ഫെയ്സ്ബുക്ക് തന്നെ ലോകത്ത് ‘പോപ്പുലർ’ ഏറ്റവും ജനപ്രിയമായ അഞ്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ…

ഫെയ്സ്ബുക്ക് തന്നെ ലോകത്ത് ‘പോപ്പുലർ’ ഏറ്റവും ജനപ്രിയമായ അഞ്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ…

ഇന്നത്തെ ലോകത്ത്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ആളുകൾക്കിടയിൽ അതിവേഗം വളരുകയും മാറുകയും ചെയ്തതോടെ ആളുകൾ സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കാൻ തുടങ്ങി. ദൈനംദിന ജീവിതത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.  ഫേസ്ബുക്ക് മുതൽ ഇൻസ്റ്റാഗ്രാം വരെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ലോകത്തുള്ളത്. എന്നാൽ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഏതാണ് എന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ലോകമെമ്പാടും 3.07 ബില്യൺ ഉപയോക്താക്കളുമായി സോഷ്യൽ മീഡിയയുടെ രാജാവായി മുന്നിൽ നിൽക്കുന്നത്  ഫെയ്‌സ്ബുക്ക് ആണ് എന്നാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള 5.17 ബില്യൺ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഓരോ അഞ്ചിൽ മൂന്ന് പേരും ഫെയ്‌സ്ബുക്കിൻ്റെ സജീവ ഉപയോക്താക്കളാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2.5 ബില്യൺ ഉപയോക്താക്കളുമായി വീഡിയോ ഉള്ളടക്കത്തിൽ യൂട്യൂബ് ആണ് നിലവിൽ ഒരു പവർഹൗസ് ആയി തുടരുന്നത്. ഇത് വീഡിയോകൾ കാണാനുള്ള ഒരു സ്ഥലം മാത്രമല്ല, പുതിയ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോം കൂടിയാണ് എന്നതാണ് ആളുകളെ ഇതിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. പ്രതിദിനം ഒരു ബില്യൺ മണിക്കൂറോളം സമയം ആളുകൾ യൂട്യൂബിൽ ചിലവഴിക്കുണ്ടെന്നാണ് കണ്ടെത്തൽ. 2 ബില്യൺ ഉപയോക്താക്കളുമായി വാട്സാപ്പ് ആണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ലോകമെമ്പാടും ഉപയോക്താക്കളുള്ള ഒരു മെസ്സേജിങ് ആപ്പ് ആണ് വാട്സാപ്പ്. 2024-ലെ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം കൂടിയാണ് ഇത്. വാട്സാപ്പ് ബിസിനസ്സ് വഴി ബിസിനസ് ആവശ്യങ്ങൾക്കായും ഇത് കൂടുതലായി ഉപയോഗിക്കാറുണ്ട്.

മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയിൽ നാലാമത്തേത് ഇൻസ്റ്റാഗ്രാം ആണ്. ഫോട്ടോകൾ, സ്റ്റോറികൾ, വീഡിയോകൾ എന്നിവ പങ്കിടാൻ കഴിയുന്ന ഈ ആപ്പ് 2 ബില്യണിലധികം ഉപയോക്താക്കളെയാണ് ആകർഷിക്കുന്നത്. ഇൻഫ്ലുൻസർമാർക്കും ബ്രാൻഡുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും ആളുകൾക്കിടയിൽ വിൽപന നടത്താനും സാധിക്കുന്ന ഒരു.2017-ൽ ആരംഭിച്ച ടിക്‌ടോക് ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമുകളിൽ അഞ്ചാമതാണ് ഉള്ളത്. ഹ്രസ്വ രൂപത്തിലുള്ള വീഡിയോകളിലൂടെ 1.6 ബില്യൺ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *