പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

പിഡിപിയും ബിജെപിയും ചുറ്റിവന്ന ഒമര്‍ അബ്ദുള്ളയുടെ ഡെപ്യൂട്ടി; ജമ്മുകശ്മീര്‍ മന്ത്രിസഭയില്‍ ഒറ്റ അംഗങ്ങളില്ലാതെ കോണ്‍ഗ്രസ്

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ ഇന്ത്യ സഖ്യത്തിന്റെ ഗവണ്‍മെന്റ് ജമ്മു കശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ക്യാബിനെറ്റ് മന്ത്രിമാരോടൊപ്പമാണ് ജമ്മുകശ്മീരില്‍ സത്യപ്രതിജ്ഞ ചെയ്ത്…
ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിന്‍റെ അന്തരീക്ഷം നില നില്‍ക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിലാണ് പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി രംഗത്തെത്തിയത്. ഭീകരവാദം…
’30 ദിവസത്തിനുള്ളില്‍ ഗാസയ്ക്ക് സഹായം നൽകിയില്ലെങ്കിൽ ആയുധ വിതരണം ഉള്‍പ്പെടെ നിർത്തലാക്കും’; ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

’30 ദിവസത്തിനുള്ളില്‍ ഗാസയ്ക്ക് സഹായം നൽകിയില്ലെങ്കിൽ ആയുധ വിതരണം ഉള്‍പ്പെടെ നിർത്തലാക്കും’; ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

ഗാസയിൽ 30 ദിവസത്തിനുള്ളില്‍ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ നീക്കി മാനുഷിക ദുരിതം അവസാനിപ്പില്ലെങ്കിൽ അമേരിക്കയില്‍ നിന്നുള്ള ആയുധ കയറ്റുമതി ഉള്‍പ്പെടെ നിർത്തലാക്കുമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി…
‘മാപ്പ് പറയണം’; ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എംപി

‘മാപ്പ് പറയണം’; ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എംപി

നടന്‍ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എംപി ഹര്‍നാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്നാണ് ഹര്‍നാഥ് സിങ് യാദവ് എക്‌സിലൂടെ ആവശ്യപ്പെട്ടത്. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തിൽ, എന്‍സിപി നേതാവും മുന്‍…
‘ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു’; ഗുരുതര ആരോപണവുമായി കാനഡ

‘ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു’; ഗുരുതര ആരോപണവുമായി കാനഡ

കാനഡയിൽ ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി കാനഡ. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്ന് കാനഡ ആരോപിച്ചു. ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍…
ഹരിയാന തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി

ഹരിയാന തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽ‌വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി സന്നദ്ധതയറിയിച്ച് കോൺഗ്രസ് നേതാവും ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ദീപക് ബാബരിയ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചാണ് ബാബരിയ രാജിസന്നദ്ധത അറിയിച്ചത്. തന്റെ ചുമതലയിലേക്ക് മറ്റാരെയെങ്കിലും നിയമിക്കണമെന്ന…
ബാബ സിദ്ദിഖി കൊലപാതകം; പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ചടുക്കി ‘ബോൺ ഓസിഫിക്കേഷൻ’ ടെസ്റ്റ് ഫലം

ബാബ സിദ്ദിഖി കൊലപാതകം; പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ചടുക്കി ‘ബോൺ ഓസിഫിക്കേഷൻ’ ടെസ്റ്റ് ഫലം

മഹാരാഷ്ട്രാ മുന്‍മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ധര്‍മരാജ് കശ്യപിന്റെ പ്രായപൂർത്തിയായിട്ടില്ലെന്ന വാദം പൊളിച്ച് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന ഫലം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആയിരുന്നു ധർമ്മരാജിന്റെ വാദം.…
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഉത്തരവിറക്കി രാഷ്ട്രപതി; ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഉത്തരവിറക്കി രാഷ്ട്രപതി; ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. . കേന്ദ്രഭരണ പ്രദേശത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒമര്‍ അബ്ദുല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെങ്കില്‍ രാഷ്ട്രപതി…
ബോംബ് ഭീഷണി; മുംബൈ- ന്യൂയോർക്ക് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി

ബോംബ് ഭീഷണി; മുംബൈ- ന്യൂയോർക്ക് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി

ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ…
ഹരിയാനയില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു; നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍; യോഗത്തില്‍ നിന്ന് ഇറങ്ങിപോയി

ഹരിയാനയില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു; നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍; യോഗത്തില്‍ നിന്ന് ഇറങ്ങിപോയി

ഹരിയാനയിലെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. പാര്‍ട്ടിയേക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തില്‍ നിന്ന്…