മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ

മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ

സിനിമ സെൻസറിംഗിനെ കുറിച്ചും, അതിന്റെ മോശം വശങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായിക സോയ അക്തർ. സിനിമയിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി കാണിക്കേണ്ടത് പ്രധാനമാണെന്നും, സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന, ഇതെല്ലാം അനുവദിച്ചിരുന്ന കാലത്താണ് താൻ വളർന്നതെന്നും, ഒരു സ്ത്രീ സ്ക്രീനിൽ ചുംബിക്കുന്നത് കാണാൻ നമ്മുക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും സോയ അക്തർ ചോദിക്കുന്നു.

“സ്‌ക്രീനില്‍ പരസ്പര സമ്മതത്തോടെയുള്ള അടുപ്പം കാണിക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന കാലത്താണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അനുവദിച്ചിരുന്നു, പക്ഷേ നിങ്ങള്‍ക്ക് ഒരു സ്ത്രീ ചുംബിക്കുന്നത് സ്‌ക്രീനില്‍ കാണാന്‍ കഴിയില്ലേ? പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തെയും ഫിസിക്കല്‍ ഇന്റിമസിയും എല്ലാം കാണാന്‍ ആളുകളെ അനുവദിക്കണം. രണ്ട് മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം മുതലായവ പുതു തലമുറ പ്രധാനമായും കണ്ടു വളരേണ്ട കാര്യങ്ങളാണ്

ഓരോ സിനിമയ്ക്കും ഒരു ടോണ്‍ ഉണ്ട്, ഓരോ ഫിലിം മേക്കറും വ്യത്യസ്തരീതിയില്‍ കഥ പറയുന്നവരായിക്കും. രമേഷ് സിപ്പിയുടെ ഷോലെ അന്നുണ്ടായതിനേക്കാള്‍ ഒരുപാട് കാലം മുന്നിലേക്ക് സഞ്ചരിച്ചാണ് ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലം നിങ്ങള്‍ പ്രേക്ഷകരെ ഉണര്‍ത്താന്‍ വേണ്ടിയുള്ളതാണ്. അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ പുരുഷ നഗ്‌നത കൂടുതല്‍ കാണിക്കുന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്ര കംഫര്‍ട്ടബിളാണ് എന്നതിനെയും നിങ്ങള്‍ എങ്ങനെ സെക്‌സിനെ കാണുന്നു എന്നതെല്ലാം എങ്ങനെയാണ് സ്വന്തം ശരീരത്തെ കാണുന്നത് എന്നതിനെയും അനുസരിച്ചിരിക്കുന്നു.” എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കോൺക്ലേവിൽ സോയ അക്തർ പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *