വിചിത്രവും എന്നാൽ കൗതുകകരവുമായ ഒരു വിവാഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ലോകശ്രദ്ധ പിടിച്ച്പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ലണ്ടനിലാണ് സ്വയം വിവാഹിതയായി സുല്ലെൻ കാരി വാർത്തകളിൽ ഇടം നേടി ലോകശ്രദ്ധ പിടിച്ച് പറ്റിയത്. ഇപ്പോഴിതാ വിവാഹ മോചനം നേടാനൊരുങ്ങുകയാണിവർ. വിവാഹ മോചന ഹർജിയും സുല്ലെൻ കാരി ഫയൽ ചെയ്തിട്ടുണ്ട്.
ബ്രസീലിൽ നിന്നുള്ള മോഡലും ഇപ്പോള്‍ ലണ്ടനില്‍ താമിസിക്കുന്ന സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സറുമായ 36 കാരിയായ സുല്ലെൻ കാരി ഒരുവർഷം മുൻപാണ് സ്വയം വിവാഹം ചെയ്തത്. തനിക്ക് ബോറടിച്ചെന്നും അതിനാല്‍ താന്‍ തന്നില്‍ നിന്ന് തന്നെ വിവാഹമോചനം നേടാൻ തീരുമാനിച്ചതായും സുല്ലെൻ പ്രഖ്യാപിച്ചു. വിവാഹസമയത്ത് തനിക്ക് പലപ്പോഴും ഏകാന്തത അനുഭവപ്പെട്ടു. അത് അവസാനിപ്പിക്കണമെന്നും അതിനാലാണ് വിവാഹമോചന ഹർജി നൽകിയതെന്നുമാണ് തരാം അറിയിച്ചിരിക്കുന്നത്.
അവനവനെ തന്നെ വിവാഹം കഴിക്കുക. സുല്ലെന്‍ കാരിയുടെ ഈ വിചിത്രമായ വിവാഹത്തിന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വയം സ്നേഹത്തിന്‍റെയും സ്വയം ബഹുമാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ധീരമായ പ്രവര്‍ത്തിയായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ സുല്ലെന്‍ കാരിയുടെ നടപടിയെ പുകഴ്ത്തി. എന്നാൽ ഇപ്പോൾ താരത്തിന്റെ ഈ നീക്കം ഏവരെയും അത്ഭുതപ്പെടുത്തി.