ശുഭ്മൻ ഗില്ലിന് പണി കൊടുത്ത് റിഷഭ് പന്ത്; ഞെട്ടലോടെ ഇന്ത്യൻ ആരാധകർ

ശുഭ്മൻ ഗില്ലിന് പണി കൊടുത്ത് റിഷഭ് പന്ത്; ഞെട്ടലോടെ ഇന്ത്യൻ ആരാധകർ

ദുലീപ് ട്രോഫിയിൽ അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾക്കാണ് ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ എ ടീമും, ഇന്ത്യ ബി ടീമും ഏറ്റുമുട്ടുന്ന മത്സരത്തിൽ എ ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളായിൽ വൈറൽ ആയിരിക്കുന്നത്.
ഇന്ത്യ ബി ബോളർ നവ്ദീപ് സൈനിയുടെ പന്തിൽ ക്ലീൻ ബോള്ഡ് ആയിട്ടാണ് ഗിൽ പുറത്തായത്. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്ത് വിക്കറ്റു കീപ്പറിന്റെ കൈയിലേക്ക് പോകും എന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ അത് സ്വിങ് ചെയ്ത് ക്ലീൻ ബോള്ഡ് ആയി മാറി.

തുടർന്ന് താരത്തിന് നേരെ ഉള്ള വിമർശനങ്ങളും പുറകെ എത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ള മത്സരത്തിൽ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്കോട്ട് ബോളണ്ടിന്റെ പന്തിലും ഗിൽ ഇതേ പോലെ പുറത്തായിരുന്നു. ആ പുറത്താകലും ഇന്നലെ നടന്ന മത്സരത്തിലെ പുറത്താകലും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇന്ത്യ ബി ക്യാപ്റ്റൻ റിഷഭ് പന്തിന്റെ ക്യാപ്റ്റൻസി മികവിനെയും പുകഴ്ത്തി ഒരുപാട് താരങ്ങൾ രംഗത്ത് എത്തുന്നുണ്ട്.

ശുഭ്മൻ ഗില്ലിന്റെ മോശമായ പ്രകടനത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ വർഷത്തെ ദുലീപ് ട്രോഫിയിൽ ഇന്ത്യൻ സീനിയർ താരങ്ങളിൽ അക്‌സർ പട്ടേൽ ഒഴിച്ച് ബാക്കി ആരും തന്നെ മികച്ച പ്രകടനം നടത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് മത്സരത്തിൽ പുതിയ താരങ്ങളെ പരീക്ഷിക്കാൻ ഗൗതം ഗംഭീറിന് മുതിരേണ്ടി വരും എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

ദുലീപ് ട്രോഫിയിലെ മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിലാണ്. ഗിൽ 25 റൺസോടെയും, മായങ്ക് അഗർവാൾ 36 റൺസോടെയും പുറത്തായി. ക്രീസിൽ റിയാൻ പരാഗ് (27*), കെ എൽ രാഹുൽ (23*) എന്നിവരാണ് ഉള്ളത്. 187 റൺസും കൂടെ നേടിയാൽ ഇന്ത്യ എ ടീമിന് ലീഡിൽ എത്താം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *