Posted inINFORMATION
നാല്പതുകളിലും അമ്പതുകളിലും എത്തിയ സ്ത്രീകളെ കുറിച്ച് പറയുമ്പോൾ… പുരുഷൻമാരെക്കുറിച്ച് ആരുമെന്തേ ഒന്നും പറയാതെ പോകുന്നത്… ?
നാല്പതു കഴിഞ്ഞ സ്ത്രികളിലെ സൗന്ദര്യത്തെയും വശ്യമായ പ്രണയത്തെയും വികാരവിചാരങ്ങളേയും എഴുതി എഴുതി നിറയ്ക്കുമ്പോളും ആ ജെനുസ്സിലെ ആണുങ്ങളോ? ജീവിതത്തിൻ്റെ ഗിയർ മാറുന്നതിവിടെയാണ്; നാല്പതുകളുടെ രണ്ടാം പകുതിയിൽ… വിവാഹിതരെങ്കിൽ, കുഞ്ഞുങ്ങളുള്ളവരെങ്കിൽ, ആകെ ആകുലതകളാവും.കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്, അവരുടെ ഉദ്യോഗം, വിവാഹം ..അങ്ങനെ പലതും…