കങ്കണ മറ്റൊരു ‘സുരേഷ് ഗോപി’; മര്യാദയ്ക്ക് നാവടക്കാന്‍ താക്കീതുമായി ബിജെപി; നയനിലപാടുകള്‍ പറയാന്‍ നടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; ഇരുവരും തലവേദന

കങ്കണ മറ്റൊരു ‘സുരേഷ് ഗോപി’; മര്യാദയ്ക്ക് നാവടക്കാന്‍ താക്കീതുമായി ബിജെപി; നയനിലപാടുകള്‍ പറയാന്‍ നടിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; ഇരുവരും തലവേദന

ചലച്ചിത്ര നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന്റെ പ്രസ്താവനയില്‍ പ്രതിരോധത്തിലായി ബിജെപി. കര്‍ഷക സമരത്തെക്കുറിച്ചുള്ള നടിയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം പരസ്യമായി താക്കീത് നല്‍കി.

കങ്കണയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും അത് ബിജെപി നിലപാടെന്ന് വ്യാഖ്യാനിക്കരുതെന്നും ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഹരിയാനയിലെയും പഞ്ചാബിലെയും നേതാക്കള്‍ നടിയുടെ പരാമര്‍ശത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.

പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ സംസാരിക്കാന്‍ നടിയ്ക്ക് അധികാരമില്ല. കര്‍ഷകരെക്കുറിച്ച് സംസാരിക്കാന്‍ ആരും കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ല. നടിയുടെ പ്രസ്താവന വ്യക്തിപരമാണ്. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടേയും നിലപാട് കര്‍ഷക സൗഹാര്‍ദത്തില്‍ ഊന്നിയതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കുന്നതിന് തുല്യമാണ് വിവാദ പ്രസ്താവന. മേലില്‍ ഇത്തരം പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കരുതെന്നും പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ജിത് ഗ്രേവാള്‍ വ്യക്തമാക്കി.

കര്‍ഷക സമരത്തിന്റെ ശക്തികേന്ദ്രമായ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കങ്കണയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭ എം.പിയായ കങ്കണ, മുംബൈയില്‍ നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.

‘നമ്മുടെ ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കുമായിരുന്നു. ഇവിടെ കര്‍ഷക സമരത്തിനിടെ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. കര്‍ഷകര്‍ക്ക് അനുകൂലമായ ആ നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ഞെട്ടി. ആ കര്‍ഷകര്‍ ഇപ്പോഴും അവിടെ തന്നെ ഇരിക്കുകയാണ്. നിയമങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍’ -കങ്കണ പറഞ്ഞു.

ഈ പരാമര്‍ശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം തുടരുന്ന മൗനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം കങ്കണയെ തള്ളിയത്.

കര്‍ഷക സമരത്തെ കുറിച്ച് കങ്കണ നടത്തിയ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു. ”നയ നിലപാടുകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പ്രസ്താവനകള്‍ നടത്താന്‍ കങ്കണക്ക് അനുവാദമോ അധികാരമോ ഇല്ല. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് കങ്കണക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നീ തത്വങ്ങളും സാമൂഹിക സൗഹാര്‍ദവും പിന്തുടരാനാണ് ബിജെപിയുടെ തീരുമാനമെന്ന് ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച സിനിമ താരങ്ങള്‍ ബിജെപിക്ക് ബാധ്യതയായിരിക്കുകയാണ്. അടുത്തിടെ കേരളത്തില്‍ താന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് കേന്ദ്രമന്ത്രിപദം വരെ രാജിവെയ്ക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
‘ഒറ്റക്കൊമ്പന്‍’ അടക്കം 22 സിനിമകള്‍ ചെയ്യാനുണ്ടെന്നും ആര്‍ത്തിയോടെയാണ് താന്‍ അതിനെല്ലാം ഡേറ്റ് കൊടുത്തതെന്നും അതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ സന്തോഷമേയൊളളൂവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

സിനിമ ചെയ്യാനുള്ള അനുവാദം ചോദിച്ച് ചെന്നപ്പോള്‍ പേപ്പര്‍ കെട്ടെടുത്ത് മൂലയിലേക്ക് എറിഞ്ഞുവെന്നും, എന്തൊക്കെ സംഭവിച്ചാലും താന്‍ സെപ്റ്റംബര്‍ ആറിന് ഇങ്ങോട്ട് പോരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, പക്ഷേ കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബര്‍ ആറിന് ഞാന്‍ ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആര്‍ത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്. ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *