![](https://tv21online.com/wp-content/uploads/2024/09/dhoni-5-1200x630.jpg-1024x538.webp)
പ്രതികൂല സാഹചര്യങ്ങളിലും ശാന്തമായ പെരുമാറ്റം നിലനിർത്തുന്ന എംഎസ് ധോണിയെ ‘ക്യാപ്റ്റൻ കൂൾ’ എന്നാണ് പരക്കെ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ തന്ത്രപരമായ മിടുക്ക്, ആത്മവിശ്വാസം എന്നിവയ്‌ക്കൊപ്പം ഈ സ്വഭാവവും ധോണിയെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളാകാൻ സഹായിച്ചു. ടി20 ലോകകപ്പ് (2007ൽ), ക്രിക്കറ്റ് ലോകകപ്പ് (2011ൽ), ചാമ്പ്യൻസ് ട്രോഫി (2013ൽ) എന്നീ മൂന്ന് പ്രധാന ഐസിസി വൈറ്റ് ബോൾ ട്രോഫികളും നേടിയ ക്രിക്കറ്റ് ചരിത്രത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. ഇത് മാത്രമല്ല, അഞ്ച് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങളും ചെന്നൈക്ക് ഒപ്പം അദ്ദേഹം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ഇതിഹാസ താരത്തിൻ്റെ കേട്ടുകേൾവിയില്ലാത്ത ഒരു കഥ വെളിപ്പെടുത്തി ധോണിയുടെ മുൻ ഇന്ത്യയും മുൻ സിഎസ്‌കെ സഹതാരവുമായ സുബ്രഹ്മണ്യം ബദരിനാഥ്. ബദരിനാഥ് പറഞ്ഞ സംഭവത്തിൽ ധോണിയുടെ കൂൾ സ്വഭാവം അദ്ദേഹം തന്നെ മറന്ന് പോയ് സംഭവം പറഞ്ഞിരിക്കുകയാണ്
“അയാളും ഒരു മനുഷ്യനാണ്…അവൻ്റെ കൂൾ സ്വഭാവം നഷ്ടപ്പെട്ടു,” ബദരീനാഥ് ഇൻസൈഡ് സ്‌പോർട്ടിനോട് പറഞ്ഞു.
ചെന്നൈയിൽ നടന്ന ആർസിബിക്കെതിരായ മത്സരത്തിൽ ഞങ്ങൾ 110-ഓളം റൺസ് പിന്തുടരുകയായിരുന്നു. അവിടെ ഒരു ക്ലസ്റ്ററിൽ ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു, ഞങ്ങൾ അവസാനം ആ മത്സരം പരാജയപെട്ടു,
“ഞാൻ അനിൽ കുംബ്ലെയ്‌ക്കെതിരെ ഒരു ലാപ് ഷോട്ടിലൂടെ പുറത്തായി. എൽബിഡബ്ല്യു ആയിട്ടാണ് മടങ്ങിയത്. ശേഷം ഞാൻ ഡ്രസ്സിംഗ് റൂമിനുള്ളിൽ നിൽക്കുകയായിരുന്നു, അവൻ എന്റെ അടുത്തേക്ക് എത്തി. അവിടെ ഒരു ചെറിയ വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നു. എംഎസ് അത് അടുത്ത് നിന്ന് ചവിട്ടി എറിഞ്ഞു. ഞങ്ങൾ എല്ലാവർക്കും അദ്ദേഹവുമായി നേത്രബന്ധം പുലർത്താൻ കഴിഞ്ഞില്ല,” ബദരീനാഥ് കൂട്ടിച്ചേർത്തു.
ഐപിഎൽ മെഗാ ലേലത്തിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ടൂർണമെൻ്റിൽ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.