രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) ബാധിച്ചവരുടെ എണ്ണം ആറായി. ഇന്നലെ ചെന്നൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലായിട്ടാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് കുട്ടികളിലാണ്. ചൈനയിൽ പടർന്നു വരുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാകുന്നത്. ഗുജറാത്തിൽ…
വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും അദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്‍ട്ടിയിലെ വിമതനീക്കത്തെ തുടര്‍ന്നാണ് സ്ഥാനം രാജിവച്ചത്. ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക്…
കർണാടകയിൽ സ്ഥിരീകരിച്ച എച്ച്എംപിവി രോഗബാധക്ക് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം; നിരീക്ഷണം ശക്തം

കർണാടകയിൽ സ്ഥിരീകരിച്ച എച്ച്എംപിവി രോഗബാധക്ക് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം; നിരീക്ഷണം ശക്തം

കർണാടകയിൽ സ്ഥിരീകരിച്ച ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗ ബാധക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്എംപിവി എന്നും രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകൾ നടത്തിയിട്ടില്ലെന്നും അതിനാൽ തന്നെ അവരിലെ വൈറസ് ബാധയ്ക്ക്…
തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ വാച്ചാത്തി സമരനായകന്‍; പി ഷണ്‍മുഖം സംസ്ഥാന സെക്രട്ടറി

തമിഴ്‌നാട്ടില്‍ സിപിഎമ്മിനെ നയിക്കാന്‍ വാച്ചാത്തി സമരനായകന്‍; പി ഷണ്‍മുഖം സംസ്ഥാന സെക്രട്ടറി

സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി പി ഷണ്‍മുഖത്തെ തിരഞ്ഞെടുത്തു. വില്ലുപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് പി ഷണ്‍മുഖത്തെ തിരഞ്ഞെടുത്ത്. സമ്മേളനത്തില്‍ 81 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തിരഞ്ഞെടുത്തു. തിരുച്ചി ലാല്‍ഗുഡി പെരുവളാനല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം…
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ; രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം…
റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്തതിലെ പക, മാധ്യമ പ്രവർത്തകനെ കൊന്നുതള്ളി റോഡ് കരാറുകാരൻ; അറസ്റ്റ് രേഖപ്പെടുത്തി

റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്തതിലെ പക, മാധ്യമ പ്രവർത്തകനെ കൊന്നുതള്ളി റോഡ് കരാറുകാരൻ; അറസ്റ്റ് രേഖപ്പെടുത്തി

ഛത്തീസ്ഗഡിൽ റോഡ് പണിയിലെ തകരാർ റിപ്പോർട്ട് ചെയ്‌തതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ കൊന്നുതള്ളിയ റോഡ് കരാറുകാരൻ അറസ്റ്റിൽ. മുകേഷ് ചന്ദ്രക്കർ എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോഡ് കോൺട്രാക്ടറായ സുരേഷ് ചന്ദ്രാകറിനെയാണ് ഹൈദരബാദിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ…
‘ദേശീയ ഗാനം ആലപിച്ചില്ല, പകരം തമിഴ് തായ് വാഴ്ത്ത്’; ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

‘ദേശീയ ഗാനം ആലപിച്ചില്ല, പകരം തമിഴ് തായ് വാഴ്ത്ത്’; ഗവർണർ ആർഎൻ രവി നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

ദേശീയ ഗാനം ആലപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്നാട് ഗവർണർ ആർഎൻ രവി ഇറങ്ങി പോയി. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചത് കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ…
എച്ച്എംപിവി വൈറസ്: ‘മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം’; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്

എച്ച്എംപിവി വൈറസ്: ‘മരുന്നുകൾ കരുതണം, ഐസൊലേഷൻ സജ്ജമാക്കണം’; ആശുപത്രികൾക്ക് നിർദ്ദേശം നൽകി ഡൽഹി ആരോഗ്യ വകുപ്പ്

രാജ്യത്ത് ആദ്യ ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ എച്ച്എംപിവിയെ നേരിടാൻ തയ്യാറെടുത്ത് ഡൽഹി സർക്കാർ. മരുന്നുകൾ കരുതണമെന്നും ഐസൊലേഷൻ സജ്ജമാക്കണമെന്നും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. ഐസൊലേഷൻ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. എച്ച്എംപിവി കൂടാതെ…
കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല

കർണാടകയിൽ 2 പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല

ഇന്ത്യയിൽ ആശങ്കയായി കർണാടകയിൽ 2 പേർക്ക് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരണം. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. അതേസമയം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പരിശോധന…
ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം; അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഐഡിഎഫ്

ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രമണം; അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഐഡിഎഫ്

ഇസ്രയേലിലെ ഊര്‍ജനിലയം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍. ഹഫയിലെ പവര്‍പ്ലാന്റ് ലക്ഷ്യമിട്ട് യമനിലെ ഹൂതികള്‍ ആക്രമണം അഴിച്ചുവിട്ടത്. തെക്കന്‍ ഹൈഫയിലെ ഒറോത് റാബിന്‍ പവര്‍‌സ്റ്റേഷനുനേരെ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളായ അയണ്‍ഡോമിനെ നിഷ്ഫലമാക്കി മിസൈല്‍ ലക്ഷ്യത്തിലെത്തിയെന്നും…