ഒരു അസുഖവും ഇല്ലാതെ ഒരാൾ ആശുപത്രിയിൽ ചുമ്മാ മരിക്കുന്നു, ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കൊലപാതകത്തിന്റെ കഥ അംമ്പ്രല്ല അസാസിനേഷൻ

ഒരു അസുഖവും ഇല്ലാതെ ഒരാൾ ആശുപത്രിയിൽ ചുമ്മാ മരിക്കുന്നു, ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കൊലപാതകത്തിന്റെ കഥ അംമ്പ്രല്ല അസാസിനേഷൻ

ഒരാൾ അസുഖവുമായി ആശുപത്രിയിൽ പ്രവേശിക്കുന്നു. ചെറിയ അസുഖം വഷളായി ആന്തരിക അവയവങ്ങളെ മുഴുവൻ തകർക്കുന്നു. രണ്ടു ദിവസത്തിനുള്ളിൽ അയാൾ മരണപ്പെടുന്നു. മരണകാരണം പോസ്റുമോർട്ടത്തിൽ പോലും കണ്ടെത്താനാകുന്നില്ല. അതൊരു സ്വാഭാവിക മരണമായിരുന്നില്ല – അതെ അതൊരു കൊലപാതകമായിരുന്നു ലോകത്തിലെ ഏറ്റവും നിഗൂഢമായ കൊലപാതകം.അമ്പ്രല്ല അസ്സസിനേഷൻ.സംഭവം നടക്കുന്നത് Sept 7 1978 ലണ്ടനിൽ :- ജോർജ്ജി മാർക്കോവ് എന്ന പത്രപ്രവർത്തകൻ ലണ്ടനിലെ തന്‍റെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. സാധാരണപോലെ കാര്‍ പാര്‍ക്ക്‌ ചെയ്തു വാട്ടര്‍ലൂ പാലം കടന്നുള്ള സ്റ്റോപ്പില്‍ ഓഫീസ് ബസ്‌ കാത്തു നില്‍ക്കുകയായിരുന്നു .പെട്ടന്ന് തുടയുടെ പിറകില്‍ എന്തോ കൊണ്ടത്‌ പോലെ തോന്നി. തിരിഞ്ഞു നോക്കുമ്പോൾ ഒരു കാലന്‍കുടയുമായി ഐം സോറി എന്ന് പറഞ്ഞു ഒരാള്‍ ഓടി റോഡ്‌ മുറിച്ചു കടന്നു ഒരു ടാക്സിയില്‍ കയറി പോകുന്നത് മാർക്കോവ് കണ്ടു. ആ സംഭവത്തിന് മൂന്ന് ദിവസം കഴിഞ്ഞു മാര്‍ക്കൊവ്‌ മരണത്തിനു കീഴടങ്ങി. ഒരു സാധാരണ സംഭവം വളരെ പെട്ടന്ന് തന്നെ അസാധാരണമായ ,അതിനിഗൂഡമായ ഒരു സംഭവം ആയി മാറി കാരണം, ഈ സംഭവം ലോകത്തെ ഏറ്റവും നിഗൂഢമായ കൊലപാതകമായി ഇന്നും രേഖപ്പെടുത്തിയിരിക്കുന്നു.കൊലപാതകിയെ സംബന്ധിക്കുന്ന വ്യക്തമായ സൂചനകള്‍ എല്ലാം കിട്ടിയെങ്കിലും ഈ കൊലപാതകത്തിനെ കാരണക്കാരെ ശിക്ഷിക്കാനോ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരാനോ ഇന്ന് വരെ കഴിഞ്ഞിട്ടില്ല. കാരണം അതൊരു കൊലപാതകമാണെന്ന് സംശയാസ്പദമായി തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.
Sep 8 1978 രാത്രി ഒന്‍പതു മണിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുമ്പോള്‍ തനിക്കു നല്ലപോലെ അസുഖം ഉണ്ടെന്ന് മാര്‍ക്കൊവിന് ഉറപ്പായിരുന്നു. പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കാണാതിരുന്ന ഡോക്ടർമാർ അതുപക്ഷേ കാര്യമാക്കിയില്ല. ബള്‍ഗേറിയ എന്ന രാജ്യത്തില്‍ നിന്നും രക്ഷപെട്ടു വന്ന ഒരു പത്രപ്രവര്‍ത്തകന്‍ ആണ് താനെന്നും ഇപ്പോള്‍ ബി ബി സി ക്ക് വേണ്ടി ജോലി ചെയ്യുന്ന തനിക്ക് ബള്‍ഗേറിയില്‍ പ്രബലരായ ശത്രുക്കള്‍ ഉണ്ടെന്നും അതിൽ പ്രധാനികൾ കെ ജി ബി (റഷ്യന്‍ ചാര സംഘടന ) ആണെന്നും .ഇപ്പോള്‍ അവര്‍ തന്നെ വിഷബാധ ഏല്‍പ്പിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നുമൊക്കെ വിഭ്രാന്തിയോടെ മാര്‍ക്കൊവ് ഡോക്ടര്‍മാരോട് പറഞ്ഞു. അതെല്ലാം ഡോക്ടര്‍മാര്‍ കുറിച്ച് വെച്ചു എങ്കിലും വയറിളക്കത്തിന്റെ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന ഒരു രോഗിയുടെ കാര്യത്തിൽ അവർ അതൊന്നും മുഖവിലക്കെടുത്തില്ല. ഛർദിക്കാൻ തോന്നുന്നു തലകറക്കം വരുന്നു എന്നൊക്കെ മാര്‍ക്കൊവ്‌ തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരുന്നു .വലത്തേ തുടയില്‍ ചെറിയൊരു തടിപ്പ് കാണുന്നിടത്ത് വേദന ഉണ്ടെന്നു പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് അത് ഒരു പക്ഷെ എന്തെങ്കിലും ഒരു പ്രാണി കുത്തിയതോ മറ്റോ ആകാം എന്നെ തോന്നിയുള്ളൂ കാരണം ചെറിയ അസുഖങ്ങൾക്കുപോലും വലിയ ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്ന ആളുകളെ അവർ നിത്യേനെ കാണുന്നതാണല്ലോ…എന്നാൽ സംഗതികൾ മറിച്ചായിരുന്നു , റഷ്യയുടെ അടുത്ത സുഹൃത്തും ക്രൂരനായ ഏകാധിപധിയുമായിരുന്ന ട്രോഡോർ ഷിവ്‌ക്കോവ് നേതാവ് ആയിരുന്നു ആ കാലഘട്ടത്തില്‍ ബള്‍ഗേറിയ ഭരിച്ചിരുനത് , ഭരണകൂടത്തിനു എതിരെയുള്ള വിമര്‍ശനങ്ങള്‍ എല്ലാം അതി ശക്തമായി അടിച്ചു ഒതുക്കിയിരുന്നു അയാൾ, അതിനായി റഷ്യയുടെ കെ ജി ബി എല്ലാ സഹായങ്ങളും ചെയ്തു പോരുന്നു.അക്കാലത്ത് 1960കളിലെ ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തനായ ഒരു എഴുത്തുകാരന്‍ ആയിരുന്നു ജോര്‍ജി മെര്‍ക്കൊവ്‌ , അതുകാരണം പ്രസിഡന്റിന്റെ പല സ്വകാര്യ ചടങ്ങുകള്‍ക്കും മെര്‍ക്കൊവ്‌ സ്ഥിരം ക്ഷണിതാവും ആയിരുന്നു , ആ വിശേഷാധികാരം മാര്‍ക്കൊവ്‌ ശെരിക്കും ആസ്വദിക്കാന്‍ തുടങ്ങി എങ്കിലും പതിയെ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളിൽ മനംമടുത്ത് സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് മെര്‍ക്കൊവ്‌ എഴുതാൻ ആരംഭിച്ചു. 1969 ല്‍ സര്‍ക്കാര്‍ മര്‍ക്കൊവ്‌ എഴുതിയ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയുകയും മര്‍ക്കൊവ്‌ എഴുതിയ ചില നാടകങ്ങള്‍ നിരോധിക്കുകയും ചെയ്‌തപ്പോള്‍ മാര്‍ക്കൊവ്‌ പടിഞ്ഞാറന്‍ രാജ്യത്തിലേക്ക് പലായനം ചെയ്തു ബ്രിട്ടനില്‍ അഭയം തേടി. പതിയെ ബി ബി സി യില്‍ ഒരു വിവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു .1975 ല്‍ ആനാബേല്‍നെ വിവാഹം കഴിച്ചു അടുത്ത വര്‍ഷം അവര്‍ക്ക് ഒരു മകളും ഉണ്ടായി. പക്ഷെ ബള്‍ഗേറിയയിലെ അദ്ദേഹത്തിന്റെ ഭൂതകാലം അദ്ധേഹത്തെ വേട്ടയാടുന്നത് അവസാനിച്ചില്ല . ഇടയ്ക്ക് വരുന്ന ഭീഷണി കത്തുകള്‍ , ഫോണ്‍ കോളുകൾ എന്നിവയില്‍ മാര്‍ക്കൊവിന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ശിക്ഷിക്കപെടാതെ പോകില്ല എന്നുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. ആശുപത്രിയിലെ അടുത്ത ദിവസങ്ങളിൽ സംഭവങ്ങൾ ഗൗരവമായി. ICU വില്‍ ഉള്ള മാര്‍ക്കൊവിന്റെ ശരീരം ഒരു മരിച്ച മനുഷ്യനെ പോലെ തണുത്തു മരവിക്കാന്‍ തുടങ്ങി . BP ഭയാനകമായി താഴാന്‍ തുടങ്ങി , ഹൃദയമിടിപ്പ്‌ അസാധാരണമായി വ്യത്യാസപെട്ടുകൊണ്ടിരുനു .Sep 11 10.45am ഡോക്ടര്‍ മാരുടെ സകല പരിശ്രമങ്ങള്‍ഉം നിഷ്ഫലമാക്കി കൊണ്ട് ജോര്‍ജി മാര്‍ക്കൊവ് മരണത്തിനു കീഴടങ്ങി.അസ്വാഭാവിക മരണത്തിന് പോലീസ് ഒരു കേസ് ഫയല്‍ തുറന്നു , സ്കോട്ട്ലന്റ് യാര്‍ഡിലെ Anti Terrorist Squad മര്‍ക്കൊവ് ഡോക്റ്റർമാരോട് പറഞ്ഞ കാര്യങ്ങള്‍ വളരെ സീരിയസ് ആയി എടുത്തു അന്വേഷണം ആരംഭിച്ചു. എങ്കിലും കേസന്വേഷണത്തിന് ഒരു നല്ല തുടക്കം ഉണ്ടായില്ല. സംഭവം നടക്കുന്ന സമയം വാട്ടര്‍ലൂ പാലത്തില്‍ ഉണ്ടായിരുന്ന പലരെയും ഇന്റര്‍വ്യൂ ചെയ്തെങ്കിലും മാര്‍ക്കൊവ്‌ പറഞ്ഞ പോലൊരു സംഭവം നടന്നതായി ആരും കണ്ടില്ല. അന്നേ ദിവസം ഭാര്യയോടു പറഞ്ഞതും ആ കുട കൊണ്ട് ഉണ്ടായ മുറിവ് ഭാര്യയെ കാണിച്ചതും അല്ലാതെ മറ്റൊരു തുമ്പും കിട്ടിയില്ല എങ്കിലും അതൊരു സ്വാഭാവിക മരണം അല്ലെന്ന കാര്യത്തില്‍ സ്കോട്ട്ലന്റ് യാര്‍ഡിന് ഉറപ്പായിരുന്നു .ഇതേ സമയം മാര്‍ക്കൊവിന്റെ മരണവുമായി ബന്ധപെട്ട ഒരു വാര്‍ത്തകളും ബള്‍ഗേറിയയുടെ മീഡിയയില്‍ വരാതെ സര്‍ക്കാര്‍ സെന്‍സര്‍ ചെയ്തിരുന്നത് കാരണം അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ പോലും വളരെ വൈകി ആണ് മാര്‍ക്കൊവിന്റെ മരണം അറിഞ്ഞത് രാജ്യത്തു നിന്നും പാലായനം ചെയ്ത ശേഷം ബള്‍ഗേറിയന്‍ സര്‍ക്കാര്‍ മാര്‍ക്കൊവിനെ ഒരു ശത്രു / രാജ്യദ്രോഹിയായായിരുന്നു കണ്ടിരുന്നത്‌ .മാര്‍ക്കൊവ് എഴുതിയ സകല പുസ്തകങ്ങളും വായനശാലകളില്‍ നിന്നും കടകളില്‍ നിന്നും നീക്കം ചെയ്തിരുന്നു , മാര്‍ക്കൊവ് ഭാഗമായ ചലച്ചിത്രങ്ങിളിലെ മാര്‍ക്കൊവിന്റെ പേര് എഴുതി കാണിക്കുന്ന ക്രെഡിറ്റ്‌ സീനുകള്‍ നീക്കം ചെയ്തിരുന്നു .ബ്രിട്ടനില്‍ ഇരുന്നു മാര്‍ക്കൊവ് പക്ഷെ ശക്തമായി ബള്‍ഗേറിയന്‍ ഭരണകൂടത്തിനു എതിരെ എഴുതുകയും റേഡിയോ പ്രോഗ്രാമുകള്‍ ചെയ്യുകയും ചെയ്തിരുന്നു . സര്‍ക്കാര്‍ പല റേഡിയോ സിഗ്നലുകളും ബ്ലോക്ക്‌ ചെയ്തിരുന്നെങ്കിലും ബ്രിട്ടനിൽ നിന്നും സംപ്രേക്ഷേപണം ചെയ്യുന്ന പല റേഡിയോ പരിപാടികള്‍ വഴി പകുതിയില്‍ അധികം ജനതയ്ക്കും മാര്‍ക്കൊവിന്റെ റേഡിയോ പരിപാടികള്‍ ലഭ്യം ആയിരുന്നു.സ്കോട്ട്ലന്റ് യാര്‍ഡ്‌ അന്വേഷണം ഉര്‍ജിതമാക്കി ..ശരീരത്തിലെ ചൂട് കുറയുകയും , ഹൃദയമിടിപ്പ്‌ കുറഞ്ഞു വരുകയും , ബി പി വ്യത്യാസപെടുകയും ചെയ്യുന്നതിനു എതിരെ ഉള്ള കൃത്യമായ മരുന്നുകളും നല്‍കിയിട്ടും അതിനോടൊന്നും പ്രതികരിക്കാതെ രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു .. മരണ കാരണം കണ്ടു പിടിക്കാന്‍ പോലീസ് Autopsy നടത്താന്‍ തീരുമാനിച്ചു , കാരണം കൊലപാതകം എന്ന നിലയില്‍ അന്വേഷണം തുടരണമെങ്കില്‍ അതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകള്‍ വേണം .. മാർക്കെവിന്റ രക്തപരിശോധനയിൽ വിഷ സാന്നിധ്യം ഒന്നും കണ്ടെത്തിയിരുന്നില്ല ശരീരത്തിലെ സകല പ്രധാന അവയവങ്ങളെയും തകരാറില്‍ ആക്കിയിട്ടും ഉണ്ട്. തുടയുടെ പിറകിലെ ചെറിയ മുറിവും അതിനു ചുറ്റും ഉള്ള നീരും അവിടെ എന്തോ ശക്തമായ ഇന്‍ഫെക്ഷന്‍ ഉണ്ടായി എന്നതിന്റെ സൂചന ആയിരുന്നു. ആ ഭാഗം എന്തായാലും വിശദമായി തന്നെ പരിശോധിക്കണം അതിനായി സ്കോട്ട്ലന്റ് യാര്‍ഡ്‌ U K യിലെ ഏറ്റവും മികച്ചതും top-secret ഉമായ Bio Chemical Weapons Laboratory ആയ porton down ലാബിലേക്ക് കൊണ്ട് പോയി . കോള്‍ഡ് വാര്‍ സമയമായതിനാലും ഈ കേസിലെ പ്രത്യേകതകള്‍ ഇതിന്റെ രാജ്യാന്തര പരിവേഷവും കാരണം പരിശോധന നടത്താന്‍ ലോകത്തിലെ ഏറ്റവും വിദഗ്ദരായവരെ ആണ് കൊണ്ട് വന്നത് . അമേരിക്കന്‍ CIA Chemical Weapon Specialist Christopher Green സഹിതം മാര്‍ക്കൊവിന്റെ മുറിവ് പരിശോധിക്കുന്ന ഈ ടീം മുറിവിനു ഉള്ളില്‍ നിന്നും വളരെ ചെറിയ ഒരു മെറ്റല്‍ ബാള്‍ അവര്‍ കണ്ടെടുത്തൂ.. ഒരു ബാള്‍ പോയിന്റ്‌ പേനയുടെ അറ്റത്ത്‌ കാണുന്ന അത്രേം ചെറുത്‌ ..പക്ഷെ കൂടുതല്‍ പരിശോധിച്ചപ്പോള്‍ അത് ഒരു ബോള്‍ പോയിന്റെ പേനയുടേതിനേക്കാളും വളരെ ചെറുത്‌ ആണ് എന്ന് അവര്‍ മനസ്സിലാക്കി ഈ ബാള്‍ അവര്‍ ലണ്ടനിലെ ഒരു ബാലിസ്റ്റിക് ലാബില്‍ പരിശോധനയ്ക്ക് കൊണ്ട് വന്നു . Electron Microscope വെച്ചുള്ള പരിശോധനയില്‍ ഇത് platinum iridium കൊണ്ട് ഉണ്ടാക്കിയത് ആണെന്ന് മനസ്സിലാക്കി. platinum iridium തന്നെ തിരഞ്ഞെടുക്കാന്‍ കാരണം മറ്റു രാസവസ്തുക്കൾ പോലെ മനുഷ്യ ശരീരം reject ചെയ്യാന്‍ വളരെ സാധ്യത കുറവുള്ള ഒരു metal ആണ് platinum iridium, ഇത് കൂടാതെ അവര്‍ ഈ ചെറിയ ബാളില്‍ രണ്ടു ചെറിയ സുഷിരങ്ങള്‍ കണ്ടു .ഒരിക്കലും ഈ ചെറിയ വെടിയുണ്ട മനുഷ്യനെ കൊല്ലില്ല .കൊന്നത് തീര്‍ച്ചയായും ആ വെടിയുണ്ടയുടെ ഉള്ളില്‍ ഉണ്ടായിരുന്ന വസ്തു ആയിരിക്കും. അത് അകത്തു നിറച്ചിട്ട്‌ ഈ വെടിയുണ്ടയെ gelatinous coating ചെയ്തിട്ടുണ്ടാവും .
ഈ വെടിയുണ്ട തൊടുത്തു വിട്ടു കഴിഞ്ഞാല്‍ അത് ഇരയുടെ വസ്ത്രം , തൊലി എന്നിവയെ തുളച്ച് മാംസത്തിന്റെ ഉള്ളില്‍ ചെല്ലും. പിന്നീടു ശരീര ഉഷ്മാവ് കൊണ്ട് gelatinous coating ഉരുകി മാറും പതിയെ അകത്തു നിറച്ചു വെച്ചിരിക്കുന്ന വിഷം പതിയെ പുറത്തേക്കു ഒഴുകി രക്തത്തില്‍ പടര്‍ന്നു പ്രവര്‍ത്തിച്ചിരിക്കും .. പക്ഷെ എന്തായിരിക്കും അകത്തു നിറച്ച ആ വിഷം . ഇത്രയും ചെറിയ അളവില്‍ പതിയെ മറ്റു പല കാരണങ്ങള്‍ കാണിച്ചു മനുഷ്യനെ കൊല്ലാന്‍ കഴിവുള്ള ആ വിഷം ? അന്വേഷണം അവിടെ വഴിമുട്ടി നില്‍ക്കുമ്പോള്‍ ആ സമയം പാരിസില്‍ നടന്ന ഏതാണ്ട് സമാനമായ ഒരു ആക്രമണത്തിന്റെ വിവരം സ്കോട്ട്ലന്റ് യാര്‍ഡിന് ലഭിച്ചുമാര്‍ക്കൊവിനെ അക്രമിക്കുന്നതിന് രണ്ടു ആഴ്ച മുന്‍പേ വ്ലാദിമര്‍ കൊസ്റൊവ് എന്നാ മറ്റൊരു ബള്‍ഗേറിയന്‍ ‘രാജ്യദ്രോഹി’യെ (സര്‍ക്കാര്‍ പ്രകാരം ആണ്, ഭരണകൂടത്തിനെ എതിര്‍ത്തു എന്നാ കാരണത്താല്‍ രാജ്യദ്രോഹി ) പാരിസ് റെയില്‍വേ സ്റെഷനില്‍ നിന്നും പുറത്തേക്കു കടക്കുന്ന വഴി എന്തോ കൊണ്ട് ആരോ പിറകില്‍ കുത്തി (കുത്തിവെച്ചതായി ) തോന്നി തിരിഞ്ഞു നോക്കുമ്പോള്‍ ഒരാള്‍ ഓടി പോകുന്നതും കണ്ടു , കുട ഒന്നും ഉണ്ടായിരുന്നില്ല . മാര്‍ക്കൊവിനു വന്ന പോലെ ഉള്ള എല്ലാ ലക്ഷണങ്ങളും കാണിച്ചു അസുഖബാധിതനായി. പക്ഷെ 48 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അസുഖം കുറയാന്‍ തുടങ്ങി … മാര്‍ക്കൊവിനെ പോലെ വധഭീഷണി നേരിട്ട മറ്റൊരാള്‍ ആയിരുന്നു കൊസ്റൊവും ..മാര്‍ക്കൊവിന്റെ മരണവാര്‍ത്ത അറിഞ്ഞ കൊസ്റ്റൊവ് തനിക്കു നേരിട്ട പോലത്തെ ആക്രമണം ആണ് മാര്‍ക്കൊവിനു ഉണ്ടായത് എന്ന് അറിഞ്ഞു സ്കോട്ട്ലന്റ് യാര്ടുമായി ബന്ധപെട്ടു. സെപ്തംബർ 25നു ഒരു ചെറിയ ഒപെരറേന്ഷനിലൂടെ കൊസ്റ്റൊവിന്‍റെ ആക്രമണം ഏറ്റ പിറകിലെ കുറച്ചു മാംസം മുറിച്ചെടുത്തു വിദഗ്ധ പരിശോധനയ്ക്ക് അയച്ചു ..ലാബില്‍ ഈ മാംസഭാഗത്തില്‍ നിന്നും ചെറിയ മാര്‍ക്കൊവിന്റെ ശരീരത്തില്‍ നിന്നും കിട്ടിയ പോലുള്ള മറ്റൊരു ബാള്‍ കിട്ടിയെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിലും വിഷത്തിന്റെ അംശം ഒന്നും ബാക്കി ഉണ്ടായിരുന്നില്ല .ഒരേ പോലെ ആക്രമണത്തിന് വിധേയരായ മാര്‍ക്കൊവ് കൊസ്റ്റൊവ് .. ഒരാള്‍ മരിച്ചു മറ്റെയാള്‍ രക്ഷപെട്ടു .എങ്ങിനെ ? പോലീസ് വിശ്വസിച്ച തിയറി . കൊസ്റ്റൊവ് അന്ന് വളരെ കട്ടി കൂടിയ ജാക്കെറ്റ്‌ ആണ് ധരിച്ചത് കാരണം ശരീരത്തിലേക്ക് അധികം തുളച്ചു കയറാനും അതുകൊണ്ട് തന്നെ വിഷം രക്തത്തില്‍ പടരാനും കൊസ്റ്റൊവിന്റെ സംഭവത്തില്‍ കഴിഞ്ഞില്ല .പക്ഷെ വിഷം.അത് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഈ രണ്ടു സുഷിരങ്ങളിലും കൂടി ഒരു മില്ലിഗ്രാം ന്‍റെ പത്തില്‍ രണ്ടു കപ്പാസിറ്റി മാത്രേ ഉള്ളൂ ..എന്ന് വെച്ചാല്‍ മരണകാരണമാകാവുന്ന cyanide എന്നാ കൊടിയ വിഷത്തിന്റെ പത്തില്‍ ഒരംശം മാത്രം കൊള്ളുന്ന സ്ഥലം .. അങ്ങിനെ വന്നാല്‍ Plutonium ,abrin,ricin,പിന്നെ ചില പാമ്പിന്റെ വിഷങ്ങള്‍ മാത്രമേ ചെറിയ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ മരണകാരണം ആകുകയുള്ളൂ .. ഇതില്‍ തന്നെ abrin, ricin എന്നിവയ്ക്കെ ഇത്രേം ചെറിയ അളവില്‍ മരണകാരണം ആകാന്‍ കഴിയുള്ളൂ ..അതില്‍ abrin ദുർലഭം ആയതുകൊണ്ട് ഇവിടെ സാധ്യത ricin ആകാംRicin ആവണക്ക് കുരുവില്‍ (castor beans) നിന്നും ഉണ്ടാവുന്ന വിഷം ആണ്..ആവണക്ക് എണ്ണ മനുഷ്യനു ഉപയോഗിക്കാന്‍ കഴിയും എങ്കിലും ഈ വിഷം ഏറ്റവും ചെറിയ അളവില്‍ മനുഷ്യന്റെ നാഡീവ്യൂഹത്തിനെ തളർത്തുന്ന പോലെ മറ്റൊരു വിഷത്തിനും ശരീരത്തിലെ അവയവങ്ങളെ പ്രവര്‍ത്തനരഹിതം ആക്കാൻ കഴിയില്ല. ഇത് ഉറപ്പിക്കാന്‍ അവര്‍ ഈ വിഷം ലാബിലെ മൃഗങ്ങളില്‍ കുത്തിവെച്ചു പരീക്ഷിക്കാന്‍ തീരുമാനിച്ചു .. മാര്‍ക്കൊവിന്റെ ശരീര ഭാരം ഉള്ള ഒരു പന്നിയില്‍ ഏതാണ്ട് അതെ അളവില്‍ ricin വിഷം കുത്തി വെച്ചു , അത് ചാവുകയും ചെയ്തു , അതിനു ശേഷം പന്നിയുടെ അവയവങ്ങളിലെ പരിശോധനയിൽ . ഏതാണ്ട് മാര്‍ക്ക്കൊവിന്റെ പോലെ തന്നെ മിക്ക പ്രധാന അവയവങ്ങളും വിഷം കൊണ്ട് പ്രവര്‍ത്തന രഹിതമായതായി കണ്ടു, അപ്പൊ ricin ആണ് വിഷം എന്ന് ഉറപ്പിചാലും എവിടെ നിന്നും വന്നു ഈ വിഷം ? ബള്‍ഗേറിയന്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ആവണക്ക് കുരുവില്‍ നിന്നും ricin ഉണ്ടാക്കി എടുക്കാന്‍ ഉള്ള കഴിവ് ഇല്ല .സമാനമായ കൊലപാതങ്ങള്‍ നടത്തുന്നതില്‍ വിരുതരായ മറ്റാരുടെയോ സഹായം ബള്‍ഗേറിയക്ക് ഇവിടെ കിട്ടിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍റെ K G B ലാബുകളില്‍ abrin , ricin വിഷങ്ങളുടെ പരീക്ഷണങ്ങള്‍ നടക്കുന്നതായുള്ള പല രേഖകളും അമേരിക്കയുടെയും ബ്രിട്ടന്‍ന്‍റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ കണ്ടു പിടിച്ചിട്ടുള്ളതാണ്.സോവിയറ്റ് ചാര സംഘടന ആയ കെ ജി ബി കോള്‍ഡ് വാര്‍ സമയത്ത് ഇത്തരം വിദ്യകളില്‍ മികവു കൈവരിച്ചിരുന്നു. അവരുടെ കൊലപാതങ്ങള്‍ എല്ലാം വളരെ നിശബ്ദം ആയിരുന്നു .. ഒരു അപകടം നടന്നത് പോലെ ഉള്ള രീതിയില്‍ , നടന്നു പോകുമ്പോഴോ , കാറില്‍ കയറുമ്പോഴോ ഒക്കെ നടക്കാവുന്ന ചെറിയ സംഭവങ്ങളില്‍ കൊല്ലപെടുന്ന ആളിന് പോലും സംശയം ഉണ്ടാക്കാത്ത രീതിയില്‍ കൊലപാതകം നടത്താന്‍ കെ ജി ബിയെ പോലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇവിടെ തന്നെ ഒരു കാലന്‍കുട. അത് സാധാരണയായി മിക്കവരും ചുരുട്ടി പിടിച്ചു കൊണ്ട് നടക്കുന്നതാണ്.
പുറമേ നിന്നും കാലന്‍കുട പോലെ തോന്നുന്ന ഈ ഉപകരണത്തില്‍ ,നമ്മള്‍ കുട നിവര്‍ത്താന്‍ ഞെക്കുന്ന ബട്ടന്‍ ഇവിടെ വെടിയുണ്ട ഉതിര്‍ക്കാന്‍ ഉള്ളതാണ്.. അത് ഞെക്കുമ്പോള്‍ അകത്ത് നിറച്ച ഗ്യാസ് റിലീസ് ആയി ഒരു മര്‍ദം ഉണ്ടാക്കി മുന്നിലേക്ക്‌ തള്ളി ..കുടയുടെ ഏറ്റവും അറ്റത്തെ പൈപ്പ്ഇല്‍ നിന്നും ആ ചെറിയ വിഷം നിറച്ച വെടിയുണ്ട ശക്തിയായി തെറിപ്പിക്കും. അങ്ങിനെ ഈ കൊലപാതകത്തിലെ എല്ലാ കാര്യങ്ങളും കണ്ടു പിടിച്ചു പക്ഷെ തെളിവുകള്‍. അത് സോവിയറ്റ് യൂണിയന്‍റെ ഇരുമ്പ് മറകള്‍ക്കുള്ളില്‍ അടഞ്ഞു കിടന്നു.1979 മുതല്‍ ഉള്ള പത്തു വര്‍ഷം ഈ കേസ് മുന്നോട്ടു പോകാന്‍ ആകാതെ കിടന്നു.. പിന്നെ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങി ഭരണകൂടങ്ങളുടെ പതനം ആരംഭിച്ചു , ബെര്‍ലിന്‍ മതില്‍ വീണ ശേഷം അടുത്ത അവസരം ബള്‍ഗേറിയയുടെ ആയിരുന്നു , ജനങ്ങളുടെ മുന്നേറ്റത്തില്‍ ഏകാധിപധി Todor Zhivkov വീട്ടുതടങ്കലില്‍ ആയി . അതീവ രഹസ്യമായിരുന്ന സത്യങ്ങൾ രാജ്യം പതിയെ തുറക്കാന്‍ തുടങ്ങി , മാര്‍ക്കൊവ്‌ കേസ് അവസാനിക്കും എന്ന പ്രതീക്ഷ ഉണ്ടായി ..റഷ്യയുടെ പതന ശേഷം കെ ജി ബി യുടെ ജനറൽ ആയിരുന്ന oleg kalugin താന്‍ കൂടി പങ്കെടുത്ത ഒരു മീറ്റിങ്ങില്‍ വെച്ചാണ് മാര്‍ക്കൊവിനെ കൊല്ലാന്‍ തീരുമാനം എടുത്തത്‌ എന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞു ,ബള്‍ഗേറിയയുടെ പ്രസിഡന്റ്‌ ആയിരുന്ന Todor Zhivkov നേരിട്ട് ആവശ്യപെട്ടിട്ടാണ് ഈ കൊലപാതകം നടത്തിയത് എന്നും പറഞ്ഞു. 1991 വന്ന പുതിയ സര്‍ക്കാര്‍ മാര്‍ക്കൊവിന്റെ കൊലപാതകം അന്വേഷിക്കാന്‍ ഉത്തരവിട്ടു , അന്വേഷണ ഉദ്യോഗസ്ഥന്‍ മാര്‍ക്കൊവിനെ ന്യൂട്രലൈസ് ചെയ്യണം എന്ന് രേഖപെടുത്തിയ ഫയലുകള്‍ കണ്ടെങ്കിലും എന്ത് ചെയ്തു എന്ന് വിവരിക്കുന്ന ഫയല്‍ ..മാര്‍ക്കൊവ് മായി ബന്ധപെട്ട മിക്ക ഫയലുകളും, ചിലതിലെ പേപ്പറുകളും നശിപ്പിക്കപെട്ടിരുന്നു .. അന്വേഷണ ഉദ്യോഗസ്ഥന്‍ മറ്റു പല രീതിയിലും അന്വേഷണം തുടര്‍ന്നൂ ..Piccadilly എന്ന് പേരുള്ള ഡെന്മാര്‍ക്ക്‌ ബെയ്സ് ചെയ്തുള്ള ഒരാളെ ആണ് മാര്‍ക്കൊവിനെ കൊലപെടുത്താന്‍ നിയോഗിച്ചത് എന്ന് കണ്ടെത്തി . ഒരു ആര്‍ട്ട്‌ ഡീലര്‍ ആയി ഭാവിച്ചു പലതവണ Piccadilly ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു എന്നും കണ്ടെത്തി , Piccadilly മാര്‍ക്കൊവ് താമസിച്ചിരുന്നതിന്റെ വളരെ അടുത്ത് 40 ദിവസത്തോളം താമസിച്ചിരുന്നു എന്നും കണ്ടെത്തി Francesco Gullino എന്നാ Agent Piccadilly യെ സ്കോട്ട്ലന്റ് യാര്‍ഡ്‌ പിടികൂടി ചോദ്യം ചെയ്തു എങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയിക്കേണ്ടി വന്നു ..വിട്ട ഉടന്‍ തന്നെ Agent Piccadilly ഡെന്മാര്‍ക്ക്‌ വിട്ടു. പിന്നെ ഒരിക്കലും അയാളെ കണ്ടെത്താനും ആയില്ല .യുറോപ്പിലെ പല രാജ്യങ്ങളിലും ഇയാളെ പലരും കണ്ടതായി പറയുന്നെങ്കിലും ആധികാരികത ഇല്ലായിരുന്നു.
30 വര്‍ഷത്തിനു മുകളില്‍ ഒരു കേസ് ഓപ്പണ്‍ ആക്കി നിര്‍ത്താന്‍ പാടില്ല എന്ന രാജ്യത്തെ നിയമം കാരണം 2008 Sept ബള്‍ഗേറിയ ഈ കേസ് അവസാനിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കൊലപാതകത്തിന്റെ കഥക്ക് അംമ്പ്രല്ല അസ്സസിനേഷന് തിരശീല വീണു…

ആശുപത്രിയിലെ അടുത്ത ദിവസങ്ങളിൽ സം

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *