
ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലിൽ ഡേവിഡ് മില്ലറുടെ സൂര്യകുമാർ യാദവിൻ്റെ സെൻസേഷണൽ ക്യാച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രായിസ് ഷംസി വിവാദ പരാമർശം നടത്തി. ഫൈനലിലെ അവസാന ഓവറിൽ ബൗണ്ടറി റോപ്പിന് സമീപം സൂര്യ പിടിച്ച അവിശ്വസനീയമായ ക്യാച്ചാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. എന്നിരുന്നാലും, ഒരു വിഭാഗം ആളുകൾ ക്യാച്ചിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്തു. ബാർബഡോസിൽ നടന്ന ഫൈനൽ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം, ടീമിൻ്റെ ഭാഗമായ ദക്ഷിണാഫ്രിക്ക സ്പിന്നർ ഷംസി ഒരുകൂട്ടം ചെറുപ്പക്കാർ നാട്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ അതിലൊരാൾ സമാനമായ രീതിയിൽ എടുത്ത ഒരു ക്യാച്ചിന്റെ വിഡിയോയിലിട്ട അഭിപ്രായമാണ് വിവാദമായത്.
വിഡിയോയിൽ ക്യാച്ച് എടുത്ത ശേഷം ഫീൽഡർ അതെ പൊസിഷനിൽ നിൽക്കുന്നതും ഫീൽഡറുമാരും ബാറ്ററുമെല്ലാം അദ്ദേഹത്തിന് അരികിലേക്ക് ഓടുന്നതും കാണാം. അതിൽ ടേപ്പ് ഉപയോഗിച്ച് അളന്ന് നോക്കി അവസാനം ബാറ്റർ ഔട്ട് അല്ലെന്ന് തെളിഞ്ഞു. സൂര്യകുമാർ യാദവിൻ്റെ ക്യാച്ച് പരിശോധിക്കാൻ ഈ രീതി ഉപയോഗിക്കേണ്ടതായിരുന്നുവെന്നും അത് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകുമായിരുന്നുവെന്നും തബ്രായിസ് പറഞ്ഞു.
“ലോക കപ്പ് ഫൈനലിലെ ക്യാച്ച് പരിശോധിക്കാൻ അവർ ഈ രീതി ഉപയോഗിച്ചിരുന്നെങ്കിൽ, അത് ദക്ഷിണാഫ്രിക്കക്ക് മത്സരം അനുകൂലമാക്കുമായിരുന്നു” ഷംസി തൻ്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. എന്നിരുന്നാലും, പ്രോട്ടീസ് സ്പിന്നർ പറഞ്ഞ അഭിപ്രായം ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിനെ അതിനാൽ തന്നെ അവർ ട്രോളുകളെയും ചെയ്തു.
“ഇതൊരു തമാശ ആണെന്ന് ചില ആളുകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ … ഒരു 4 വയസ്സുള്ള കുട്ടിയെപ്പോലെ ഞാൻ നിങ്ങളോട് ഇത് വിശദീകരിക്കാം – ഇതൊരു തമാശയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും സൂര്യകുമാർ എടുത്ത ആ തകർപ്പൻ ക്യാച്ച് തന്നെ ആയിരുന്നു അന്നത്തെ ഫൈനലിലെ ട്വിസ്റ്റ് ഉണ്ടാക്കിയ നിമിഷം എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.