‘ജോലിയുടെ ഇടവേളകളില്‍ സെക്സ് ചെയ്തു കൂടേ?’ “സെക്സ് അറ്റ് വർക്ക്” പദ്ധതിക്ക് ഉത്തരവിട്ട് പുടിന്‍

‘ജോലിയുടെ ഇടവേളകളില്‍ സെക്സ് ചെയ്തു കൂടേ?’ “സെക്സ് അറ്റ് വർക്ക്” പദ്ധതിക്ക് ഉത്തരവിട്ട് പുടിന്‍

റഷ്യയിൽ “സെക്സ് അറ്റ് വർക്ക്” പദ്ധതിക്ക് പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. രാജ്യത്തെ ജനന നിരക്ക് ഗണ്യമായി കുറയുന്നതിനാൽ ജോലിക്കിടയില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്വന്തം ജനതയോട് പുടിൻ ആവശ്യപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ നിലവിലെ ഫെർട്ടിലിറ്റി നിരക്ക് പരിഹരിക്കുന്നതിനായാണ് പുട്ടിന്റെ നീക്കം. രാജ്യത്ത് ആവശ്യമായ ആരോഗ്യകരമായ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.1 എന്നാണ്. എന്നാല്‍ നിലവില്‍ ഇത് ഒരു സ്ത്രീക്ക് 1.5 എന്ന കണക്കിനാണ്. ഈ കുറവ് ഭാവിയില്‍ റഷ്യന്‍ ജനസംഖ്യയില്‍ വലിയ ഇടിവ് സൃഷ്ട്ടിക്കും. പ്രത്യേകിച്ചും രാജ്യം യുക്രൈനോട് യുദ്ധം ചെയ്യുന്ന കാലം കൂടി കണക്കിലെടുക്കുമ്പോള്‍ പട്ടാളത്തിലടക്കം യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത പ്രശ്നം റഷ്യ നേരിടുന്നുണ്ട്.

അതേസമയം യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഒരു ദശലക്ഷത്തിലധികം യുവാക്കള്‍ രാജ്യം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യൻ ജനതയെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ പ്രസിഡന്‍റ് പുടിന്‍, റഷ്യയുടെ വിധി… നമ്മളിൽ എത്രപേർ ഉണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇത് ദേശീയ പ്രാധാന്യമുള്ള പ്രശ്നമാണെന്നും പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

പുടിനെ പിന്തുണച്ച ആരോഗ്യമന്ത്രി ഡോ. യെവ്ജെനി ഷെസ്റ്റോപാലോവ് റഷ്യൻ സ്ത്രീകളോട് അവരുടെ ‘പ്രത്യുൽപാദന ശേഷി’ വിലയിരുത്തുന്നതിന് സൗജന്യ ഫെർട്ടിലിറ്റി പരിശോധനകളിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു. ജോലി ഭാരത്താല്‍ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നത് ഒരു ഒഴിവ് കഴിവാണെന്നും. ജീവിതം ഇന്ന് വേഗമേറിയതായതിനാല്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നും വിശദീകരിച്ചു.

“19-20 വയസില്‍ പ്രസവിക്കാന്‍ തുടങ്ങണം. അപ്പോൾ, സ്ഥിതിവിവരക്കണക്കനുസരിച്ച്, കുടുംബത്തിന് മൂന്നോ നാലോ അതിലധികമോ കുട്ടികൾ ഉണ്ടാകാൻ കഴിയും. പ്രസവിക്കുക, വീണ്ടും പ്രസവിക്കുക, 18 വയസിൽ പ്രസവിക്കുക”- പുടിനെ പിന്താങ്ങുന്ന ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1999 ന് ശേഷമുള്ള റഷ്യയുടെ ഏറ്റവും കുറഞ്ഞ ജനന നിരക്കായിരുന്നു 2024 ലെ ആദ്യ ആറ് മാസങ്ങളിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ജൂണിൽ ജനന തീയതികൾ 1,00,000 ൽ താഴെയായി. സ്റ്റാറ്റിസ്റ്റിക്സ് സേവനമായ റോസ്സ്റ്റാറ്റിന്‍റെ കണക്കനുസരിച്ച്, 2024 ന്‍റെ ആദ്യ പകുതിയിൽ റഷ്യയിൽ 5,99,600 കുട്ടികൾ മാത്രമാണ് ജനിച്ചത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 16,000 കുറവാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *