‘ശുഭ്മന്‍ ഗില്ലിന്റെ കള്ളത്തരം കൈയോടെ പൊക്കി അമ്പയർ’; ഞെട്ടലോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

‘ശുഭ്മന്‍ ഗില്ലിന്റെ കള്ളത്തരം കൈയോടെ പൊക്കി അമ്പയർ’; ഞെട്ടലോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ അപ്രതീക്ഷിതമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ എ ടീം ക്യാപ്റ്റനായ ശുഭ്മന്‍ ഗിൽ കളിക്കളത്തിൽ ഫീൽഡിങ്ങിൽ 12 പേരെ ഇറക്കി എന്നാണ് അദ്ദേഹത്തിന് നേരെ വരുന്ന ആരോപണം. ഇന്ത്യ ബി ടീമുമായി ഏറ്റുമുട്ടുന്ന മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. ഇത് അമ്പയർ കാണുകയും ഉടൻ തന്നെ ഗില്ലിനോട് ഫീൽഡ് കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യ്തു.

മത്സരത്തിന്റെ 99 ആം ഓവറിലാണ് ഈ സംഭവം അരങ്ങേറിയത്. ഇന്ത്യ ബി ടീമിന് വേണ്ടി ഈ സമയം ബാറ്റ് ചെയ്യ്തത് സെഞ്ച്വറിയോടെ മുഷീര്‍ ഖാനും (147*) നവദീപ് സെയ്‌നിയുമായിരുന്നു (42*). ശിവം ദുബൈയാണ് ഓവർ എറിഞ്ഞതും. ആദ്യ രണ്ട് ബോളുകൾക്ക് ശേഷമാണ് അമ്പയർ 12 പേരെ ഫീൽഡിൽ ശ്രദ്ധിക്കുന്നത്. എന്നാൽ ശുഭ്മന്‍ ഗിൽ മനഃപൂർവം ചെയ്തതാണെന്നാണ് ചില ആരാധകർ സോഷ്യൽ മീഡിയയിലൂടെ വാദിക്കുന്നത്.

12 പേര് എങ്ങനെയാണ് വന്നതെന്ന് വ്യക്തമല്ല. ഇത് ക്യാപ്റ്റൻസിയിൽ വന്ന വീഴ്ചയാണെന്നാണ് മുൻ താരങ്ങൾ അവകാശപ്പെടുന്നത്. ഇന്ത്യ ബി ടീമുമായുള്ള മത്സരത്തിൽ ആദ്യമൊക്കെ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. പക്ഷെ ദിവസങ്ങൾ കഴിയുംതോറും ടീം മോശമായ പ്രകടനമാണ് നടത്തുന്നത്. ബാറ്റിംഗിലും ശുഭ്മന്‍ ഗില്ലിന് മികച്ച സ്കോർ ഉയർത്താൻ സാധിച്ചില്ല.

ഈ മാസം നടക്കാൻ പോകുന്ന ബംഗ്ലാദേശുമായുള്ള പരമ്പരയിൽ ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തിൽ ആശങ്കയിലാണ് ആരാധകർ. മാത്രമല്ല ഇന്ത്യൻ സീനിയർ ടീമിലെ താരങ്ങളിൽ മിക്ക കളിക്കാരും മോശമായ പ്രകടനമാണ് നടത്തുന്നത്. അത് കൊണ്ട് പരമ്പരയിൽ പുതിയ താരങ്ങളെ പരീക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ഗൗതം ഗംഭീറിന് ഉള്ളത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *