളിച്ചു. ഒരേ സമയം ക്ലാസും മാസുമായി ചേർന്ന ഇന്നിങ്സിൽ താരം സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിച്ചു.

കെ എൽ രാഹുലും ശ്രേയസ് അയ്യരും അടക്കമുള്ള താരങ്ങൾ മോശം പ്രകടനത്തിന് ഇടയിൽ പോലും ടീമിൽ പിടിച്ചുനിൽക്കുന്നത് അവർക്ക് വേണ്ടി വർക്ക് ചെയ്യുന്ന പി ആർ ഏജൻസികളുടെ മിടുക്കിലാണ്. കാരണം മോശം പ്രകടനം ഉണ്ടായാൽ പോലും ഇത്തരം പ്രകടനം ആരും ശ്രദ്ധിക്കില്ല. മോശം സ്റ്റാറുകൾ വന്നാലും മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ അവ അപ്രത്യക്ഷമായി പോകും. എന്തായാലും സഞ്‍ജുവിന്റെ കാര്യത്തിൽ അങ്ങനെ അല്ല കാര്യങ്ങൾ, മോശം പ്രകടനം വന്നാൽ അത് വലിയ രീതിയിൽ ചർച്ചയാകും.

എന്തായാലും ഈ സെഞ്ച്വറി താരത്തിന് വലിയ രീതിയിൽ ബൂസ്റ്റ് നൽകും എന്ന ഉറപ്പാണ്. ബംഗ്ലാദേശിന് എതിരെയുള്ള ടി 20 പരമ്പര വരാനിരിക്കെ ഇന്ത്യൻ ടീമിൽ ഈ സെഞ്ച്വറി വലിയ രീതിയിൽ ഉള്ള അവകാശ വാദം ഉന്നയിക്കാൻ സഹായിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *