ജമ്മു കശ്മീരിൽ ഭീകരാക്രണം: ഏഴ് പേർ കൊല്ലപ്പെട്ടു; അപലപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീരിൽ ഭീകരാക്രണം: ഏഴ് പേർ കൊല്ലപ്പെട്ടു; അപലപിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു…
വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; ഒരാഴ്ചയ്ക്കിടെ ഭീഷണി 70 വിമാനങ്ങള്‍ക്ക്

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; ഒരാഴ്ചയ്ക്കിടെ ഭീഷണി 70 വിമാനങ്ങള്‍ക്ക്

വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആകാസയുടെ അഞ്ച് വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ അഞ്ച് വിമാനങ്ങള്‍ക്കുമാണ് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ സംയുക്തമായി അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്. ഒരാഴ്ചയ്ക്കിടെ…
‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്’; മമത സർക്കാരിന് അന്ത്യശാസനം നൽകി സമരത്തിലിരിക്കുന്ന ഡോക്ടർമാർ

‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്’; മമത സർക്കാരിന് അന്ത്യശാസനം നൽകി സമരത്തിലിരിക്കുന്ന ഡോക്ടർമാർ

കൊല്‍ക്കത്തയിലെ ആർജികർ മെഡിക്കല്‍ കോളേജില്‍ സമരം തുടരുന്ന ജൂനിയർ ഡോക്ടർമാർ കടുത്ത നടപടിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബർ 22 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുമെന്ന് മമത ബാനർജി സർക്കാരിന് ജൂനിയർ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് മാസമായി ഇവർ…
ലോറന്‍സ് ബിഷ്‍ണോയിയുടെ ജീവിതം വെബ് സിരീസ് ആവുന്നു; ഔദ്യോഗിക പ്രഖ്യാപനം, നടൻ?

ലോറന്‍സ് ബിഷ്‍ണോയിയുടെ ജീവിതം വെബ് സിരീസ് ആവുന്നു; ഔദ്യോഗിക പ്രഖ്യാപനം, നടൻ?

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയ്‌യുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സിരീസ് പ്രഖ്യാപിച്ചു. ജാനി ഫയർ ഫോക്സ് പ്രൊഡക്ഷൻ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറൻസ്- എ ഗ്യാങ്സ്റ്റർ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യൻ മോഷൻ…
‘ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പിടുന്നു ‘; ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹർജി

‘ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പിടുന്നു ‘; ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹർജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വസ്ത്രധാരണത്തിനെതിരെ ഹർജി. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകൻ സത്യകുമാറാണ് മദ്രാസ്…
ശ്മ‌ശാനത്തിൽ ബ്ലാക്ക് മാജിക്കുമായി യുവാവ്, വീഡിയോ സോഷ്യൽ മീഡിയയിൽ; പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ഗുജറാത്തിൽ ആദ്യ അറസ്റ്റ്

ശ്മ‌ശാനത്തിൽ ബ്ലാക്ക് മാജിക്കുമായി യുവാവ്, വീഡിയോ സോഷ്യൽ മീഡിയയിൽ; പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ഗുജറാത്തിൽ ആദ്യ അറസ്റ്റ്

ദുർമന്ത്രവാദങ്ങൾക്കെതിരെ ഗുജറാത്ത് നിയമസഭാ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. അമാനുഷികനെന്ന് അവകാശപ്പെട്ട് ശ്മ‌ശാനത്തിൽ അനാചാരങ്ങളും ബ്ലാക്ക് മാജിക്കും നടത്തിയ 29കാരനായ യുവാവിനെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം പാസാക്കി രണ്ട് മാസങ്ങൾക്കുള്ളിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.…
ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; മുതലെടുപ്പിന് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍; ആര്‍എന്‍ രവി ആര്യനാണോയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; വിവാദം

ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; മുതലെടുപ്പിന് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍; ആര്‍എന്‍ രവി ആര്യനാണോയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; വിവാദം

ചെന്നൈയില്‍ നടന്ന ഹിന്ദി മാസാചരണ വിവാദത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി. ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് അദേഹം പറഞ്ഞു. ഹിന്ദിയ്‌ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ കേവലം കാരണങ്ങള്‍ മാത്രമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഏതാനും…
ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

മലയാളികള്‍ മാസ് ആണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ചെന്നൈയിലെ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളക്കെട്ട്. കനത്ത മഴയില്‍ ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിന് പിന്നാലെ അവശ്യ സാധനങ്ങള്‍ ലഭിക്കാതെയായി. പല സാധനങ്ങള്‍ക്കും എംആര്‍പിയേക്കാള്‍ പത്തിരട്ടി വില വരെ നല്‍കേണ്ടി വന്നു. പല അവശ്യ സാധനങ്ങളും കടകളില്‍…
കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും

കന്നിയങ്കത്തിനായി ചുരം കയറി പ്രിയങ്ക എത്തുന്നു, കൂട്ടായി രാഹുലും; തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും

തിരഞ്ഞെടുപ്പ് ഗോദയിലെ കന്നിയങ്കത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട്ടിലെത്തും. 22നോ 23നോ മണ്ഡലത്തിലെത്തി പ്രിയങ്ക തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും. 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികയും സമര്‍പ്പിക്കും. മുഴുവന്‍ മണ്ഡലങ്ങളിലും റോഡ്…
മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി ഉയർന്നു. 92 പേർ ചികിത്സയിലാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ, ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോ​ഗം…